കോടിക്കണക്കിന് രൂപയൊന്നും യൂട്യൂബ് തരുന്നില്ല; കുഞ്ഞിനെ വെച്ച് പണമുണ്ടാക്കുന്നു എന്ന് പറയുന്നവരോട് വീണ

ഈയടുത്താണ് ആങ്കർ വീണ മുകുന്ദൻ അമ്മയായത്. ഡെലിവറി വ്ലോ​ഗ് വീണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ചർച്ചയായിരുന്നു. കുഞ്ഞിനെ വെച്ച് പണം ഉണ്ടാക്കുന്നു എന്ന കുറ്റപ്പെടുത്തലുകൾക്ക് മറുപടി നൽകുകയാണ് വീണയിപ്പോൾ. കൊച്ചിനെ വെച്ച് പണമുണ്ടാക്കുകയല്ലേ എന്ന ചോദ്യം പലയിടങ്ങളിൽ നിന്നും എനിക്ക് സ്വകാര്യമായി കേൾക്കേണ്ടി വന്നിട്ടുണ്ട്. ഞാൻ ചെയ്യുന്ന ജോലി വീഡിയോ പ്രൊഡക്ഷനാണ്. അതിൽ പുതുമ കൊണ്ട് വരാനും എന്റെ ജീവിതത്തിൽ നടന്ന പുതിയ കാര്യങ്ങൾ അറിയിക്കാനുമാണ് ഞാൻ ശ്രമിക്കുന്നത്.

ജീവിതത്തിലുണ്ടായ പുതിയ കാര്യമാണ് കുഞ്ഞ്. ജീവിതത്തിലെ മാറ്റങ്ങൾ നിങ്ങളെ കാണിക്കുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തുന്നുണ്ട്. പിന്നെ നിങ്ങൾ വിചാരിക്കുന്നത് പോലെ കോടിക്കണക്കിന് രൂപയൊന്നും യൂട്യൂബ് തരുന്നില്ല. എല്ലാം ലിമിറ്റഡ് ആണ്. 24 മണിക്കൂറും ഞാൻ കുട്ടിയെ കാണിച്ച് കൊണ്ടിരിക്കുകയല്ല. വാവ ഹാപ്പിയായിരിക്കുന്ന സമയത്ത് വീഡിയോയ്ക്ക് മുന്നിൽ കുറച്ച് നേരം കൊണ്ട് വരുന്നു. അതിഭീകര വരുമാനം അതിൽ നിന്നുണ്ടാക്കുന്നില്ല. ഉണ്ടാക്കുന്ന വരുമാനം കുട്ടിക്കും കൂടി ചിലവാക്കാനുള്ളതാണ്. ചുരുക്കി പറഞ്ഞാൽ സ്വാർത്ഥ ലക്ഷ്യത്തോടെ ചെയ്യുന്നതല്ല. ഒരു സന്തോഷം കൂ‌ടി കണ്ടെത്തി ചെയ്യുന്നതാണെന്ന് വീണ പറയുന്നു.

Veena Mukundan
Photo Credit: Instagram / Veena Mukundan

കുഞ്ഞ് പിറന്ന ശേഷവും ഉറങ്ങുന്ന സമയത്തിന് വ്യത്യാസം വന്നിട്ടില്ല. കുഞ്ഞ് പിറക്കുന്നതിന് മുമ്പും ഞാൻ പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കുമാണ് ഉറങ്ങിയിരുന്നത്. ഇപ്പോൾ കുറച്ച് കൂടി വെെകി നേരം വെളുത്തിട്ടാണ് ഉറങ്ങുന്നത്. പണ്ട് മൊബെെൽ ഫോണായിരുന്നു എപ്പോഴും കയ്യിൽ. എന്നാലിപ്പോൾ ഫോൺ എടുക്കാൻ സമയം കിട്ടാറില്ലെന്നും വീണ മുകുന്ദൻ പറയുന്നു.

ഭർത്താക്കൻമാർക്ക് അച്ഛനായ ശേഷം വലിയ മാറ്റമൊന്നും സംഭവിക്കുന്നില്ല എന്നേ ഞാൻ പറയൂ. എന്റെ അനുഭവത്തിൽ നിന്ന് ഞാൻ പറയുകയാണ്. എനിക്ക് അച്ഛനും അമ്മയും സഹായിക്കാനുള്ള ആൾക്കാരും ഉൾപ്പെടെ സപ്പോർട്ട് സിസ്റ്റം ഉള്ളത് കൊണ്ട് ജീവൻ വളരെ ചിൽ ആയ അച്ഛനാണ്. വാവയെ ഇടയ്ക്ക് എടുത്ത് നോക്കുക, തിരിച്ച് പോകുക എന്നതാണ് ഇപ്പോഴത്തെ രീതി. കാരണം ജീവന് അത്രയും സ്ട്രസ് എടുക്കേണ്ടതില്ല. എല്ലാവരും കൂടെ നോക്കേണ്ടതില്ലെന്നും വീണ പറഞ്ഞു.

Veena Mukundan
Photo Credit: Instagram / Veena Mukundan

കുട്ടിയാണ് എന്റെ ലോകമെന്ന് പറഞ്ഞ് ഞാൻ ഇരിക്കില്ല, അതിനപ്പുറത്തേക്കുള്ള കാര്യങ്ങളിൽ എനിക്ക് ഇൻവോൾവ് ആകണമെന്ന് ഞാനെപ്പോഴും പറയുമായിരുന്നു. പക്ഷെ വാവ ഒന്ന് കരയുമ്പോൾ, എന്തെങ്കിലും ഡിസ് കംഫർട്ട് അതിന് ഉണ്ടാകുന്നു എന്ന് തോന്നുമ്പോൾ മനസ് വല്ലാതെ ആശങ്കപ്പെടും. കുട്ടി കരയുന്നതൊക്കെ സ്വാഭാവികമാണ് അത് കരയട്ടെ എന്ന് ഞാനും പറയുമായിരുന്നു. പക്ഷെ ഇപ്പോൾ കുഞ്ഞൊന്ന് കരയുമ്പോഴേക്കും എനിക്ക് ഭയങ്കര നെഞ്ച് വേ​ദനയാണ്.

ഒരമ്മയായി കഴിയുമ്പോൾ നമ്മൾ ഭയങ്കരമായി മാറും. നമ്മുടെ പ്രയോരിറ്റി മാറും. എല്ലാ കാര്യങ്ങളും നമ്മുടെ കുഞ്ഞിന് വേണ്ടി ചെയ്യും. പണ്ട് കഥകളിൽ അമ്മ കഴിച്ചില്ലെങ്കിലും കൊച്ചിന് കൊണ്ട് കൊടുക്കുമെന്ന് പറയുമ്പോൾ ഞാൻ മനസിൽ പറഞ്ഞിരുന്നത് തേങ്ങ, നടക്കുന്ന കാര്യം വല്ലതും പറയൂ എന്നാണ്. പക്ഷെ അതൊക്കെ സത്യമാണെന്ന് ഞാൻ മനസിലാക്കിക്കൊണ്ടിരിക്കുന്ന സമയമാണിത്. പണ്ട് എനിക്ക് ക്ഷമ ഒട്ടും ഇല്ലാത്ത ആളായിരുന്നു. പക്ഷെ ഇപ്പോൾ നന്നായി ക്ഷമ പഠിച്ചെന്നും വീണ മുകുന്ദൻ പറയുന്നു. നിരവധി പേരാണ് വീണയോടും മകളോടുമുള്ള സ്നേഹം കമന്റ് ബോക്സിലൂടെ അറിയിച്ചത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X