ആർട്ടിസ്റ്റുകളെ തൊട്ടും പിടിച്ചും സംസാരിക്കാതിരുന്നൂടേ?, കല്യാണം, കുട്ടികൾ തുടങ്ങിയവ ചോ​ദിക്കണോ?; വീണ

ഏറെ ആരാധകരുള്ള സെലിബ്രിറ്റി അവതാരകയാണ് വീണ മുകുന്ദൻ. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് വീണ ഒറിജിനൽസ് എന്ന പേരിൽ യുട്യൂബ് ചാനൽ ആരംഭിച്ചത്. ഇപ്പോഴത്തെ ഒട്ടുമിക്ക ഓൺലൈൻ മീഡിയ അവതാരകരും പിന്തുടരുന്നത് വീണ തുടങ്ങിവെച്ച ട്രെന്റാണ്. പ്രധാന ന്യൂസ് ചാനലുകളിലും മറ്റും കാണാറുള്ള അഭിമുഖങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് വീണയുടെ അവതരണ ശൈലിയും ചോദ്യങ്ങളും. ചിലപ്പോഴൊക്കെ അത് വിമർശനത്തിനും കാരണമായിട്ടുണ്ട്.

താരങ്ങളുടെ സ്വകാര്യതയെ മാനിക്കാതെയുള്ള ചോ​ദ്യങ്ങളാണ് വീണ ചോദിക്കുതെന്നാണ് പ്രധാനമായും ഉയരാറുള്ള വിമർശനം. ഇപ്പോഴിതാ ജനങ്ങളിൽ നിന്നും ലഭിച്ച കമന്റുകൾക്കെല്ലാം പുതിയ വീഡിയോയിലൂടെ മറുപടി പറയുകയാണ് വീണ. പ്ര​ഗ്നൻസി റിവീലിങ് വ‍ീഡിയോ ചെയ്തതിന് വന്ന വിമർശനങ്ങൾക്കും വീണ മറുപടി നൽകിയിട്ടുണ്ട്. ഭർത്താവിനെ എന്തുകൊണ്ട് വ്ലോ​ഗുകളിൽ ഉൾപ്പെടുത്തുന്നില്ലെന്ന ചോദ്യത്തിന് മറുപടി നൽകി കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

Veena Mukundan
Photo Credit: Veena Mukundan / instagram

ഭർത്താവിനെ എന്തുകൊണ്ട് വീഡിയോയിൽ കാണിക്കുന്നില്ലെന്ന് പലരും ചോദിക്കാറുണ്ട്. ഒരോ ആളുകളും ഓരോ തരത്തിൽ അല്ലേ. ഞാൻ കുറച്ച് എക്സ്ട്രോവേർട്ടായ ആളാണ്. പക്ഷെ ഭർത്താവ് ഇൻട്രോവേർട്ടായിട്ടുള്ള പ്രൈവസി ആ​ഗ്രഹിക്കുന്നയാളായതുകൊണ്ടാണ് അദ്ദേഹത്തെ എല്ലാ വീഡിയോയിലും കൊണ്ടുവരാത്തത്.

പ്ര​ഗ്നെന്റ് ആണെന്നത് യുട്യൂബ് ചാനലിലൂടെ എന്തിന് പരസ്യപ്പെടുത്തി അതൊക്കെ സ്വകാര്യ വിഷയമല്ലേ എന്ന് ചിലർ വിമർശിച്ച് ചോ​ദിച്ചിരുന്നു. അതിന് കാരണം ​ഗർഭിണിയാണോയെന്ന് നിരന്തരമായി കമന്റുകൾ വരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു... അതുകൊണ്ടാണ് പ്ര​ഗ്നൻസി റിവീലിങ് വീഡിയോ ചെയ്തത്. എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും സന്തോഷം തന്ന കാര്യമായിരുന്നു ​ഞാൻ ​ഗർഭിണിയാണെന്ന് അറിയിച്ചപ്പോഴുള്ള പാരന്റ്സിന്റെ റിയാക്ഷൻ.

അതൊക്കെ സബ്സ്ക്രൈബേഴ്സിനെ കൂടി കാണിക്കണമെന്ന് തോന്നിയതുകൊണ്ട് വീഡിയോയാക്കി പബ്ലിഷ് ചെയ്തുവെന്ന് മാത്രം. മാത്രമല്ല എന്റേത് ഒരു പേഴ്സണൽ ചാനലാണ്. താൽപര്യമുള്ളവർക്ക് കാണാം. അല്ലാത്തവർക്ക് ചാനൽ അൺസബ്സ്ക്രൈബ് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. പ്ര​ഗ്നൻസി ഞാൻ വളരെ ആലോചിച്ച് പ്ലാൻ ചെയ്ത് അതിന് അനുസരിച്ച് ദൈവ സഹായം കൂടി ലഭിച്ചപ്പോൾ വന്ന കാര്യമാണ്.

