»   » ഫോണില്‍ വിളിച്ച് ഒരു തെറ്റിദ്ധാരണ ഉണ്ടായത് കൊണ്ട് ഇപ്പോള്‍ ഒരു കൊച്ചുണ്ടായി; വീണ നായര്‍

ഫോണില്‍ വിളിച്ച് ഒരു തെറ്റിദ്ധാരണ ഉണ്ടായത് കൊണ്ട് ഇപ്പോള്‍ ഒരു കൊച്ചുണ്ടായി; വീണ നായര്‍

Posted By: Rohini
Subscribe to Filmibeat Malayalam

വീണ നായര്‍.. മിനിസ്‌ക്രീനിലൂടെ വന്ന് ബിഗ് സ്‌ക്രീനില്‍ തന്റേതായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കിയ ഹാസ്യ നായിക. അടുത്തറിയുന്ന ആള്‍ക്കാര്‍ പറയും, വീണ ഉണ്ടാകുമ്പോള്‍ അവിടെ വല്ലാത്ത പോസിറ്റീവ് എനര്‍ജിയായിരിയ്ക്കും. എപ്പോഴും തമാശയും പൊട്ടിച്ചിരിയും. അമൃത ടിവിയിലെ ആനീസ് കിച്ചണ്‍ എന്ന പ്രോഗ്രാമില്‍ വന്നപ്പോഴും വീണ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു.

ആനീസ് കിച്ചണില്‍ ആനിയുമായി സംസാരിക്കവെയാണ് തന്റെ പ്രണയ വിവാഹത്തെ കുറിച്ച് വീണ സംസാരിച്ചത്. ഒരു ഫോണ്‍ കോളില്‍ പുതുക്കിയ പരിചയം സൗഹൃദമായും പ്രണയമായും വളര്‍ന്നു. പിന്നെ വിവാഹം.. ഇപ്പോള്‍ വീണ ഒരു കുഞ്ഞിന്റെ അമ്മയാണ്. വീണയുടെ പ്രണയ കഥയെ കുറിച്ച് വായിക്കാം...

നേരത്തെ അറിയാം

സ്‌കൂള്‍ കലോത്സവം മുതല്‍ എനിക്ക് ഏട്ടനെ (സ്വാതി സുരേഷ് ഭൈമി) അറിയാം. അദ്ദേഹം അഞ്ച് വര്‍ഷം കോട്ടയം ജില്ലയിലെ കലാതിലകമായിരുന്നു. അന്ന് പ്രദീപ് സാറിന്റെ സ്റ്റുഡന്റാണ് ഞാനും ഏട്ടനും. പക്ഷെ എന്നെയൊന്നും ഏട്ടന്‍ ശ്രദ്ധിച്ചതേയില്ല. കലാതിലകമൊക്കെ ആയ വലിയ സംഭവമല്ലേ. സുന്ദരികളായ തരുണീ മണികള്‍ ഒരുപാട് അവിടെ ഉണ്ടായിരുന്നു..

രണ്ടുവഴിക്കായി പിന്നെയും...

പ്ലസ്ടു കഴിഞ്ഞപ്പോഴേക്കും ഏട്ടന്‍ ഏട്ടന്റേതായ വഴിയെ പോയി. ഞാന്‍ എന്റെ വഴിയും. പിന്നെ ഒരു വിവരവുമില്ല. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഫേസ്ബുക്കില്‍ ഒരു ഫോട്ടോ കണ്ടു. എന്റെ ഒരു കൂട്ടുകാരി ആ ഫോട്ടോ ലൈക്ക് ചെയ്തിരിയ്ക്കുന്നു. ഉടനെ അവളെ വിളിച്ച് അന്വേഷിച്ചു, 'ഇത് കലാതിലകമൊക്കെ ആയിരുന്ന ആളല്ലേ'.. അങ്ങനെ അവളിലൂടെ ഏട്ടനെ കുറിച്ച് എല്ലാം കാര്യങ്ങളും മനസ്സിലാക്കി വച്ചു. എവിടെയാണ് എന്താണ് എന്നൊക്കെ.

ആ ഫോണ്‍ കോള്‍ വന്നത്

അദ്ദേഹം എഫ് എമ്മില്‍ ജോലി ചെയയ്യുകയായിരുന്നു. അന്ന് ഒരു സെലിബ്രിറ്റ് ചാറ്റ് ഷോയുടെ ഭാഗമായിട്ട് സ്വാതി സുരേഷ് ഭൈമി എന്ന ഒരാള്‍ വിളിക്കും എന്ന് എഫ് എമ്മില്‍ നിന്ന് എന്നെ വിളിച്ച് പറഞ്ഞു. അത് കേട്ടതും ഞാന്‍ കാത്തിരുന്നു. ഇപ്പോള്‍ വിളിക്കും. വിളിച്ചു, വിളിച്ചപ്പോള്‍ ഞാന്‍ അങ്ങോട്ട് ചോദിച്ചു.. സ്വാതി സുരേഷ് ഭൈമി അല്ലേ എന്ന്. ആ സംസാരത്തിന് ശേഷം ഒരു സൗഹൃദം ഉണ്ടായി.

അളിയാ അളിയാ ഫ്രണ്ട്‌സ്

പിന്നീടൊരു അളിയാ അളിയാ സൗഹൃദമായിരുന്നു. എപ്പോഴും വിളിക്കും. പ്രണയ ആയിരുന്നില്ല.. നല്ല സുഹൃത്തുക്കളായിരുന്നു. വീട്ടില്‍ എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. 2011 നവംബറില്‍ ഞങ്ങള്‍ വിളിച്ചു തുടങ്ങി.. 2012 ജനുവരിയില്‍ ആദ്യമായി കണ്ടു. ആദ്യ കാഴ്ച തന്നെ നല്ല മനപൊരുത്തമൊക്കെ ഉണ്ടായിരുന്നു..

പ്രപ്പോസല്‍ രംഗം

ആദ്യമായി കണ്ടപ്പോള്‍ ഞാനൊരു നമ്പര്‍ ഇറക്കി. എന്റെ സുഹൃത്തിന് വേണ്ടി ഏട്ടനെ ആലോചിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, 'ഇനി ആര്‍ക്ക് വേണ്ടിയും അന്വേഷിക്കേണ്ട. തനിക്ക് വേണ്ടിയാണേല്‍ നോക്കിയാല്‍ മതി' എന്ന് പറഞ്ഞു. അത് കേട്ടതും മനസ്സില്‍ ലഡ്ഡു പൊട്ടി.

വിവാഹം.. കുടുംബം

ഞാന്‍ നല്ല ദൈവ വിശ്വാസിയാണ്. ഏട്ടനും അതെ. അതുകൊണ്ട് ജാതകം നോക്കണമായിരുന്നു. ജാതകം നോക്കിയപ്പോള്‍ എനിക്കും ചേട്ടനും ജാതകത്തില്‍ പാപമുണ്ട്. അങ്ങനെ ആ കടമ്പയും കടന്നു. 2012 ഡിസംബറില്‍ വിവാഹ നിശ്ചയം കഴിഞ്ഞു. 2014 ജൂണ്‍ 21 ന് വിവാഹം നടന്നു. 2016 നവംബര്‍ 11 ആയപ്പോള്‍ ഒരു കുഞ്ഞു വാവയും വന്നു. ധന്വിന്‍ എന്നാണ് കുഞ്ഞിന്റെ പേര്.

English summary
Veena Nair about her love story

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam