മിഥുൻ വന്നതോടെ വർഷയ്ക്കൊന്നും ചെയ്യാനില്ല, മിഥുനാണ് പ്രശ്സ്തൻ, പക്ഷെ...; സ്റ്റാർ സിംഗറിനെക്കുറിച്ച് ചർച്ച
സ്റ്റാർ സിംഗർ 10ാം സീസണിൽ അവതാരകനായി വർഷയ്ക്കൊപ്പം മിഥുൻ രമേശും എത്തിയത് ഷോയ്ക്ക് പുതുമ നൽകിയിരുന്നു. രസകരമായ നിമിഷങ്ങൾ മിഥുനിലൂടെ സ്റ്റാർ സിംഗർ വേദിയിലുണ്ടായി. നേരത്തെ ഫ്ലവേഴ്സ് ടിവിയിലെ കോമഡി ഉത്സവം എന്ന ഷോയിലൂടെ വൻ ജനപ്രീതി നേടാൻ മിഥുന് കഴിഞ്ഞു. കോമഡി ഉത്സവത്തിലെ പ്രധാന ഹെെലെെറ്റുകളിലൊന്ന് മിഥുന്റെ ആങ്കറിംഗ് ആയിരുന്നു. സ്റ്റാർ സിംഗറിലേക്ക് മിഥുനെ കൊണ്ട് വന്നതും ഇതേ ഹെെപ്പിന് വേണ്ടിയാണ്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ വർഷ കുറച്ച് വർഷങ്ങളായി സ്റ്റാർ സിംഗറിന്റെ ആങ്കറാണ്. വർഷയ്ക്കൊപ്പം മിഥുനുമെത്തിയതോടെ പ്രേക്ഷക ശ്രദ്ധ കൂടി.
എന്നാലിപ്പോൾ മിഥുന്റെ വരവിന് ശേഷം വർഷയ്ക്ക് കാര്യമായൊന്നും ചെയ്യാനില്ലെന്നാണ് റെഡിറ്റിൽ വരുന്ന അഭിപ്രായം. സ്റ്റാർ സിംഗർ 10 ന്റെ അവതാരക സ്ഥാനത്ത് നിന്ന് വർഷയെ ഒതുക്കി നിർത്തിയതെന്തിനെന്ന് ആർക്കെങ്കിലും അറിയാമോ. നന്നായി തന്റെ ജോലി വർഷ ചെയ്തെന്നാണ് എനിക്കെപ്പോഴും തോന്നിയത്. എന്നാൽ മിഥുൻ വന്ന ശേഷം കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിൽ വർഷയുടെ റോൾ സ്പോൺസേർസിന്റെ ലിസ്റ്റ് അനൗൺസ് ചെയ്യുന്നതിലേക്ക് ചുരുക്കപ്പെട്ടിരിക്കുന്നു. മിഥുനാണ് ഏറെ പ്രശസ്തനെന്ന് മനസിലാക്കുന്നു. എന്നാൽ രണ്ട് അവതാരകർക്കും തുല്യ പ്രാധാന്യം നൽകണമെന്ന് ആഗ്രഹിക്കുന്നു എന്നാണ് റെഡിറ്റിൽ വന്ന പോസ്റ്റ്.

ചിലർ ഈ അഭിപ്രായം ശരിവെച്ചു. ടിആർപി കൂടാനായിരിക്കും മിഥുനെ കൊണ്ട് വന്നതെന്ന് പലരും അഭിപ്രായപ്പെട്ടു. സ്റ്റാർ സിംഗറിന്റെ പ്രതാപകാലത്ത് രഞ്ജിനി ഹരിദാസായിരുന്നു ആങ്കർ. അടുത്തിടെ രഞ്ജിനി സ്റ്റാർ സിംഗറിനെക്കുറിച്ച് സംസാരിച്ചിരുന്നു. ജീവിതത്തിൽ ഒരിക്കൽ സംഭവിക്കുന്ന മാജിക്കായിരുന്നു സ്റ്റാർ സിംഗർ. സ്റ്റാർ സിംഗർ ഞാൻ മിസ് ചെയ്തിരുന്നു. ചിത്ര ചേച്ചിയോട് എന്നെയെന്താ സ്റ്റാർ സിംഗറിലേക്ക് വിളിക്കാത്തതെന്ന് ഞാൻ ചോദിക്കുമായിരുന്നു. പക്ഷെ ഇപ്പോൾ അങ്ങനെ ചെയ്യാൻ പറ്റില്ല. ഇപ്പോഴുള്ള സീസണുകളിൽ വേറെ മാജിക്കാണ്.
2024 ലെ ഫിനാലെയിൽ അവർ എന്നെ വിളിച്ചു. എനിക്ക് വളരെ സന്തോഷമായി. 2014 ലായിരുന്നു ഞാൻ അവസാനമായി ഏഷ്യാനെറ്റിൽ ഷോ ചെയ്യുന്നത്. അതിന് ശേഷം എന്നെ വിളിച്ചിരുന്നില്ല. ഐഡിയ സ്റ്റാർ സിംഗർ കഴിഞ്ഞ് ഞാൻ എത്രയോ ഷോകൾ ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് ആ ഷോ ഇത്രയും അടയാളപ്പെട്ടത്. ആ ഗ്രൂപ്പ് ഒരുമിച്ച് വന്നു. എന്തോ ഒരു മാന്ത്രികതയുണ്ടായിരുന്നെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.


Click it and Unblock the Notifications
















