ഭർത്താവിനോട് ഞാൻ കയർത്ത് സംസാരിക്കുന്നു, എന്ത് ചെയ്യണമെന്നറിയില്ല, വയർ പോയിട്ടും ക്ഷീണം: വീണ മുകുന്ദൻ

അടുത്തിടെയാണ് ആങ്കർ വീണ മുകുന്ദൻ അമ്മയായത്. പെൺകുഞ്ഞാണ് വീണയ്ക്കും ഭർത്താവിനും പിറന്നത്. അമ്മയായ ശേഷം കരിയറിൽ നിന്നും വീണ ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. അമ്മയായ ശേഷമുള്ള വിശേഷങ്ങൾ വീണ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. തനിക്ക് വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ വീണ മുകുന്ദൻ.

മൂ‍ഡ് സ്വിം​ഗ്സിന് എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല. പല കാര്യങ്ങളിലും ഞാൻ ഓവർ റിയാക്ട് ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. ചെറിയ കാര്യങ്ങൾക്ക് പോലും കരച്ചിൽ വരുന്നു. പക്ഷെ എങ്ങനെ അത് കൺട്രോൾ ചെയ്യണം, എങ്ങനെ ഇലയ്ക്കും മുള്ളിനും കേ‌ടില്ലാതെ കൊണ്ട് പോകണം എന്നതിനെക്കുറിച്ച് എനിക്കൊരു ധാരണയും ഇല്ല. കുഞ്ഞ് രാത്രി ഒരുപാട് നേരം ഉറങ്ങാതെ ഇരുന്ന് കരഞ്ഞാൽ നമുക്ക് ദേഷ്യം വരും. കുഞ്ഞ് തെറ്റ് ഭർത്താവോ അമ്മയോ ചെയ്യുമ്പോൾ ദേഷ്യം വരുന്നു. ഞാനവരോ‌ട് ഭയങ്കരമായി കയർത്ത് സംസാരിക്കാറുണ്ട്.

Veena Mukundan

അല്ലെങ്കിൽ ഞാൻ കിടന്ന് കരയും. ഇത് സ്വാഭാവികമാണ്, അതിനെ അതിന്റെ വഴിക്ക് വിട്ടേക്കുക, കുറച്ച് കാലം കഴിഞ്ഞ് നമ്മൾ തിരിച്ച് വരും എന്ന് ആലോചിച്ചാണ് ഞാൻ ഈ സാഹചര്യത്തെ മനസിലാക്കുന്നത്. കുഞ്ഞ് പിറന്ന് നമ്മുടെ വലിയ വയർ മാറിക്കഴിഞ്ഞാൽ നമുക്ക് കുറേ എനർജി കിട്ടുമെന്ന് ചിന്തിക്കുമായിരിക്കും. ഞാനങ്ങനെ ചിന്തിച്ചിരുന്നു. പക്ഷെ അത് വലിയ മണ്ടത്തരമാണ്.

കാരണം അൾട്രാ ക്ഷീണമാണ് ഞാൻ ഫേസ് ചെയ്യുന്നത്. ഒരുപക്ഷെ തുടരെ പാല് കൊടുക്കുന്നത് കൊണ്ട് കൂടിയായിരിക്കും. എപ്പോഴും ഉറങ്ങണം എന്ന് തോന്നും. പക്ഷെ നമുക്ക് ഉറങ്ങാനേ പറ്റില്ല. രണ്ട് മണിക്കൂർ കൂടുമ്പോൾ കുഞ്ഞിന് പാല് കൊടുക്കണം. ഉറക്കത്തിൽ നിന്ന് എന്നെ വിളിച്ച് എഴുന്നേൽപ്പിക്കുന്നത് ഭയങ്കര ദേഷ്യമുള്ള കാര്യമാണ്.

Veena Mukundan

ഒരുപക്ഷെ എല്ലാവർക്കും അങ്ങനെയായിരിക്കും. ആ സമയത്ത് ഒന്നും ചെയ്യാൻ പറ്റില്ല. കുറച്ച് കഴിയുമ്പോൾ കുഞ്ഞിനോട് ഭയങ്കര സ്നേ​​ഹം വന്ന് തുട‌ങ്ങും. അപ്പോൾ അതൊന്നും പ്രശ്നമല്ല. ബുദ്ധിമുട്ടുകളെല്ലാം മറന്ന് കുഞ്ഞിനെ ശുശ്രൂഷിക്കുമെന്നും വീണ മുകുന്ദൻ പറഞ്ഞു.അമ്മയായ ശേഷം തന്റെ മുൻ​ഗണനകൾ സ്വാഭാവികമായി മാറിയതിനെക്കുറിച്ച് വീണ സംസാരിച്ചിട്ടുണ്ട്. ഒരമ്മയായി കഴിയുമ്പോൾ നമ്മൾ ഭയങ്കരമായി മാറും. നമ്മുടെ പ്രയോരിറ്റി മാറും. എല്ലാ കാര്യങ്ങളും നമ്മുടെ കുഞ്ഞിന് വേണ്ടി ചെയ്യും.

കുട്ടിയാണ് എന്റെ ലോകമെന്ന് പറഞ്ഞ് ഞാൻ ഇരിക്കില്ല, അതിനപ്പുറത്തേക്കുള്ള കാര്യങ്ങളിൽ എനിക്ക് ഇൻവോൾവ് ആകണമെന്ന് ഞാനെപ്പോഴും പറയുമായിരുന്നു. പക്ഷെ വാവ ഒന്ന് കരയുമ്പോൾ, എന്തെങ്കിലും ഡിസ് കംഫർട്ട് അതിന് ഉണ്ടാകുന്നു എന്ന് തോന്നുമ്പോൾ മനസ് വല്ലാതെ ആശങ്കപ്പെടും. കുട്ടി കരയുന്നതൊക്കെ സ്വാഭാവികമാണ് അത് കരയട്ടെ എന്ന് ഞാനും മുമ്പ് പറയുമായിരുന്നു.

പണ്ട് കഥകളിൽ അമ്മ കഴിച്ചില്ലെങ്കിലും കൊച്ചിന് കൊണ്ട് കൊടുക്കുമെന്ന് പറയുമ്പോൾ ഞാൻ മനസിൽ പറഞ്ഞിരുന്നത് തേങ്ങ, നടക്കുന്ന കാര്യം വല്ലതും പറയൂ എന്നാണ്. പക്ഷെ അതൊക്കെ സത്യമാണെന്ന് ഞാൻ മനസിലാക്കിക്കൊണ്ടിരിക്കുന്ന സമയമാണിത്. പണ്ട് എനിക്ക് ക്ഷമ ഒട്ടും ഇല്ലാത്ത ആളായിരുന്നു. പക്ഷെ ഇപ്പോൾ നന്നായി ക്ഷമ പഠിച്ചെന്നും വീണ മുകുന്ദൻ പറഞ്ഞു.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X