കുടുംബവിളക്ക്; സഞ്ജനയെ ഒഴിവാക്കാനുള്ള പുതിയ പദ്ധതിയുമായി വേദിക, കള്ളം പൊളിച്ച് സിദ്ധു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. ബംഗാളി സീരിയലായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മറ്റ് ഭാഷകളിൽ നിന്നും ലഭിക്കുന്നത്. റേറ്റിംഗിൽ ആദ്യ സ്ഥാനമായിരുന്നു സീരിയലിന്. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി രണ്ടാം സ്ഥാനത്തിലേയ്ക്ക് മാറിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ മടങ്ങി വരാനുള്ള ശ്രമത്തിലാണ് കുടുംബവിളക്ക് ടീം.

സുമിത്ര എന്ന സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. മീരയ്ക്കൊപ്പം വൻ താരനിരയാണ് സീരിയലിൽ എത്തുന്നത്. കൃഷ്ണ കുമാർ മേനോൻ, ശരണ്യ ആനന്ദ്, നൂപിൻ, ആനന്ദ് നാരായണൻ, ശ്രീലക്ഷ്മി, ,എഫ്. ജെ. തരകൻ, ദേവി മേനോൻ, ഡോക്ടർ ഷാജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരങ്ങൾക്കും ലഭിക്കുന്നത്.

കുടുംബവിളക്ക്

തുടക്കത്തിൽ ടിപ്പിക്കൽ കണ്ണീർ പരമ്പരയ്ക്ക് സമാനമായിരുന്നു കുടുംബവിളക്ക്. അത് വരെ കണ്ടു വന്ന ശൈലിയിൽ തന്നെയായിരുന്നു സീരിയലും കഥ പറഞ്ഞത്. എന്നാൽ സുമിത്ര ബോൾഡ് ആയതോടെ സീരിയൽ ആകെ മാറുകയായിരുന്നു. പരമ്പരയുടെ കഥാഗതിയിൽ മാറ്റം വന്നതോടെയാണ് സീരിലിന് കാഴ്ചക്കാരുടെ എണ്ണവും വാർധിക്കുകയായിരുന്നു. കണ്ണീർ കഥയ്ക്ക് പകരം ഇപ്പോൾ ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് സീരയൽ പറയുന്നത്.

വേദിക

ഭർത്താവിനും കുടുംബത്തിനും വേണ്ടി ജീവിച്ച ഒരു പാവം വീട്ടമ്മയാണ് സുമിത്ര കുടുംബം ലോകമായി കണ്ട് ജീവിച്ച സുമിത്രയ്ക്ക് അവഗണന മാത്രമായിരുന്നു തിരികെ കിട്ടിയത്. എന്നാൽ ഭർത്താവ് സിദ്ധാർത്ഥിന്റെ വിവാഹം കഴിഞ്ഞതിന് ശേഷമാണ് സീരിയൽ മാറുന്നത്. സുഹൃത്ത് വേദികയെ വിവാഹം കഴിക്കാൻ വേണ്ടിയായിരുന്നു സിദ്ധു സുമിത്രയിൽ നിന്ന് വിവാഹമോചനം നേടുന്നത്. എന്നാൽ കല്യാണത്തിന് ശേഷമാണ് താൻ അകപ്പെട്ട കുരുക്കിനെ കുറിച്ച് സിദ്ധു മനസ്സിലാക്കുന്നത്. വിചാരിച്ച പോലെയൊരു കുടുംബജീവിതമായിരുന്നില്ല ലഭിച്ചത്. വിവാഹം കെണ്ട് വേദിക ലക്ഷ്യമിട്ടത് ശ്രീനിലയത്തിലെ സ്വത്തുക്കളായിരുന്നു

