സി സെക്ഷൻ ഞാൻ തെരഞ്ഞെടുത്തത്, 60 മണിക്കൂർ കഴിഞ്ഞ് വേ​ദന വന്നപ്പോൾ; വീണ മുകുന്ദൻ പറയുന്നു

By Desk

ഈയടുത്താണ് ആങ്കർ വീണ മുകുന്ദൻ അമ്മയായത്. പെൺകുഞ്ഞ് പിറന്നപ്പോഴുള്ള സന്തോഷകരമായ നിമിഷങ്ങൾ വീണ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചു. ഇപ്പോഴിതാ താൻ ഡെലിവറിക്ക് സി സെക്ഷൻ തെരഞ്ഞെടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് വീണ മുകുന്ദൻ.
സിസേറിയൻ എന്റെ പേഴ്സണൽ ചോയ്സ് ആയിരുന്നു. നോർമൽ ഡെലിവറി വേണ്ട സി സെക്ഷനാണ് എടുക്കുന്നതെന്ന് ഞാൻ സ്വന്തമായി തീരുമാനിച്ചതാണ്. ഞാൻ ഗർഭിണിയായ അന്ന് തീരുമാനിച്ച കാര്യമാണ്.

മാതൃത്വം അറിയണമെങ്കിൽ നോർമൽ ഡെലിവറിയായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എനിക്ക് വേദന സഹിക്കാൻ പറ്റില്ല. ഒരു ഇഞ്ചക്ഷൻ പോലും പറ്റാത്ത ആളാണ്. ബ്ലഡ് ടെസ്റ്റ് എന്ന് പറഞ്ഞാൽ പോലും ബോധം പോകും. പെയിൻ എങ്ങനെ ഒഴിവാക്കാമെന്നാണ് ഞാൻ നോക്കിയത്. വേദന ഒട്ടും പറ്റാത്തത് കൊണ്ട് എപ്പിഡ്യൂറൽ എടുത്തു. 24 മണിക്കൂറായിരിക്കും എപ്പിഡ്യൂറൽ ഇടുക എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ 60 മണിക്കൂർ നേരത്തേക്കാണ്.

Veena Mukundan

ഒരു ബോട്ടിലാണ് തരുന്നത്. ആ ബോട്ടിൽ തീരുന്നത് 60 മണിക്കൂറിലാണ്. സി സെക്ഷൻ കഴിഞ്ഞ് ഒരു സ്ത്രീയെ റൂമിലേക്ക് കൊണ്ട് വരുമ്പോൾ അവർ വേദനയിൽ പുളയുന്ന അവസ്ഥയിലായിരിക്കും. കാരണം മരവിപ്പ് പോകുന്ന സമയമാണ്. എന്നാൽ ഞാൻ ചിരിച്ച മുഖത്തോടെയാണ് റൂമിലേക്ക് വന്നത്. എനിക്കങ്ങനെ ഒരു വേദനയും അറിയുന്നുണ്ടായിരുന്നില്ല.

സിസെക്ഷൻ കഴിഞ്ഞ് രണ്ടാമത്തെ ദിവസം നമ്മളെ എഴുന്നേൽപ്പിച്ച് നടത്തും. ആ സമയത്ത് ഒരു തരത്തിലും വേദന സഹിക്കാൻ പറ്റില്ല. പക്ഷെ വിചാരിച്ചത് പോലെയുള്ള വേദനയോ ഒട്ടും പറ്റാത്ത അവസ്ഥയോ ഇല്ല. എപ്പിഡ്യൂറൽ 60 മണിക്കൂർ ഇട്ടത് കൊണ്ടാണ്. സി സെക്ഷന് പുറമെ എപ്പിഡ്യൂറലും കൊണ്ടാണ് എനിക്ക് വേദനയില്ലാതിരുന്നത്. 60 മണിക്കൂർ കഴിഞ്ഞ് എപ്പിഡ്യൂറലിന്റെ എഫക്ട് തീർന്നു. ആ ചെറിയ വേദനയിൽ തന്നെ ഞാൻ കരഞ്ഞ് തുടങ്ങി.

ഡോക്ടറേ സഹിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞ് വാവിട്ട് കരച്ചിൽ. അപ്പോൾ അതിനും മരുന്നുകളുണ്ട്. രണ്ട് ദിവസം ആ മരുന്ന് വെച്ച് പോയെന്നും വീണ മുകുന്ദൻ ഓർത്തു. സി സെക്ഷൻ എനിക്ക് വളരെ സന്തോഷമുള്ള അനുഭവമായിരുന്നു. എല്ലാവർക്കും ഇങ്ങനെയായിരിക്കണമെന്നില്ലെന്നും സിസേറിയനെ പ്രോത്സാഹിപ്പിക്കണമെന്ന് ഉദ്ദേശിച്ച് പറയുന്നതല്ലെന്നും വീണ മുകുന്ദൻ വ്യക്തമാക്കി. കമന്റ് ബോക്സിലും ഇതേ അഭിപ്രായങ്ങൾ വരുന്നുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X