ടെന്‍ഷന്‍ കാരണം തലേദിവസം ഉറങ്ങിയില്ല! കരയാതെ ചെറുക്കന്റെ വീട്ടിലേക്ക്! വിവാഹ ദിവസത്തെക്കുറിച്ച് വീണ പറഞ്ഞത്
യൂട്യൂബ് ചാനലിലൂടെയായി ജീവിത വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് വീണ മുകുന്ദന്‍. അടുത്തിടെയായിരുന്നു വീണയ്ക്ക് മകള്‍ ജനിച്ചത്. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായത് മുതലുള്ള വിശേഷങ്ങള്‍ വ്‌ളോഗിലൂടെ പങ്കിടുന്നുണ്ടായിരുന്നു. ഇപ്പോഴിതാ കല്യാണ വീഡിയോയും, അന്നത്തെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് വീണ. കല്യാണ തലേന്ന് ഞാന്‍ പേടിച്ചിട്ട് ഉറങ്ങിയിട്ടില്ല എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. കല്യാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞ് കല്യാണ വീഡിയോ കാണുമ്പോള്‍ പലര്‍ക്കും ചമ്മലായിരിക്കും. അന്ന് നമ്മളെങ്ങനെയായിരുന്നു. മേക്കപ്പും കാര്യങ്ങളുമൊക്കെ എങ്ങനെയായിരുന്നു എന്നൊക്കെ കാണുമ്പോള്‍ ചമ്മലായിരിക്കും. ബിഹൈന്‍ഡ് വുഡ്‌സിലേക്ക് വരുന്നതിന് മുന്നെയായിരുന്നു എന്റെ കല്യാണം. ഇങ്ങനെയൊരു ഇന്റര്‍വ്യൂവര്‍ കരിയറൊക്കെ തുടങ്ങുന്നതിന് മുന്നെയായിരുന്നു വിവാഹം. ഈയൊരു വീഡിയോ ഞാന്‍ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത്. അത് നിങ്ങളെയും കൂടി കാണിക്കാമെന്ന് കരുതിയെന്നും വീണ പറയുന്നു.
തലേദിവസത്തെ പരിപാടിയിലൂടെയാണ് തുടങ്ങുന്നത്. അച്ഛനും അമ്മയും സോഷ്യല്‍വര്‍ക്കേഴ്‌സായതിനാല്‍ എന്റെ കല്യാണത്തിന് ആയിരത്തിന് മേലെ ആളുകളുണ്ടായിരുന്നു. അമ്മ മെമ്പറായിരുന്നു. അച്ഛനും കാര്യങ്ങളിലെല്ലാം സജീവമാണ്. ആ സമയത്തൊക്കെ ആളുകള്‍ കൂടുതലുള്ള പരിപാടി എനിക്കിഷ്ടമായിരുന്നു, ഇന്നിപ്പോള്‍ അന്‍പതില്‍ കൂടുതല്‍ പേരുള്ള പരിപാടി പിടിക്കാറില്ല. തലേദിവസത്തെ നീല സാരിക്ക് നല്ലൊരു ബ്ലൗസുണ്ടായിരുന്നു. അത് മാറ്റി കോണ്‍ട്രാസ്റ്റാക്കാം എന്ന് ഞാന്‍ തന്നെ തീരുമാനിച്ചതാണ്. വീട്ടിനടുത്തുള്ളൊരു ഹാളിലായിരുന്നു തലേദിവസത്തെ പരിപാടി. കൃഷ്ണന്‍ സേതുകുമാറും, അരുണ്‍ ഗോപിയുമാണ് അന്ന് എനിക്ക് പരിചയമുളള സിനിമാക്കാര്‍. ഇവരോടൊപ്പം ലിച്ചിയും അന്ന് വന്നിരുന്നു. തലേദിവസം സര്‍പ്രൈസായാണ് അവര്‍ വന്നത്. കല്യാണത്തിനായിരുന്നു അവരെ വിളിച്ചത്.

