സുമിത്രയുടെ കുടുംബത്തെ ലക്ഷ്യം വെച്ച് വേദികയും ഇന്ദ്രജയും,ഇവരെ നേരിടാൻ തയ്യാറായി സുമിത്ര
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോവുകയാണ്. ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് കന്നഡ, മറാത്തി, ഹിന്ദി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മലയാളത്തെ പോലെ തന്നെ നല്ല പ്രതികരണമാണ് മറ്റ് ഭാഷകളിൽ നിന്നും ലഭിക്കുന്നത്. മലയാളത്തിൽ റേറ്റിംഗിൽ രണ്ടാം സ്ഥാനത്താണ് സീരിയൽ.
നടി മീര വാസുദേവ് ആണ് സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത് . സുമിത്ര എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. മീരയ്ക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ കൃഷ്ണകുമാർ മേനോൻ , ശരണ്യ ആനന്ദ്, നൂപിൻ, ആനന്ദ് നാരായണൻ, ശ്രീലക്ഷ്മി, ആതിര മാധവ് ,എഫ്. ജെ. തരകൻ, ദേവി മേനോൻ, ഡോക്ടർ ഷാജു എന്നിവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരങ്ങൾക്ക് ലഭിക്കുന്നത്.

സുമിത്ര എന്ന വീട്ടമ്മയെ ചുറ്റിപ്പറ്റിയാണ് സീരയൽ മുന്നേട്ട് പോകുന്നത്. ഇവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്. ഭർത്താവ് സിദ്ധാർത്ഥ് മേനോനുമായുള്ള സുമിത്രയുടെ വിവാഹമോചനത്തിന് ശേഷമാണ് കുടുംബവിളക്കിന്റെ കഥ മാറുന്നത്. സുഹൃത്ത് വേദികയെ വിവാഹം കഴിക്കാൻ വേണ്ടി സുമിത്രയുമായുളള വിവാഹബന്ധം വേർപിരിയുകയായിരുന്നു. ഡിവോഴ്സിന് ശേഷമാണ് വേദികയുടെ തനി സ്വഭാവവും സുമിത്ര ആരായിരുന്നു എന്നും സിദ്ധു തിരിച്ചറിയുന്നത്

വേദികയുടെ സ്വഭാവം മനസ്സിലാക്കിയ സിദ്ധു ഇവരെ വീട്ടിൽ നിന്ന് ഇറക്കി വിട്ടിരിക്കുകയാണ്. വേദികയുമായി അകലുന്ന സിദ്ധു സുമിത്രയുടെ കുടുംബവുമായി അടുക്കുകയാണ്. സിദ്ധുവിന്റെ ഈ മാറ്റം അമ്മ സരസ്വതിയ്ക്കും വേദികയ്ക്കും അത്രയധികം പിടിച്ചിട്ടില്ല. സുമിത്രയെ തോൽപ്പിക്കണമെന്നാണ് ഇവരുടെ രണ്ട് പേരുടേയും മനസ്സിലിരുപ്പ്. വീട്ടിൽ നിന്ന് ഇറക്കി വിട്ട വേദികയെ തിരിച്ച് വിളിക്കില്ല എന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് സിദ്ധു.

സിദ്ധാർത്ഥും വേദികയും കൂടുതൽ അകലയുകയാണ്. വേദിക ഗർഭിണി അല്ലെന്നുള്ള സത്യം മനസ്സിലാക്കിയതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നം വഷളാവുന്നത്. ഇതോടെ വേദികയുമായി സിദ്ധു കൂടുതൽ അകലുകയാണ്. തന്നേയും കുടുംബാംഗങ്ങളേയും പറ്റിച്ച വേദികയോട് ഇനി ഒരിക്കലും ക്ഷമിക്കില്ലെന്നാണ് സിദ്ധു പറയുന്നത്. സമ്പത്താണ് വേദിക ഇനി ഒരിക്കലും പ്രസവിക്കില്ല എന്ന സത്യം സിദ്ധുവിനോട് പറയുന്നത്. ഇപ്പോഴിത സിദ്ധുവിന്റെ വീട്ടിൽ കയറാനുള്ള പുതിയ പദ്ധി ആലോചിക്കുകയാണ് വേദിക. ഇതിനായി വക്കീലിനെ സമീപിച്ചിരിക്കുകയാണ്. സുഹൃത്തിനോടൊപ്പമാണ വേദിക വക്കിലിനെ കാണാൻ എത്തിയിരിക്കുന്നത്. ഇനി എന്ത് സംഭവിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും.
Recommended Video

വേദിക- സിദ്ധു പ്രശ്നം ഒരു വഴിയ്ക്ക് നടക്കുമ്പോൾ സുമിത്രയ്ക്ക് കുടുംബത്തിനും തലവേദനയായി ഡോക്ടർ ഇന്ദ്രജ എത്തുകയാണ്. അനിരുദ്ധിൽ നിന്ന് അനന്യയെ അകറ്റാനുളള വഴികൾ നോക്കുകയാണ് ഇന്ദ്രജ. അനിരുദ്ധിനും അനന്യയ്ക്കും ഇടയിൽ അകലം കൂടി വരുകയാണ്. ഇന്ദ്രജ- അനിരുദ്ധ് വിഷയം സുമിത്ര ഉൾപ്പെടെ എല്ലാവർക്കും അറിയാം ഒരിക്കൽ ഇതിനെ ചൊല്ലി വീട്ടിൽ വലിയ പ്രശ്നങ്ങൾ നട്ടിരുന്നു. ഇപ്പോഴിത പ്രശ്നങ്ങൾ പരിഹരിക്കാൻ സുമിത്ര ഇറങ്ങുകയാണ്. പ്രതിസന്ധിയ്ക്ക് ഇടയിലും സുമിത്രയുടെ പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുകയാണ് കുടുംബാംഗങ്ങൾ. എന്നാൽ ഇതൊരു നല്ലൊരു പിറന്നാൾ ആയിരിക്കില്ല സുമിത്രയ്ക്ക് . ഇനിയുള്ള എപ്പിസോഡുകൾ സംഭവ ബഹുലമായിരിക്കും.


Click it and Unblock the Notifications