For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുമിത്രയ്ക്ക് മുന്നിൽ വീണ്ടും തോൽക്കാനുള്ള വക ഒരുക്കി വേദിക; മിക്കവാറും സിദ്ധുവിൻ്റെ കാര്യം തീരുമാനം ആവും

  |

  ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. സുമിത്രയുടെയും വേദികയുടെയും പുതിയ കഥാമൂഹുര്‍ത്തങ്ങള്‍ പരമ്പരയെ വേറിട്ട് നിര്‍ത്തുന്നുണ്ട്. ഏറ്റവുമൊടുവില്‍ സുമിത്ര പുത്തന്‍ കാര്‍ വാങ്ങാനൊരുങ്ങുന്നു എന്ന സന്തോഷത്തിലാണ്. ഇക്കാര്യം സരസ്വതിയമ്മ വേദികയെ അറിയിച്ചതോടെ അവിടെയും കുശുമ്പ് തുടങ്ങി.

  വേറിട്ട ലുക്കിൽ മാദക സുന്ദരി ഷക്കീല, പുതിയ സിനിമയുടെ പ്രസ് മീറ്റിനെത്തിയ നടിയുടെ ചിത്രങ്ങൾ കാണാം

  സുമിത്രയെ എങ്ങനെയും പരാജയപ്പെടുത്തണമെന്ന് കച്ചക്കെട്ടി ഇറങ്ങിയ വേദിക പുതിയ തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണ്. സുമിത്ര വാങ്ങുന്നതിന് മുന്‍പ് താനും ഒരു ആഢംബര കാര്‍ വാങ്ങിക്കുമെന്ന വാശിയില്‍ ഇറങ്ങിയ വേദികയ്ക്ക് ഭര്‍ത്താവില്‍ നിന്ന് തന്നെ കിടിലന്‍ മറുപടിയാണ് ലഭിച്ചത്. ഇതേ കുറിച്ച് രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

  നല്ലൊരു വീട്ടമ്മയായിരുന്ന സുമിത്രയുടെ ജീവിതം കണ്ട് അസൂയ തോന്നിയാണ് ഉറ്റസുഹൃത്തായിരുന്ന വേദിക രംഗത്ത് എത്തുന്നത്. സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ഥിനെ തട്ടി എടുത്തതിനൊപ്പം തൊട്ടടുത്ത വീട്ടില്‍ താമസമാക്കുകയും ചെയ്തു. തറവാട് വീട് സുമിത്രയുടെ പേരിലെഴുതി കൊടുത്ത് സിദ്ധാര്‍ഥിന്റെ അച്ഛന്‍ മാതൃകയാവുകയും ചെയ്തു. എങ്ങനെയും സുമിത്രയെ പരാജയപ്പെടുത്തി വീടിനുള്ളില്‍ അധികാരം സ്ഥാപിക്കണമെന്ന വേദികയുടെ ആഗ്രഹം നടക്കാതെ നീണ്ട് പോവുകയാണ്.

  ഇതിനിടെ ഡ്രൈവിങ് പഠിക്കാന്‍ സുമിത്രയും വേദികയും മത്സരിച്ചിരുന്നു. വേദികയ്ക്ക് പഠിച്ച് തീരാന്‍ സാധിച്ചില്ലെങ്കിലും സുമിത്ര ലൈസന്‍സ് നേടി എടുത്തു. ഒടുവില്‍ ഒരു സ്‌കൂട്ടറും വാങ്ങി പറന്ന് നടക്കുകയാണ്. ബിസിനസില്‍ ഉയര്‍ച്ചയിലേക്ക് കുതിയ്ക്കുന്ന സുമിത്ര ഇനി സ്‌കൂട്ടറില്‍ പോവേണ്ടെന്ന് തീരുമാനിക്കുന്നത് സിദ്ധാര്‍ഥിന്റെ പിതാവാണ്. സുമിത്ര പുത്തന്‍ കാര്‍ വാങ്ങിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് അറിഞ്ഞതോടെ അതിന് മുന്‍പ് താനുമൊരണ്ണം വാങ്ങുമെന്ന് വേദികയും തീരുമാനിച്ചു.

  സുഹൃത്തായ നവീനൊപ്പം ചേര്‍ന്ന് മുപ്പത് ലക്ഷത്തിന്റെ കാര്‍ വാങ്ങാനുള്ള ശ്രമത്തിലാണ് വേദിക. പഴയ കാര്‍ കൊടുത്ത് പുതിയതൊരണ്ണം വാങ്ങിക്കാനാണ് ശ്രമം. തൊണ്ണൂറ്റിയഞ്ച് ശതമാനം വരെ ലോണ്‍ എടുത്താണ് കാര്‍ വാങ്ങിക്കുന്നത്. മാസം അടവ് അമ്പതിനായിരം രൂപ വരെ ഉണ്ടാവുമെന്ന് പറഞ്ഞിട്ടും വേദികയ്ക്ക് ഒരു കൂസലുമില്ല. ഒടുവില്‍ ഇക്കാര്യം സിദ്ധാര്‍ഥിനെ വിളിച്ച് അറിയിച്ചതോടെ അദ്ദേഹം താല്‍പര്യമില്ലായ്മ അറിയിച്ചു. ഇതോടെ വേദിക കാര്‍ വാങ്ങുന്നത് പ്രതിസന്ധിയിലാവുമെന്ന് ഉറപ്പിക്കാം. ഇതേ കുറിച്ച് കമന്റുകളുമായി ആരാധകരും എത്തി.

  Malik Malayalam Movie Review by R3 | Mahesh Narayanan | Fahadh Faasil |Nimisha Sajayan

  എത്രയൊക്കെ സുമിത്രയുടെ മുമ്പില്‍ തോറ്റു പോയിട്ടുണ്ടെങ്കിലും, വീണ്ടും കൂടുതല്‍ ഊര്‍ജ്ജത്തോടെ വരുന്ന വേദിക ആന്റിയുടെ ആത്മവിശ്വാസം ആരും കാണാതെ പോകരുത്. അങ്ങനെ വേദിക വീണ്ടും തോല്‍ക്കാനുള്ള വക ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. തോല്‍വികള്‍ വേദികയ്‌ക്കൊരു വീക്‌നെസ് ആണത്രേ. ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാന്‍ വാ പൊളിക്കാന്‍ നില്‍ക്കരുത് വേദികേ. മിക്കവാറും കടം കേറി സിദ്ധു അപൂപ്പന്‍ ജയിലില്‍ ആവാന്‍ സാധ്യതയുണ്ട്. എന്നിങ്ങനെ നൂറു കണക്കിന് കമന്റുകളാണ് സുമിത്രയ്ക്ക് വരുന്നത്

  Read more about: serial സീരിയല്‍
  English summary
  Vedhika Demanded For New Car, Kudumbavilakku New Promo Invites Hilarious Trolls From Fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X