തേടി പോയതല്ല റീബ എന്നിലേക്ക് വന്ന് ചേർന്നതാണ്, അദ്ദേഹത്തോടൊപ്പം ഞാൻ കുട്ടിയെപ്പോലെ; എന്തുകൊണ്ട് മൂകാംബിക?
അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായതും വൈറലായതുമായ വിവാഹമായിരുന്നു ആർജെ അമൻ ഭൈമിയുടേത്. നടി വീണ നായരുടെ മുൻ ഭർത്താവ് കൂടിയാണ് അമൻ. ആർജെയും നർത്തകനുമായ അമൻ ഭൈമിയുടെ യഥാർത്ഥ പേര് സ്വാതി സുരേഷ് എന്നാണ്. സുഹൃത്തായ റീബ റോയിയെയാണ് അമൻ വിവാഹം ചെയ്തത്. കൊല്ലൂർ മൂകാംബിക ദേവി ക്ഷേത്രത്തിൽ നടന്ന വിവാഹത്തിന്റെ വീഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം അമൻ പങ്കിട്ടു.
റീബ തന്റെ ജീവിതത്തിന്റെ ഭാഗമായ കഥയും അമൻ വീഡിയോയിൽ വെളിപ്പെടുത്തി. എന്തുകൊണ്ട് മൂകാംബിക തന്നെ വിവാഹത്തിനുള്ള വേദിയായി ഇന്നും ഇരുവരും തുറന്ന് പറഞ്ഞു. തന്റെ ജീവിതത്തിലേക്ക് വന്ന് ചേർന്നതാണ് റീബ എന്നാണ് അമൻ പറഞ്ഞത്.

ജീവിതത്തിൽ ഇഷ്ടമുള്ള ചില കാര്യങ്ങൾ നമ്മൾ തേടി പോകാറുണ്ട്. ചില കാര്യങ്ങൾ വന്ന് ചേരാറുണ്ട്. അങ്ങനെ വന്ന് ചേർന്നതാണ് എനിക്ക് ഈ കല്യാണം. വളരെ ഷോട്ടായി പറഞ്ഞാൽ അത് തന്നെയാണ് ഈ ഒരു വിവാഹത്തിലേക്ക് എത്താനുള്ള ഏറ്റവും വലിയ ഹൈലൈറ്റ്. എന്റെ ലൈഫിലെ വളരെ സ്പെഷ്യലായ ഒരു സ്റ്റേജിൽ എന്റെ ഗൈഡായിരുന്നു റീബ.
ഇങ്ങനെയൊക്കെ നമുക്ക് ചിന്തിക്കാല്ലോ. ഇങ്ങനെയൊക്കെ നമുക്ക് കൊണ്ടുപോകാം... നമ്മൾ മാറി ചിന്തിക്കണം എന്നൊക്കെ പഠിപ്പിച്ച് തന്ന ഒരു വ്യക്തി കൂടിയാണ് റീബ. എന്നെങ്കിലും ഒരു വിവാഹം കഴിക്കുക ആണെങ്കിൽ അത് മൂകാംബികയിൽ വെച്ചുവേണം എന്ന് പറഞ്ഞതും റീബയാണ്. ഞാൻ ചോദിച്ചിരുന്നു എന്തുകൊണ്ട് മൂകാംബിക എന്ന്.
പക്ഷെ അത് ഉള്ളിൽ നിന്നും റീബക്ക് തോന്നിയതാണ് അമൻ പറയുന്നു. അമൻ വളരെ ഇമോഷണലായിട്ടുള്ള ഒരാളാണ്. എല്ലാവരേയും നന്നായി കെയർ ചെയ്യും. അത് ഒരുപാട് എനിക്കും കിട്ടുന്നുണ്ട്. അതായിരിക്കാം ഞങ്ങളെ കൂടുതൽ അടുപ്പിച്ചതും. ഭയങ്കര ഇമോഷണലായിട്ടുള്ള ആളാണ് കണ്ണൻ. ഞാൻ ഭയങ്കര കുട്ടി ആയി മാറും അദ്ദേഹത്തോടൊപ്പം. എനിക്ക് അങ്ങനെ വേറെ ആരുമായി പറ്റിയിട്ടില്ല. ഞാൻ അങ്ങനത്തെ ഒരു പൊസിഷനിലാണ് ഇരിക്കുന്നത്.
അതൊക്കെ മാറ്റിവച്ചിട്ട് ഒരു പുരുഷന്റെ ഒപ്പം കുട്ടിയെ പോലെ ആയിട്ടുണ്ട് എങ്കിൽ അത് വലിയ മാറ്റമാണ്. അമന്റെ ഒപ്പമാണ് അത് സംഭവിച്ചത്. ഫെമിനയ്ൻ ക്വാളിറ്റികൾ പുറത്തുകൊണ്ടുവന്നതും അമനാണ്. വിവാഹം മൂകാംബികയിൽ വേണമെന്ന് തോന്നിയതും മനസിൽ തന്നെ വന്നതാണ്.

ആദ്യം ആയിട്ട് ഒരു വിസിറ്റാണ് ഇത്. ആ വിഗ്രഹം കാണുമ്പോൾ ഒക്കെയും വല്ലാത്ത ഒരു ഫീൽ ആയിരുന്നു ഈ നാട്ടിൽ ഞാൻ വന്നിട്ടില്ല. എന്തോ ഒരു കണക്ഷൻ തോന്നിയിരുന്നു എന്ന് റീബയും പറയുന്നു. അമൻ അവളുടെ ജീവിതത്തിലേക്ക് വന്നത് ഒരു മാജിക്ക് പോലെയാണ്. ഇതാണ് റിയൽ ഡെസ്റ്റിനി. അവൾക്ക് ഒരുപാട് പ്രാർത്ഥനകൾ നേരുന്നു എന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്.
മുകാംബിക ക്ഷേത്രത്തോട് റീബയ്ക്കുള്ള പ്രിയത്തെ കുറിച്ച് സുഹൃത്തുക്കളും സംസാരിച്ചു. വളരെ ലളിതമായൊരു വിവാഹമായിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അമനും റീബയും കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി ദുബായിൽ സെറ്റിൽഡാണ്. വിവാഹശേഷം ഇരുവരും തിരികെ ദുബായിലേക്ക് പറന്നു. ഈ വർഷം ആദ്യമാണ് വീണയും അമനും വിവാഹബന്ധം വേർപ്പെടുത്തിയത്.
ഏറെക്കാലം പ്രണയിച്ചശേഷം വിവാഹിതരായ ഇരുവരും വേർപിരിഞ്ഞുവെന്നത് പ്രേക്ഷകർക്കും ഞെട്ടൽ നൽകിയ വാർത്തയായിരുന്നു. ഇരുവരുടേയും ഏക മകൻ വീണയുടെ സംരക്ഷണയിലാണ്. ഏറ്റവും നല്ലൊരു വ്യക്തിയെയാണ് അമന് പങ്കാളിയായി കിട്ടിയതെന്നാണ് വീണ ഒരിക്കൽ റീബയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.


Click it and Unblock the Notifications











