നടിമാർ തമ്മിലെ മത്സരത്തിൽ നിന്നും പരിക്കേറ്റ് വീണ നായര്‍; മനഃപൂര്‍വ്വം വീഴ്ത്തിയതല്ലെന്ന് ശരണ്യയും
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവുമധികം സുപരിചിതയായ നടിയാണ് വീണ നായര്‍. നിരവധി സീരിയലുകളില്‍ നായികയായും വില്ലത്തിയായിട്ടുമൊക്കെ തിളങ്ങി നിന്ന വീണയ്ക്ക് കഴിഞ്ഞ ദിവസം പരിക്ക് പറ്റിയിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ ചലഞ്ച് എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് അപകടം ഉണ്ടാവുന്നത്.
രണ്ട് മത്സരാര്‍ഥികള്‍ തമ്മിലുണ്ടായ ഗെയിമില്‍ മലര്‍ന്നടിച്ചു വീണതോടെ നടിക്ക് കാര്യമായ പരിക്ക് പറ്റുകയും ചെയ്തിരുന്നു. സര്‍ജറി വരെ ആവശ്യമായി വന്ന പരിക്കുകളാണെന്ന് സൂചിപ്പിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടി. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച് കുറിപ്പിലൂടെയാണ് പേടിക്കാനൊന്നുമില്ലെന്നും വിവരങ്ങള്‍ തിരക്കി വിളിച്ചവരോട് വീണ നന്ദി പറഞ്ഞതും.

ടെലിവിഷന്‍ രംഗത്തെ പ്രമുഖ താരങ്ങളെ അണിനിരത്തി കൊണ്ട് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയാണ് സൂപ്പര്‍ ചലഞ്ച്. സീരിയല്‍ താരങ്ങള്‍ക്ക് വേണ്ടി ഔട്ട് ഡോറില്‍ പ്രത്യേകം ഗെയിമുകള്‍ സജ്ജമാക്കിയിരുന്നു. കുടുംബവിളക്ക് സീരിയലില്‍ താരം ശരണ്യ ആനന്ദും വീണ നായരുമാണ് ഒരുമിച്ച് മത്സരിച്ചത്. ഇരുവരെയും ഒരു കയറില്‍ ബന്ധിപ്പിച്ച് രണ്ട് വശത്ത് നിന്നുള്ള പ്രൊപ്പര്‍ട്ടി കലക്ട് ചെയ്യുകയാണ് ഗെയിമിന്റെ ലക്ഷ്യം. ഒരാള്‍ മറ്റൊരാളെ പുറകില്‍ നിന്നും വലിച്ചോണ്ട് പോയാല്‍ മാത്രമേ വിജയിക്കുകയുള്ളു.

വീണ ഏകദേശം ലക്ഷ്യം വരെ എത്തിയെങ്കിലും മറിഞ്ഞടിച്ച് വീഴുകയായിരുന്നു. ഇതോടെ നിലത്ത് വീണ് കിടന്ന് കരയുന്ന നടിയുടെ വീഡിയോ അടക്കം പ്രൊമോ വീഡിയോയിലൂടെ പുറത്ത് വരികയും ചെയ്തു. പിന്നാലെ കാര്യമായ പരിക്ക് പറ്റിയ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സര്‍ജറി ചെയ്യേണ്ടി വന്നെങ്കിലും എല്ലാം നല്ല രീതിയില്‍ തന്നെ നടന്നുവെന്നാണ് നടിയിപ്പോള്‍ പറയുന്നത്. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

'എനിക്ക് പറ്റിയ അപകടം അറിഞ്ഞു ഒരുപാട് ആളുകള്‍ നേരിട്ടും അല്ലാതെയും വിവരങ്ങള്‍ തിരക്കുകയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തത് അറിയാന്‍ സാധിച്ചു. സര്‍ജറി നല്ല രീതിയില്‍ കഴിയുകയും, കുറച്ചു നാളത്തെ റെസ്റ്റും ഫിസിയോയും ആണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിങ്ങളുടെ വലിയ സ്‌നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല. നിങ്ങളുടെ പ്രാര്‍ത്ഥനയും ഈ സ്നേഹവും എന്നും കൂടെ ഉണ്ടാകണം. എന്നുമാണ് വീണ പറയുന്നത്.

അതേ സമയം വീണയ്‌ക്കൊപ്പം മത്സരിച്ച നടി ശരണ്യ ആനന്ദും മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരുന്നു. 'എനിക്കിത് വീണ്ടും ചെയ്യേണ്ടി വന്നു. സോറി വീണ ചേച്ചി. ഞാന്‍ മനഃപൂര്‍വ്വം ചെയ്തത് അല്ല' എന്നായിരുന്നു സോഷ്യല്‍ മീഡിയിയലൂടെ പങ്കുവെച്ച കുറിപ്പില്‍ ശരണ്യ എഴുതിയത്. മാത്രമല്ല വീണയ്ക്ക് അപകടം സംഭവിക്കുന്നതിന്റെ വീഡിയോയും നടി പോസ്റ്റ് ചെയ്തിരുന്നു. മത്സരമാവുമ്പോള്‍ ഇത് സാധാരണമാണ്. ശരണ്യയുടെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും തുടങ്ങി നിരവധി കമന്റുകളാണ് ഇതിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

മുന്‍പ് നിരവധി സീരിയലുകളിലും സിനിമയിലുമൊക്കെ സജീവമായിരുന്നെങ്കിലും വീണ ചെറിയ ഇടവേളകള്‍ എടുത്തിരുന്നു. എന്നാല്‍ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തതോട് കൂടിയാണ് നടിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുന്നത്. ബിഗ് ബോസില്‍ നിന്നും പാതിവഴിയില്‍ പുറത്തിറങ്ങിയെങ്കിലും വലിയ ജനപ്രീതിയും ഒപ്പം വിമര്‍ശനങ്ങളുമൊക്കെ ലഭിച്ചു. ഇടക്കാലത്ത് തടി കുറച്ച് ഗംഭീര മേക്കോവര്‍ നടത്തിയും വീണ ഞെട്ടിച്ചിരുന്നു. അസുഖം മാറി വേഗം പഴയ ജീവിതത്തിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുകയാണ് പ്രിയപ്പെട്ടവര്‍.
Recommended Video
വീണയ്ക്ക് അപകടമുണ്ടായ വീഡിയോ കാണാം


Click it and Unblock the Notifications











