ചേട്ടനെ കുടുക്കാൻ അനിയത്തി ശരണ്യയെ കൂട്ടുപിടിച്ച് വേദിക, പുതിയ കഥാഗതിയിൽ കുടുംബവിളക്ക്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സംഭവ ബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്. ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി ഭാഷകളിലും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളത്തിൽ റേറ്റിംഗിൽ രണ്ടാം സ്ഥാനത്താണ് സീരിയൽ ഇപ്പോഴുള്ളത്.

സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോവുന്നത്. ഭർത്താവും കുടുംബവും ലോകമായി കണ്ട് ജീവിച്ച പാവം വീട്ടമ്മായായിരുന്നു സുമിത്ര. കുടുംബത്തിന് വേണ്ടി ജീവിച്ച സുമിത്രയ്ക്ക് എന്നും അവഗണന മാത്രമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഒരിക്കൽ പോലും ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല. ഭർത്താവ് സിദ്ധാർത്ഥ് സുഹൃത്തിനെ വിവാഹം കഴിക്കാൻ വേണ്ടി സുമിത്രയെ ഉപേക്ഷിച്ചതോടെയാണ് കഥ മാറുന്നത്. വിവാഹമോചനം സുമിത്രയിൽ നിന്ന് ഇയാൾ ചോദിച്ച് വാങ്ങുകയായിരുന്നു. എന്നാൽ ഭർത്താവിന്റെ സന്തോഷത്തിന് വേണ്ടി വിവാഹമോചനത്തിന് സമ്മതിക്കുകയായിരുന്നു.

കുടുംബവിളക്ക്

സുമിത്രയിൽ നിന്ന് ബന്ധം വേർപിരിഞ്ഞതോടെ സിദ്ധു വേദികയെ വിവാഹം കഴിക്കുകയായിരുന്നു. ഇതോടെയാണ് കുടുംബവിളക്കിന്റെ കഥ മാറുന്നത്. വിവാഹത്തോടെയാണ് വേദികയുടെ യത്ഥാർഥ സ്വഭാവം സദ്ധു മനസ്സിലാക്കുന്നത്. ഒപ്പം തന്നെ സുമിത്ര എന്തായിരുന്നു എന്നും തിരിച്ചറിയുകയായിരുന്നു. കാര്യങ്ങൾ മനസ്സിലായി എങ്കിലും പഴയ ജീവിതത്തിലേയ്ക്ക് സിദ്ധുവിന് മടങ്ങി പോകാൻ ആകില്ല. വേദികയുടെ ചതിക്കുഴിയിൽ കുടുങ്ങിയിരിക്കുകയാണ് സിദ്ധു. എന്നാൽ വേദികയിൽ നിന്ന് സിദ്ധാർത്ഥിനെ രക്ഷപ്പെടുത്താൻ സമ്പത്ത് ശ്രമിക്കുന്നുണ്ടെങ്കിലും പുതിയ ചതിക്കുഴി ഒരുക്കുകയാണ് വേദിക.

വേദികയെ തിരികെ വിളിക്കില്ല

സുമിത്രയെ കളളക്കേസിൽ കുടുക്കിയതിന് പിന്നാലെ വേദികയ വീട്ടിൽ നിന്ന് ഇറക്കി വിടുകയായിരുന്നു സിദ്ധാർത്ഥ്. പല വഴികളും പ്രയോഗിച്ചുവെങ്കിലും തിരികെ വീട്ടിലേയ്ക്ക് വിളിക്കാൻ സിദ്ധു തയ്യാറായിരുന്നില്ല. ഗർഭിണിയാണെന്നുള്ള വേദികയുടെ പുതിയ അടവും പൊളിഞ്ഞതോടെ ഇനി ഒരിക്കലും വീട്ടിലേയ്ക്ക് കയറ്റില്ലെന്ന് സിദ്ധു തീർത്തും പറയുകയായിരുന്നു.

കേസ്   കൊടുക്കാൻ  ഒരുങ്ങി സിദ്ധു

ഇപ്പോഴിത സിദ്ധുവിലേയ്ക്ക് തിരികെ എത്താനുളള പുതിയ തന്ത്രം മെനയുകയാണ് വേദിക. ഇക്കുറി സഹോദരി ശരണ്യയെ കൂട്ടുപിടിച്ച് ഭർത്താവിനും കുടംബത്തിനുമെതിരെ കേസ് കൊടുക്കാൻ തയ്യാറെടുക്കുകയാണ് വേദിക. ഇതിനായി പഴയ വക്കിലിനെ പോയി കണ്ടിരിക്കുകയാണ്. സിദ്ധുവിന്റെ സഹോദരി ശരണ്യയുമായിട്ടാണ് വക്കീലിനെ കാണാൻ എത്തുന്നത്. എന്നാൽ കാര്യം അറിയാതെയായിരുന്നു ശരണ്യ വേദികയ്ക്കൊപ്പം പോയത്. കുടുംബവിളക്ക് മറ്റൊരു കഥാഗതയിലേയ്ക്ക് നീങ്ങുകയാണ്. വേദികയെ വെറുതെ വിടില്ലെന്ന് സമ്പത്ത് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. തരംകിട്ടുമ്പോഴെല്ലാം വേദികയെ പരിഹസിക്കുന്നുമുണ്ട്. ഇന്നത്തെ എപ്പിസോഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

പ്രേക്ഷകരുടെ കമന്റ്

വേദികയെ പിന്തുണക്കുന്നില്ലെങ്കിലും സിദ്ധുവും സുമിത്രയും തമ്മിൽ ഒന്നാകരുതെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. വേദികയെ അല്ല ആദ്യം ശരിയാക്കേണ്ടത് ഇതിനെല്ലാം കൂട്ടുനിൽക്കുന്ന സരസ്വതിഅമ്മയ്ക്കും ശരണ്യക്കും ആണെന്നാണ് ഒരു വിഭാഗം പേർ പറയുന്നത്. വേദികയ്ക്ക് ആരെങ്കിലും പോലീസ് സ്റ്റേഷനിൽ കൈവിഷം കൊടിത്തിട്ടുണ്ടോ എന്നും ചോദിക്കുന്നുണ്ട്. സമ്പത്തിന് ആരാധകരുടെ എണ്ണം വർധിച്ചിട്ടുണ്ട. സമ്പത്ത് പൊളിയാണെന്നാണ പ്രേക്ഷകർ പറയുന്നത്. വേദികയുടെ തൊലിക്കട്ട സമ്മതിക്കണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

Recommended Video

Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam
കുടുംബവിളക്ക് ടീം

നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. നടിക്കൊപ്പം കൃഷ്ണകുമാർ മേനോൻ, ശരണ്യ ആനന്ദ്, ആതിര മാധവ്, ആനന്ദ് നാരായൺ, രേഷ്മ, നൂപിൻ, എഫ്. ജെ. തരകൻ,ദേവി മേനോൻ,സുമേഷ് സുരേന്ദ്രൻ-, ഷാജു,ശ്രീലക്ഷ്മി, അമൃത ഗണേശ് എന്നിവരാണ് സീരിയലിൽ എത്തുന്നത്. മീരയെ പോലെ മികച്ച പ്രതികരണമാണ് ഇവരുടെ കഥാപാത്രങ്ങൾക്കും ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X