ഒരു ചിരിയിൽ ഒരായിരം കഥ പറയുന്ന ചിലരുണ്ട്! വീണാ നായരുടെ പോസ്റ്റ് വൈറല്‍
ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു വീണാ നായര്‍. അറുപതിലധികം ദിവസങ്ങള്‍ ഷോയില്‍ നിന്ന ശേഷമാണ് വീണ പുറത്തുപോയത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് വീണാ നായര്‍. സിനിമാ ത്തിരക്കുകള്‍ക്കിടെയാണ് നടി ബിഗ് ബോസിലേക്ക് എത്തിയിരുന്നത്.
ബിഗ് ബോസില്‍ ബെസ്റ്റ് ഫ്രണ്ടായ ആര്യയ്‌ക്കൊപ്പം നിന്നാണ് വീണ ഗെയിം കളിച്ചത്. ഷോയിലുണ്ടായിരുന്ന സമയത്ത് കൂടുതല്‍ സമയം ഇമോഷണലായി കാണപ്പെട്ടത് വീണയെ തന്നെയാണ്, കുടുംബത്തെക്കുറിച്ച് ആരെങ്കിലും പറയുമ്പോഴാണ് നടിക്ക് വിഷമം വരാറുളളത്.

തുടക്കത്തില്‍ സാധാരണ രീതിയില്‍ മുന്നോട്ടുപോയ താരം പിന്നീട് ഗെയിം മനസിലാക്കി കൊണ്ടാണ് കളിച്ചത്. വീണയുടെ കണ്ണേട്ടനും അമ്പുച്ചനുമൊക്കെ ഇപ്പോള്‍ മലയാളികള്‍ക്കും സുപരിചിതരാണ്. ഷോയിലുണ്ടായ സമയത്ത് ഇവരെ രണ്ടുപേരെകുറിച്ചുമായിരുന്നു നടി കൂടുതല്‍ സംസാരിച്ചത്. വീണ നായരുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായിരുന്നു. ഇത്തവണ ചിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്.

ചിത്രത്തിനൊപ്പം വീണ ഫേസ്ബുക്കില്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. ഒരു ചിരിയില്‍ ഒരായിരം കഥ പറയുന്ന ചിലരുണ്ട്. ഒരായിരം കഥകള്‍ ഒരു ചിരിയില്‍ ഒതുക്കുന്ന ചിലരും. ഇപ്പോഴത്തെ ഈ വിഷമങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും എല്ലാം വേഗം അവസാനം ഉണ്ടാവട്ടെ. പ്രാര്‍ത്ഥിക്കാം. വീണാ നായര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത തട്ടീം മൂട്ടീം പരമ്പരയിലെ കോകിലയിലൂടെയാണ് വീണ നായര്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാണ്.

വെളളിമൂങ്ങ എന്ന ചിത്രത്തിലെ പഞ്ചായത്ത് പ്രസിഡണ്ട് വേഷവും നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. അറുപതിലധികം ദിവസങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന ശേഷമാണ് വീണ പുറത്തുപോയത്. പാഷാണം ഷാജി, അലക്സാന്‍ഡ്ര, സുജോ, അമൃത അഭിരാമി തുടങ്ങിയവരാണ് വീണയ്ക്കൊപ്പം എലിമിനേഷനില്‍ ഉണ്ടായത്. മുന്‍പ് പല തവണ എലിമിനേഷനില്‍ രക്ഷപ്പെട്ട വീണയ്ക്ക് അന്ന് ഭാഗ്യം തുണച്ചില്ല.

വീണയുടെ പുറത്താകലില്‍ ബെസ്റ്റ് ഫ്രണ്ടായ ആര്യയാണ് കൂടുതല്‍ സങ്കടപ്പെട്ടിരുന്നത്. ബിഗ് ബോസിന്റെ തുടക്കം മുതല്‍ ഇരുവരും പരസ്പരം പിന്തുണച്ചുകൊണ്ടാണ് മുന്നോട്ടുപോയത്. ഏത് പ്രതിസന്ധി ഘട്ടത്തിലും ഒപ്പം നിന്നുകൊണ്ടാണ് ആര്യയും വീണയും മുന്നേറിയത്. തുടക്കത്തില്‍ ഇമോഷണലായിരുന്ന വീണ പിന്നീട് ബിഗ് ബോസിലെ ഗെയിമെല്ലാം മനസിലാക്കി മുന്നേറിയിരുന്നു.
കൊവിഡ്-19 ക്വിസ് : ഇക്കഥയ്ക്കുത്തരം തേടുവാന്‍ കൂടാമോ... കൂട്ടുകാരെ ചലഞ്ച് ചെയ്യൂ

പിന്നീട് അമൃത അഭിരാമി തുടങ്ങിയവരുമായുളള തര്‍ക്കത്തിന് ശേഷമാണ് നടി വീണ്ടും വിഷമത്തിലായത്. പുറത്തായ ശേഷം താന്‍ ഇത് പ്രതീക്ഷിച്ചിരുന്നതായി മോഹന്‍ലാലിനോട് വീണ പറഞ്ഞിരുന്നു. ലാലേട്ടനൊപ്പം ചിത്രം എടുത്തതിന് ശേഷമാണ് വീണ മടങ്ങിയിരുന്നത്. ബിഗ് ബോസിലുളള സമയം നടി എറ്റവും കൂടുതല്‍ മിസ് ചെയ്യുന്നു എന്ന് പറഞ്ഞത് ഭര്‍ത്താവിനെയും മകനെയുംകുറിച്ചായിരുന്നു. കണ്ണേട്ടനും കുടുംബവും നല്‍കാറുളള പിന്തുണയെക്കുറിച്ച് നടി പലപ്പോഴും മനസുതുറന്നിരുന്നു. പല സമയത്തും കുടുംബത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇമോഷണലാവാറുളള വീണയെ ആണ് എല്ലാവരും കണ്ടത്.


Click it and Unblock the Notifications