സൗദിയിലായിരുന്ന കൂട്ടുകാരി സര്‍പ്രൈസായി നാട്ടില്‍ വന്ന് എന്നെ ഞെട്ടിച്ചിരുന്നു. കല്യാണത്തിന് വേണ്ടി മാത്രമായിരുന്നു ആ സമയത്ത് വന്നത്. അവളെ കണ്ടതും ഞാന്‍ കരയുകയായിരുന്നു. ഇമോഷണലായിപ്പോയിരുന്നു. രാത്രി 11 ന് കിടന്നെങ്കിലും എനിക്ക് ഉറങ്ങാന്‍ പറ്റുന്നുണ്ടായിരുന്നില്ല. നാളെ മുതല്‍ ജീവിതം എങ്ങനെയായിരിക്കും എന്നോര്‍ത്തുള്ള ആശങ്കയായിരുന്നു. മാട്രിമോണിയലിലൂടെയായിരുന്നു വിവാഹം സെറ്റാക്കിയത്. ഇനിയങ്ങോട്ട് എങ്ങനെയായിരിക്കും ജീവിതം എന്നോര്‍ത്തുള്ള ആശങ്ക മനസിലുണ്ടായിരുന്നു. കല്യാണം കഴിക്കാന്‍ പോവുകയാണല്ലോ എന്നോര്‍ത്ത് മനസില്‍ സന്തോഷമായിരുന്നു. അറേഞ്ച്ഡ് മാര്യേജിലൂടെ കടന്നുപോയവര്‍ക്ക് ഇത് ശരിക്കും മനസിലാവും.
കല്യാണ ദിവസത്തെ സാരി സെലക്ഷനിലും, മേക്കപ്പിലും, ഓര്‍ണമെന്‍സ് സെലക്ഷനിലുമെല്ലാം ഹാപ്പിയായിരുന്നു. അതിന്റെയൊരു ത്രില്ലിലായിരുന്നു കല്യാണ ദിവസം. ആ സമയത്ത് വീഡിയോ എടുക്കുമ്പോള്‍ എങ്ങനെയാണ് പോസ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. മേക്കപ്പ് ചെയ് ബ്യൂട്ടി പാര്‍ലറുകാര്‍ വീഡിയോ എടുത്തിരുന്നു. എട്ട് മണിക്കാണ് ഞാന്‍ അവിടേക്ക് ചെന്നത്. മേക്കപ്പും, ഫോട്ടോഷൂട്ടും കഴിഞ്ഞ് പത്തരയായപ്പോള്‍ ഫ്രീയായി. ഓര്‍ണമെന്‍സിന്റെ കാര്യത്തില്‍ അന്നേ ഞാന്‍ കുറച്ച് മിതത്വമായിരുന്നുവെന്ന് തോന്നു. ജീവിതത്തിലെ മേജര്‍ ഡിസിഷനാണിതെന്നും, ഇനി എങ്ങനെയായിരിക്കും മുന്നോട്ട് എന്നുമുള്ള ആശങ്കയായിരുന്നു ഈ സമയത്തെല്ലാം.
ഞാന്‍ അന്ന് ദൂരദര്‍ശനില്‍ ജോലി ചെയ്യുകയായിരുന്നു. കല്യാണം എറണാകുളത്ത് നിന്ന് തന്നെ മതി എന്നത് എന്റെ നിര്‍ബന്ധമായിരുന്നു. ഇനി എങ്ങനെയാണ് കരിയറും, വിവാഹ ജീവിതവും തുടങ്ങി നൂറുകൂട്ടം ടെന്‍ഷനുണ്ടായിരുന്നു. ഫിനാന്‍ഷ്യല്‍ കാര്യങ്ങളൊക്കെ എങ്ങനെ മാനേജ് ചെയ്യും. ജോലി വിടേണ്ടി വരുമോ എന്നൊക്കെയുണ്ടായിരുന്നു. ഇങ്ങനെയൊക്കെയുള്ള ടെന്‍ഷനുണ്ടായിരുന്നുവെങ്കിലും ചിരിച്ച മുഖത്തോടെയാണ് മണ്ഡപത്തിലേക്ക് കയറിയത്. അവിടുന്നു, ഇവിടുന്നുമൊക്കെ ഫോട്ടോ എടുക്കുമായിരിക്കും, അതുകൊണ്ട് ചിരിച്ചോണ്ടിരിക്കണം എന്ന് പറഞ്ഞിരുന്നു. അതായിരുന്നു ആ സമയത്ത് മനസില്‍.
കല്യാണത്തിന്റെ തലേദിവസം താലിയുടെ കാര്യം പറഞ്ഞ് ഞാനും ജീവനും വഴക്കിട്ടിരുന്നു. വലിയ താലിയായിരുന്നു മേടിച്ചത്. ഇതേ അവിടെയുണ്ടായിരുന്നുള്ളൂ എന്ന് എന്നോട് പറഞ്ഞിരുന്നു. ഇനി എന്നും ഇതിട്ടേ നടക്കാനാവൂയെന്നൊക്കെയായിരുന്നു ചിന്തിച്ചത്. നെയ്ല്‍ ആര്‍ട് ചെയ്ത സമയമായതിനാല്‍ ഞാന്‍ സ്പൂണ്‍ വെച്ചായിരുന്നു സദ്യ കഴിച്ചത്. ആ ദിവസം വിശപ്പും ദാഹവുമൊന്നും തോന്നുന്നില്ലായിരുന്നു.


Click it and Unblock the Notifications