അതുകൊണ്ട് തന്നെ ആ ഒരു ഓവർ എക്സൈറ്റ്മെന്റിൽ കുറച്ച് അധികം കാര്യങ്ങൾ ഷെയർ ചെയ്തു. അതിന്റെ പേരിൽ സൈബർ ബുള്ളിയിങ് ചെയ്യേണ്ട കാര്യമുണ്ടോ?. കാരണം എന്ത് തരത്തിലുള്ള വീഡിയോയാണ്, എന്ത് കണ്ടന്റാണ് എന്നത് തമ്പ്നെയിലിൽ തന്നെ പറയുന്നുണ്ട്. താൽപര്യമുള്ളവർ കണ്ടാൽ പോരെ?. കണ്ട് കഴി‍‍ഞ്ഞ് ചീത്ത വിളിക്കേണ്ടതുണ്ടോ?.

Veena Mukundan
Photo Credit: Veena Mukundan / instagram

മദർ ഹുഡ് എന്ന ഫെയ്സ് ഞാൻ സെലിബ്രേറ്റ് ചെയ്തുവെന്ന് മാത്രമേയുള്ളുവെന്നും വീണ പറയുന്നു. അടുക്കളയിൽ കയറാൻ താൽപര്യമില്ലെന്ന് വീണ പറഞ്ഞിനും വിമർശനം ലഭിച്ചിരുന്നു. അതിനുള്ള മറുപടിയും നൽകി. എന്തെങ്കിലും മാർ​ഗമുണ്ടായിരുന്നുവെങ്കിൽ അടുക്കളയിൽ കയറാതിരിക്കാൻ ശ്രമിക്കുന്നയാളാണ് ഞാൻ. ​ഹോം ടൂർ വീഡിയോ ചെയ്തപ്പോൾ അടുക്കളയിൽ ‍കയറാറില്ലെന്ന് സത്യസന്ധമായി ഞാൻ പറഞ്ഞിരുന്നു.

അതിന് വിമർശനം വന്നിരുന്നു... അടുക്കളയിൽ കയറാറില്ലെന്ന് പറയുന്നത് ഇപ്പോഴത്തെ ട്രെന്റാണെന്ന് തോന്നുന്നുവെന്നാണ് ചിലർ വിമർശിച്ച കുറിച്ചത്. ട്രെന്റാണോ അല്ലയോയെന്ന് അറിയില്ല. ഇന്നത്തെ കാലത്ത് അടുക്കളയിൽ കയറാത്തത് വലിയൊരു തെറ്റായി കൊട്ടിഘോഷിക്കേണ്ട കാര്യമുണ്ടോ?. ഇല്ലെന്നാണ് എന്റെ അഭിപ്രായം. അതുപോലെ കല്യാണം കഴിക്കണോ?, കുട്ടികൾ വേണമോയെന്ന് തീർച്ചയായും ആർട്ടിസ്റ്റുകളുടെ ചോയിസാണ്. പക്ഷെ നിങ്ങളിൽ ആർക്കെങ്കിലും തറപ്പിച്ച് പറയാൻ പറ്റുമോ ഇങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങൾ അറിയാനെ ആ​ഗ്രഹിക്കുന്നില്ലെന്നും ഇത്തരം ചോ​ദ്യങ്ങൾ ചോ​ദിക്കരുതെന്നും?.

അങ്ങനെ ചോദിച്ചില്ലായിരുന്നുവെങ്കിൽ വീഡിയോകൾക്ക് ഇത്രയേറെ വ്യൂസ് വരുമായിരുന്നോ?. അപ്പോൾ ഉള്ളിന്റെ ഉള്ളിൽ നമുക്കൊക്കെ ഇതൊക്കെ കേൾക്കാനും കാണാനും താൽപര്യമുണ്ട്. പക്ഷെ നമ്മുടെ ഉള്ളിലുള്ള സോകോൾഡ് ഇന്റലക്ച്വൽ മൈന്റ് സമ്മതിക്കില്ല. അതാണ് കമന്റിന് പിറകിൽ. ഞാൻ വളരെ നോർമലായ വ്യക്തിയാണ്. അത്തരത്തിലുള്ളവർക്ക് വേണ്ടിയാണ് ഇത്തരം ചോ​​ദ്യങ്ങൾ ചോദിക്കുന്നതെന്നും വീണ പറഞ്ഞു. ​ഗസ്റ്റായി വരുന്ന ആർട്ടിസ്റ്റുകളുടെ കയ്യിൽ പിടിച്ചും മറ്റും സംസാരിക്കുന്നത് അവരോടുള്ള പരിചയത്തിന്റെയും സൗഹൃദത്തിൽ മാത്രമാണെന്നും വീണ പറഞ്ഞു.

More from Filmibeat

Read more about: tv anchor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X