പരിഹസിച്ച നോറയ്ക്ക് മാസ് മറുപടിയുമായി ലക്ഷ്മി, കയ്യടിച്ച് അഭിനന്ദിച്ച് ദിയ, കാര്യം അറിഞ്ഞിട്ടാണോയെന്ന് ചോദ്യം!
ബിഗ് ബോസ് മലയാളം സീസൺ ആറ് കണ്ടവർക്കെല്ലാം അറിയാവുന്നതാണ് ആദിലയും നൂറയും ലക്ഷ്മിയും തമ്മിലുള്ള പ്രശ്നം. ലെസ്ബിയൻ കപ്പിളായ ആദിലയേയും നൂറയേയും വീട്ടിൽ കയറ്റാൻ പോലും കൊള്ളില്ലെന്ന് വേദ്ലക്ഷ്മി പരസ്യമായി പറഞ്ഞത് വലിയ ചർച്ച വിഷയമായിരുന്നു. ആദിലയേയും നൂറയേയും അധിക്ഷേപിച്ചതിന് ലക്ഷ്മി എല്ലാവരും വിമർശിച്ചുവെങ്കിലും നിലപാടിൽ ലക്ഷ്മിക്ക് മാറ്റമുണ്ടായിരുന്നില്ല. ഷോയും കഴിഞ്ഞ് വിവാദവും കെട്ടടങ്ങി.
സീസൺ ആറിന്റെ ഭാഗമായിരുന്ന മത്സരാർത്ഥികളിൽ എല്ലാവരും നല്ലൊരു സൗഹൃദം ഇപ്പോൾ പരസ്പരം സൂക്ഷിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ കുറച്ച് ദിവസം മുമ്പ് ആദിലയ്ക്കൊപ്പമുള്ള ഒരു മിറർ സെൽഫി ലക്ഷ്മി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. പോസ്റ്റ് വേഗത്തിൽ വൈറലായി. വെറുപ്പ് മറന്ന് സൗഹൃദം സൃഷ്ടിക്കാൻ മനസ് കാണിച്ചതിന് ആദിലയേയും ലക്ഷ്മിയേയും ബിഗ് ബോസ് പ്രേക്ഷകർ അഭിനന്ദിക്കുകയും ചെയ്തു.

എന്നാൽ അഞ്ചാം സീസണിലെ മത്സരാർത്ഥിയായിരുന്ന നോറ മുസ്കാൻ ലക്ഷ്മിയെ പരിഹസിച്ചു. ഫോട്ടോ കൊളാബ് മാത്രമാണോ? അതോ വീട്ടിൽ കയറ്റുമോ?. ഈ പോസ്റ്റ് മോൻ കണ്ടാൽ പ്രശ്നം ആവില്ലേ?. നിലപാടില്ല... നിലവാരമില്ല... നാണമില്ല... മാനമില്ല എന്നായിരുന്നു ലക്ഷ്മിയും ആദിലയയും തമ്മിലുണ്ടായിരുന്ന പഴയ വഴക്കുമായി ബന്ധപ്പെടുത്തി ലക്ഷ്മിയെ വിമർശിച്ച് നോറ കുറിച്ചത്. കമന്റ് ശ്രദ്ധയിൽപ്പെട്ട ലക്ഷ്മി ഉടൻ തന്നെ നോറയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി എത്തി.
ഞാനും ആദിലയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം ഞാൻ പോസ്റ്റ് ചെയ്തിരുന്നു. അതിന് എന്തെങ്കിലും കുഴപ്പമുണ്ടോ?. ആരാണ് ഈ നോറ മുസ്കാൻ. ഈ വീഡിയോ നോറയ്ക്കുള്ളതാണ്. അടുത്തിടെ ഞങ്ങൾ ബിഗ് ബോസ് മത്സരാർത്ഥികൾ എല്ലാം ചേർന്ന് ഒരു മെന്റലിസം ഷോയിൽ പങ്കെടുത്തിരുന്നു. അതിനുശേഷം ഞാൻ ആദിലയെ വിളിച്ചു.
എന്റെ കയ്യിൽ ഫിനാലെയുടെ സമയത്ത് ഞങ്ങൾ കാരവാനിൽ വെച്ച് ഒരുമിച്ച് എടുത്തൊരു ഫോട്ടോ ഉണ്ടായിരുന്നു. അത് പോസ്റ്റ് ചെയ്യുന്ന കാര്യം ചോദിച്ചപ്പോഴേക്കും കൊളാബ് ആയിട്ട് ഇടാമോയെന്ന് ആദില ചോദിച്ചു. അങ്ങനെ ഞങ്ങൾ പരസ്പര സമ്മതത്തോട് കൂടി തന്നെ ആ ഫോട്ടോ പോസ്റ്റ് ചെയ്തു. ആ പോസ്റ്റിന്റെ താഴെ നോറയിട്ട കമന്റ്സിനെ മാവിന്റെ മുകളിൽ വളരാൻ ശ്രമിക്കുന്ന ഇത്തിക്കണ്ണിയായിട്ടെ കാണുന്നുള്ളൂ. കുറെ കമന്റ്സ് ഉണ്ടായിരുന്നു.
ലേശം ഉളുപ്പ്, ഈ പോസ്റ്റ് മോൻ കണ്ട പ്രശ്നമാവില്ലേ, ഫോട്ടോ കൊളാബ് മാത്രമാണോ അതോ വീട്ടിൽ കയറ്റുമോ അങ്ങനെയൊക്കെ കമന്റ്സ് ഉണ്ടായിരുന്നു. എനിക്ക് നോറയോട് പറയാനുള്ളത്... ഐഡിയോളജിക്കൽ ഡിസെഗ്രിമെന്റ്സ് ഉള്ളവർ ഒരിക്കലും ഫ്രണ്ട്ലിയായിട്ട് പെരുമാറരുതെന്നോ ഒരു ഫോട്ടോയ്ക്ക് ഒരുമിച്ച് നിൽക്കരുതെന്നോ ഒന്നുമില്ല.

