അബോർട്ട് ചെയ്യണമെന്ന് ഡോക്ടർ, ഞാൻ നിർത്താതെ കരഞ്ഞു; ഫെെനൽ കോൾ എടുക്കേണ്ടത് നീയെന്ന് ഭർത്താവും: വീണ
ഇന്റർവ്യൂകളിൽ ആങ്കറായെത്തി ജനശ്രദ്ധ നേടിയ വീണ മുകുന്ദൻ ഈയടുത്താണ് അമ്മയായത്. വീണയുടെ ഡെലിവറി വ്ലോഗ് ചർച്ചയായിരുന്നു. ഗർഭിണിയായ കാലത്ത് താൻ നേരിട്ട വിഷമഘട്ടത്തെക്കുറിച്ച് വീണ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് വീണയുടെ കണ്ണൂർ ഗ്രന്ഥിക്ക് നീർവീക്കം വന്നിരുന്നു. അന്ന് താൻ ഗർഭിണിയായിരുന്നെന്ന് വീണ പറയുന്നു.
എന്റെ കണ്ണിന് ഒരു പ്രശ്നം വന്നിരുന്നു. അത് ഇത്രയും സീരിയസാകാനുള്ള കാരണം ആ സമയത്ത് ഞാൻ ഗർഭിണി കൂടിയായിരുന്നു എന്നതാണ്. ആ സമയത്ത് കണ്ണിന്റെ പ്രശ്നം മാറാനുള്ള സ്റ്റിറോയ്ഡുകൾ കഴിക്കാൻ പറ്റില്ല. ഡോക്ടർ പറഞ്ഞത് സ്റ്റിറോയ്ഡ് കഴിക്കാതെ ഇത് മാറില്ല, പക്ഷെ കഴിച്ചാൽ കുട്ടിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും, അതുകാെണ്ട് അബോർട്ട് ചെയ്യേണ്ടി വരുമെന്നാണ്. കുട്ടിയുണ്ടാകണമെന്ന് ആഗ്രഹിച്ച സമയത്ത് ഡോക്ടർ ഇങ്ങനെ പറയുമ്പോൾ നമുക്ക് നമ്മളെ കൺട്രോൾ ചെയ്യാൻ പറ്റില്ല.

ഞാനന്ന് നിർത്താതെ കരഞ്ഞ ദിവസമാണ്. കാരണം എന്റെ ഒഫ്താൽമോളജിസ്റ്റാണ് ഇത് പറഞ്ഞത്. ഫെെനൽ കോൾ എടുക്കേണ്ടത് വീണയാണെന്ന് പറഞ്ഞു. എന്ത് ചെയ്യണമെന്നറിയാത്ത സിറ്റുവേഷനിലൂടെയാണ് ആ സമയത്ത് കടന്ന് പോയത്. അവസാനം ഞാൻ എന്റെ ഗെെനക്കോളജിസ്റ്റിനോട് വിളിച്ച് സംസാരിച്ചു. മാഡം എന്നോട് പറഞ്ഞത് സ്റ്റിറോയ്ഡ്സ് എടുക്കുന്നത് അത്ര വലിയ പ്രശ്നമൊന്നുമല്ല, പല രോഗങ്ങൾ ഉള്ളവരും സ്റ്റിറോയ്ഡ് എടുത്തിട്ട് തന്നെയാണ് രോഗം മാറ്റുന്നത്, പ്രഗ്നൻസി ജേർണിയിലുടനീളം സ്റ്റിറോയ്ഡ് എടുക്കാറുണ്ട് എന്നാണ്.
പക്ഷെ അപ്പോഴും എന്റെ ഒഫ്താൽമോളജിസ്റ്റ് നൂറ് ശതമാനം അത് സമ്മതിച്ചില്ല. ഗെെനക്കോളജിസ്റ്റിന്റെ റിട്ടൺ ആയുള്ള പെർമിഷൻ അല്ലെങ്കിൽ മെയിൽ വേണം, എന്നാലേ മരുന്ന് തരൂ എന്ന് പറഞ്ഞു. അങ്ങനെ എന്റെ ഗെെനക്കോളജിസ്റ്റ് മെയിൽ തന്നു. അങ്ങനെയാണ് എനിക്ക് മരുന്ന് തന്നത്. ആ ഒരു ഘട്ടം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എങ്ങനെയാണത് പറഞ്ഞ് തരിക എന്നെനിക്ക് അറിയില്ല. എന്ത് തീരുമാനമാണ് എടുക്കേണ്ടതെന്ന് അറിയില്ല.

എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ, ഉണ്ടായാൽ ജീവിതകാലം മുഴുവൻ എങ്ങനെ മാനേജ് ചെയ്യുകയെങ്ങനെ എന്നൊക്കെയുള്ള നൂറ് സംശയങ്ങളായിരുന്നു. ഭർത്താവിനോട് ചോദിച്ചാൽ പറയുന്നത് ഫെെനൽ കോൾ എടുക്കേണ്ടത് നീയാണ്, സപ്പോർട്ട് ചെയ്യാൻ മാത്രമേ എനിക്ക് പറ്റൂ, ഇതിലൂടെ കടന്ന് പോകേണ്ടി വരുന്നത് നീ തന്നെയാണ് എന്നായിരുന്നു. ഇപ്പോഴും പറയുമ്പോൾ ഞാൻ ഇമോഷണലാകുമെന്നും വീണ മുകുന്ദൻ പറഞ്ഞു.


Click it and Unblock the Notifications