പദ്ധതി തെറ്റി

വിവാഹത്തോടെ സിദ്ധുവിന്റേയും വേദികയുടേയും സകല പ്ലാനിങ്ങും തെറ്റുകയായിരുന്നു. സുമിത്രയുടെ തോൽവി കാണാൻ ആഗ്രഹിച്ച വേദിക പിന്നീട് ഉയർച്ച മാത്രമായിരുന്നു കണ്ടത്. ഇത് വേദികയെ ചൊടിപ്പിച്ചിരുന്നു. സുമിത്രയെ തറപ്പറ്റിക്കാനുള്ള സകല പണികളും നോക്കി. എന്നാൽ ഇതെല്ലാം അവസാനം വേദികയ്ക്ക് തന്നെ പാരയായി മാറുകയായിരുന്നു. എന്നാൽ വിവാഹത്തോടെ വേദികയെ പൂർണ്ണമായും സിദ്ധാർത്ഥിന് മനസ്സിലാവുകയായിരുന്നു. വേദികയെ തെറ്റുകൾ പറഞ്ഞ് തിരുത്താൻ ശ്രമിച്ചുവെങ്കിലും ഇത് കേൾക്കാൻ ഇവർ തയ്യാറായിരുന്നില്ല. വേദിക വീണ്ടും തെറ്റുകൾ ആവർത്തിക്കുകയായിരുന്നു.

വേദികയെ  ഇറക്കി വിട്ടു

വേദികയുടെ തനിസ്വഭാവം മനസ്സിലാക്കുന്നതിനോടൊപ്പം സുമിത്ര ആരായിരുന്ന എന്നു താൻ ചെയ്തത് തെറ്റായി പോയി എന്നും സിദ്ധാർത്ഥ് മനസിലാക്കുകയായിരുന്നു. ചെയ്ത തെറ്റിന് സുമിത്രയോട് മാപ്പ് പറയുകയും ചെയ്തു. വേദികയുമായി അകന്നതോടെ സിദ്ധു കുടുംബവുമായി കൂടുതൽ അടുക്കുകയായിരുന്നു. പിണക്കം മറന്ന് എല്ലാവരും സ്നേഹത്തിലാവുരയായിരുന്നു. സുമിത്രയെ കള്ളക്കേസിൽ കുടുക്കിയതിനെ തുടർന്ന് വേദികയെ സിദ്ധു വീട്ടിൽ നിന്നും ഇറക്കി വിടുകയായിരുന്നു. വീട്ടിൽ തിരിച്ച് കയറാൻ വേദിക ഗർഭം ഉൾപ്പെടെ പല മാർഗങ്ങളും നോക്കിയെങ്കിലും അതൊന്നും സിദ്ധാർത്ഥിന് മുന്നിൽ വിലപ്പോയില്ല. ഏറ്റവും ഒടുവിൽ സുമിത്രയെ കരുവാക്കി വേദിക സിദ്ധാർത്ഥിന്റെ വീട്ടിൽ കയറി പറ്റുകയായിരുന്നു.

പുതിയ എപ്പിസോഡ്

എന്നാൽ ഈ രണ്ടാം വരവ് വേദികയ്ക്ക് അത്ര സുഖകരമായിരിക്കില്ല. പഴയ സിദ്ധാർത്ഥ് അല്ല ഇപ്പോൾ. ആകെ മാറിയിരിക്കുകയാണ്. ഇനി വേദികയ്ക്ക് കഷ്ടകാലമായിരിക്കും. വീട്ടിൽ ഭക്ഷണം പാചകം ചെയ്യമെന്നുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. സിദ്ധുവിന്റെ മാറ്റം വേദികയെ കുഴപ്പത്തിൽ ആക്കിയിട്ടുണ്ട്. പഴത് പോലെ ഒരു കളികളും ഇനി നടക്കില്ല. സിദ്ധുവിനെ പാട്ടിലാക്കാനുള്ള ശ്രമം വേദികയുടെ ഭാഗത്ത് തകൃതിയായി നടക്കുന്നുണ്ട്. അതൊന്നും സിദ്ധുവിന്റെ അടുത്ത് പഴയത് പോലെ നടക്കുന്നില്ല. സിദ്ധുവിനേയും മക്കളേയും പിണക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പുതിയ എപ്പിസോഡാണ്. സഞ്ജയോട് ഇനി മുതൽ ഒറ്റയ്ക്ക് ഓഫീസിൽ പോകാൻ പറയുകയാണ് വേദിക.