എല്ലാവർക്കും എപ്പോഴും വഴക്കുണ്ടാക്കിക്കൊണ്ടിരിക്കാൻ പറ്റില്ല. ഒരാൾക്ക് ചിലപ്പോൾ ചില ജീവിത രീതികളോടോ ബന്ധങ്ങളോടോ യോജിച്ച് പോകാൻ കഴിയില്ല. അത് ചിലപ്പോൾ അവർ വളർന്ന് വന്ന സാഹചര്യം, ജീവിത പശ്ചാത്തലം, വിശ്വാസങ്ങൾ അങ്ങനെ കുറെ കാര്യങ്ങളുടെ ബേസിസിലായിരിക്കും. അത് ഒരിക്കലും വേറൊരാളെ അപമാനിക്കലല്ല. ഒരു പേഴ്സണൽ ബൗണ്ടറി സെറ്റ് ചെയ്യുന്നതാണ്.
ഓരോരുത്തർക്കും അവരുടെ പേഴ്സണൽ സ്പേസ് എങ്ങനെ വേണമെന്ന് നിശ്ചയിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം ഇല്ലേ?. ആദിലയോടോ നൂറയോടോ എനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല. മനുഷ്യൻ എന്ന രീതിയിൽ അവരെ ഞാൻ ബഹുമാനിക്കുന്നു. അക്സപ്റ്റൻസ് ആവശ്യപ്പെടുന്നതും റെസ്പെക്ട് പുലർത്തുന്നതും രണ്ടും രണ്ട് കാര്യങ്ങളാണ്. ആദിലയ്ക്കൊപ്പം ഫോട്ടോ എടുത്തുവെന്ന് വെച്ച് ഞാൻ നിലപാട് മാറ്റിയെന്ന് അർത്ഥമില്ല.
പിന്നെ എനിക്കും ആദിലയ്ക്കും ഇല്ലാത്ത പ്രശ്നം തനിക്ക് ഈ കാര്യത്തിൽ വേണ്ട എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. ലക്ഷ്മിയുടെ മറുപടി വൈറലായതോടെ ആദ്യം കയ്യടിച്ച് പ്രശംസിച്ച് എത്തിയത് ദിയ കൃഷ്ണയാണ്. സിജോയുടെ വിവാഹ സമയത്ത് അദ്ദേഹത്തിന്റെ മുഖത്ത് കേക്ക് തേച്ച നോറയെ ദിയ വിമർശിച്ചിരുന്നു.
അതിനുശേഷം ഇരുവരും തമ്മിൽ സോഷ്യൽമീഡിയ വഴി കൊമ്പുകോർക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാകും നോറയെ ഒരാൾ വിമർശിച്ച് കണ്ടപ്പോൾ ദിയ അയാൾക്കൊപ്പം നിന്നത്. താരപുത്രിയുടെ കമന്റ് വൈറലായതോടെ കാര്യം അറിഞ്ഞിട്ടാണോ കമന്റിടുന്നതെന്ന ചോദ്യവും പ്രേക്ഷകരിൽ ചിലർ ദിയയോട് ചോദിക്കുന്നുണ്ട്.


Click it and Unblock the Notifications











