»   » ഇനി പ്രണയിക്കാനില്ല; വരദ പ്രസവിക്കാന്‍ അവധിയെടുക്കുന്നു, ആശംസ നേര്‍ന്ന് നായകന്‍

ഇനി പ്രണയിക്കാനില്ല; വരദ പ്രസവിക്കാന്‍ അവധിയെടുക്കുന്നു, ആശംസ നേര്‍ന്ന് നായകന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഏഷ്യനെറ്റിലെ ജനപ്രിയ സീരിയലായ പ്രണയത്തിലെ നായിക ഇനി വരദ ആയിരിക്കില്ല. ലക്ഷ്മി എന്ന നായിക കഥാപാത്രമായി എത്തുന്ന വരദയ്ക്ക് പകരം ഇനി മറ്റൊരു നടി വരും. സീരിയലില്‍ നിന്ന് പിന്മാറുന്നതായി വരദ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ജീവിതത്തില്‍ ഒരു പുതിയ അതിഥി വരുന്നതിന്റെ ഭാഗമായിട്ടാണ് സീരിയലില്‍ നിന്ന് പിന്മാറുന്നത് എന്ന് വരദ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. വരദയ്ക്ക് എല്ലാം ആശംസയും നേര്‍ന്ന് പ്രണയത്തിലെ നായകന്‍ ശ്രിനിഷ് അരവിന്ദ് കമന്റ് ബോക്‌സിലെത്തി

വരദയുടെ ഫേസ്ബുക്ക് പോസ്റ്റ്

നാളെ (ജനുവരി 6) പ്രണയത്തിലെ എന്റെ അവസാനത്തെ എപ്പിസോഡാണ്. ജീവിതത്തിലെ പുതിയ അതിഥിയെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് കുടുംബം. അതിന്റെ ഭാഗമായിട്ടാണ് പ്രണയത്തില്‍ നിന്ന് പിന്മാറുന്നത് എന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റില്‍, സീരിയലിന് മുന്നിലും പിന്നിലും പ്രവൃത്തിയ്ക്കുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നുമുണ്ട് നടി.

നായകന്റെ കമന്റ്

വരദയുടെ പോസ്റ്റിന് താഴെ നടിയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രണയത്തിലെ നായകന്‍ ശ്രിനിഷ് അരവിന്ദ് (ശരണ്‍ ജി മേനോന്‍) എത്തി. ഒരുമിച്ചുള്ള രംഗങ്ങളില്‍ സംഭാഷണം പറയാന്‍ സഹായിച്ചതൊക്കെ ശ്രിനീഷ് ഓര്‍ക്കുന്നു.

വരദ സീരിയലില്‍

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അമല എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനില്‍ വരദ ശ്രദ്ധിക്കപ്പെട്ടത്. ഏഷ്യനെറ്റിലെ പ്രണയവും നടിയ്ക്ക് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകരണം നേടിക്കൊടുത്തു.

സിനിമയില്‍

സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെ 2008 ലാണ് വരദയുടെ അരങ്ങേറ്റം. തുടര്‍ന്ന് മകന്റെ അച്ഛന്‍, ഉത്തര സ്വയംവരം, വലിയങ്ങാടി, കാതലിക്കലാമ (തമിഴ്), അജന്ത എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

വിവാഹം

ശ്രദ്ധേയയാക്കിയ അമല എന്ന സീരിയലില്‍ വില്ലനായി എത്തിയ ജിഷിന്‍ മോഹനാണ് വരദയെ വിവാഹം ചെയ്തത്. 2014 മെയ് 25 ന് വളരെ ലളിതമായി ആ വിവാഹം നടന്നു. വിവാഹ ശേഷവും വരദ സീരിയലില്‍ സജീവമായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് വരദയുടെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Varada leaving Pranayam serial

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam