എല്ലാ പഴുതുമടച്ച് പുതിയ നീക്കവുമായി വേദിക...ഇനി സുമിത്രക്ക് കാലിടറുമോ?

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ സീരിയലുകളിലൊന്നാണ് ഏഷ്യാനെറ്റില്‍ സംപ്രക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. പൊരുതി നേടിയ ജീവിതവുമായി പ്രതിസന്ധികളെ തരണം ചെയ്യുന്ന സുമിത്ര എന്ന കഥാപാത്രത്തെ ആരാധിക്കുന്നവരും ഏറെ. ഭര്‍ത്താവ് ഉപേക്ഷിച്ചിട്ടും മൂന്ന് മക്കള്‍ക്കൊപ്പം സധൈര്യം ജീവിക്കുന്ന സുമിത്ര യഥാര്‍ത്ഥജീവിതത്തിലെ നിരവധി സ്ത്രീകള്‍ക്ക് ഊര്‍ജ്ജമാണ്.

സ്വന്തമായി ബിസിനസ് ചെയ്ത് നേട്ടങ്ങള്‍ കൊയ്യുന്ന സുമിത്രയെ തറപറ്റിക്കാന്‍ നടക്കുന്ന ഭര്‍ത്താവിന്റെ രണ്ടാം ഭാര്യ വേദികയുടെയും അമ്മായിയമ്മയുടെയും പ്രവര്‍ത്തികളെല്ലാം വിഫലമായ കാഴ്ചയായിരുന്നു മുന്‍ എപ്പിസോഡുകളില്‍ കണ്ടത്. കൈകാലുകള്‍ ഒടിഞ്ഞ് കിടപ്പിലായ അമ്മായിയമ്മയെ ശുശ്രൂഷിച്ച് വശം കെട്ടിരിക്കുകയാണ് വേദിക. ഇതിനിടെ ബിസിനസില്‍ പുതിയ ഉയരങ്ങളില്‍ എത്തിയ സുമിത്രയെക്കണ്ട് ഇവര്‍ക്ക് അസൂയ കൂടുന്നു. സുമിത്രയെ എങ്ങനെയെങ്കിലും തറപറ്റിക്കാന്‍ നടത്തുന്ന വേദികയുടെ സൂത്രപ്പണികളാണ് ഈ വാരം സീരിയലിന്റെ ഹൈലൈറ്റ്.

വേദികക്ക് പുതിയ ജോലി

സിദ്ധാര്‍ത്ഥുമായുള്ള വിവാഹത്തോടെ കമ്പനിയിലെ ജോലി ഉപേക്ഷിക്കേണ്ടി വന്ന വേദികക്ക് മറ്റ് ജോലികളൊന്നും ഇതുവരെ കിട്ടിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത പ്രമോയില്‍ വേദികയ്ക്ക് ഒരു എക്‌സ്‌പോര്‍ട്ടിങ് കമ്പനിയില്‍ ജി.എം. ആയി ജോലി കിട്ടുന്നു. സിദ്ധാര്‍ത്ഥിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച വേദിക ഏതറ്റം വരെ പോയാലും താന്‍ സുമിത്രയെ മുട്ടികുത്തിക്കുമെന്ന് വെല്ലുവിളിക്കുന്നു. അതിനായുള്ള കരുക്കള്‍ നീക്കുകയാണ് പുതിയ എപ്പിസോഡുകളില്‍. ഇതുവരെ പുറത്തെടുക്കാത്ത പുതിയ കളികളുമായി വേദിക സുമിത്രയെ നേരിടുമോ എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

വേദികയുടെ പുതിയ വരവിനെ പുച്ഛിച്ച് തള്ളുകയാണ് കുടുംബവിളക്ക് ഫാന്‍സുകാര്‍. തോല്‍ക്കാന്‍ വേണ്ടിയുള്ള കളിയാണെന്ന് അറിയാം, എങ്കിലും വേദികയ്ക്ക് എന്റെ വക തോല്‍വി ആശംസകളെന്നാണ് ഒരു പ്രേക്ഷകന്‍ കമന്റ് ചെയ്യുന്നത്. വേദികയുടെ പുതിയ കൂളിങ് ഗ്ലാസ്സിനെ ട്രോളുന്നവരും ഏറെയാണ്. അതു കാണുമ്പോള്‍ ചിരി വരുന്നുവെന്നാണ് പലരും പറയുന്നത്. അണയുന്നതിനു മുന്‍പ് ഉള്ള ആളിക്കത്തലായാണ് വേദികയുടെ വരവിനെ പലരും വിലയിരുത്തുന്നത്. ഈ സുമിത്ര-വേദിക പോരാട്ടം കണ്ടു മടുത്തുവെന്നാണ് മറ്റൊരു പ്രേക്ഷകന്‍ വിലയിരുത്തുന്നത്.