വേദികയുടെ പദ്ധതി പൊളിച്ചു

സഞ്ജനയെ കണ്ടതോടെ സിദ്ധുവിനോട് വേദികയെ ഹോസ്പിറ്റലിൽ കൊണ്ട് പോകണമെന്ന് പറയുകയാണ്. എന്നാൽ പ്രശ്നം മനസ്സിലാക്കിയ സിദ്ധു നവീനയോ അമ്മായിയമ്മ സരസ്വതിയേയോ കൂട്ടി പോകൻ പറയുകയാണ്. സുദ്ധിവന്റെ പ്രശ്നങ്ങൾ പരിഹരിച്ച് വരുമ്പോൾ അനിരുദ്ധ് പുതിയ പ്രശ്നങ്ങളിൽ കുരുങ്ങുകയാണ്. തന്നോടൊപ്പ ചോറ്റാനിക്കരയിലേയ്ക്ക് വരാൻ അനിരുദ്ധിനോട് പറയുകയാണ് ഇന്ദ്രജ. ഭീഷണിയുടെ സ്വരത്തിലായിരുന്നു അനിരുദ്ധിനോട് സംസാരിച്ചത്. എന്നാൽ മറുത്ത് ഒന്നും പറയാൻ പറ്റാത്ത സ്ഥിതിയിലാണ് അനിരുദ്ധ്.

Recommended Video

Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?
പ്രേക്ഷകരുടെ കമന്റ്

വേദികയെ പോലെ ഇനി ഇന്ദ്രജയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാനാണ് പ്രേക്ഷകർ പറയുന്നത്. സിദ്ധു കലക്കി സൂപ്പർ ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. ആദ്യ മായിട്ടാണ് സീരിയലിൽ ഇത്ര നട്ടെല്ലുള്ള പുരുഷൻ ഇപ്പോഴാണ് കുടുംബവിളക്ക് ആയത്. ഈ വേദികയ്ക്ക് വേറെ പണി ഒന്നും ഇല്ലേ എത്ര കിട്ടിയാലും പടിക്കില്ല. ഇനി ഇന്ദ്രജ മേഡം എന്താണാവോ കാണിച്ചുകൂട്ടണേ. സുമിത്രയുടെ പിറന്നാളോടെ അനി നന്നാവുമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. കൂടാതെ ഇന്ദ്രജയുടേത് ഒരു അനാവശ്യ കഥാപാത്രമായി തോന്നുന്നില്ല അനിരുദ്ധിന് ഇത് കിട്ടേണ്ടത് തന്നെയാണ്. മാത്രമല്ല ഈ ട്രാകിലൂടെ ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ് കാണിക്കുന്നത്. അത് ഇടക്ക് വെച്ച് കലം ഉടക്കാതെ നല്ല രീതിയിൽ അവസാനിപ്പിക്കണമെന്നും ആരാധകർ പറയുന്നു. അനി കുറച്ചു സ്ട്രോങ്ങ്‌ ആക്കണമെന്നും പറയുന്നുണ്ട്. എന്നാലേ ഇന്ദ്രജയെ നിലക്ക് നിർത്താൻ പറ്റു .അനി നേരിടുന്നത് ഇപ്പൊ വെറും സില്ലി കേസ് ആണ് അതു ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നതിനോട് എനിക്ക് യോജിപ്പില്ലെന്നാണ് കുടുംബവിളക്ക് പ്രേക്ഷകരുടെ വാദം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X