സുമിത്ര നേരിടുമോ?

മകനേയും മരുമകളേയും പ്രതിസന്ധികളില്‍ നിന്ന് കാത്തുരക്ഷിച്ച സുമിത്രക്ക് ഇനി തന്നെത്തന്നെ രക്ഷിക്കാന്‍ കഴിയുമോ എന്ന് കാത്തിരുന്ന് കാണുകയാണ് പ്രേക്ഷകര്‍. മകളുടെ പ്രണയവും അതിനിടയില്‍ ഒരു കുടുംബവിളക്കില്‍ ഒരു പ്രശ്‌നമായി വളരാന്‍ സാധ്യതയുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇനിയുള്ള എപ്പിസോഡുകള്‍ ഉദ്വേഗം ജനിപ്പിക്കുന്നതും ആകാംക്ഷഭരിതവുമാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രമോ സൂചിപ്പിക്കുന്നത്.

സുമിത്രയുടെ ഭര്‍ത്താവായിരുന്ന സിദ്ധാര്‍ത്ഥ് സുമിത്രയെ ഉപേക്ഷിച്ച് വേദിക എന്ന സ്വാര്‍ത്ഥമതിയായ സ്ത്രീയെ രണ്ടാമതും വിവാഹം കഴിക്കുന്നു. സുമിത്രയേക്കാളേറെ തന്റെ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കും എന്ന ചിന്തയിലാണ് സിദ്ധാര്‍ത്ഥ് വേറൊരു വിവാഹം കഴിക്കുന്നത്. എന്നാല്‍ വേദിക ജീവിതത്തിലേക്ക് എത്തിയതോടെ സുമിത്രയായിരുന്നു ശരിയെന്ന് സിദ്ധാര്‍ത്ഥിന് പലപ്പോഴും തോന്നുന്നു. വേദികയ്ക്ക് സുമിത്രയോട് പകയുമുണ്ട്. ഈ പകയാണ് പരമ്പരയിലുടനീളം.

Recommended Video

ഇനി ബിഗ്‌ബോസിൽ കേറിയാൽ ബാലാമണി ആകില്ല..പണി തന്നത് ഇവരൊക്കെ | Shalini BB 1st Exclusive Interview
പുതിയ കരുക്കള്‍

സിദ്ധാര്‍ത്ഥിന്റെ രണ്ടാം ഭാര്യ വേദികയും സുമിത്രയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് അടിസ്ഥാനപരമായി പരമ്പരയെ മുന്നോട്ട് നയിക്കുന്നത്. എന്നാല്‍ സുമിത്ര എന്ന നന്മ നിറഞ്ഞ കഥാപാത്രത്തോട് മറ്റുചില കഥാപാത്രങ്ങള്‍ക്കും വൈരാഗ്യമുണ്ടാകുന്നുണ്ട്. ചിലതെല്ലാം വേദിക കാരണമാണെങ്കില്‍ മറ്റുചിലത് സുമിത്ര മക്കളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വന്നതാണ്. നിരവധി നാടകീയമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചാണ് കുടുംബവിളക്ക് സീരിയല്‍ ഓരോ എപ്പിസോഡിലും മുന്നേറുന്നത്.

ചിലപ്പോഴൊക്കെ സീരിയലിന്റെ നെഗറ്റീവിറ്റിയെക്കുറിച്ചും നിലവാരത്തെക്കുറിച്ചുമൊക്കെ ആരാധകര്‍ കമന്റ് ചെയ്യാറുണ്ട്. എന്നിരുന്നാലും മിക്ക വാരങ്ങളിലും മികച്ച റേറ്റിങ്ങോടെയാണ് കുടുംബവിളക്ക് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. മിനിസ്‌ക്രീനിലെ മുന്‍നിര താരങ്ങളാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്.

More from Filmibeat

Read more about: Kudumbavilakku vedika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X