അച്ഛനും അമ്മയും മരിച്ചപ്പോൾ കൂടെ നിന്നത് മണിച്ചേട്ടൻ!! പരിസരം മറന്ന് പൊട്ടിക്കരഞ്ഞ് നടി, കാണൂ

സഹപ്രവർത്തകരുമായി വളരെ മികച്ച ബന്ധമാണ് കലഭവൻ മണി പുലർത്തിയിരുന്നത്

ചിലരുടെ മരണം എന്നും മനസിന് വേദനയായിരിക്കും. എത്ര വർഷങ്ങൾ കഴിഞ്ഞാലും അത് മനസിൽ നിന്ന് പോകില്ല. അത്തരത്തിൽ ജനങ്ങളുടെ മനസിൽ ആഴത്തിൽ സങ്കടമുണ്ടാക്കിയ മരണമായിരുന്നു നടൻ കലാഭവൻ മണിയുടേത്. വർഷങ്ങൾ കടന്നു പോയിട്ടും ആ വേദനയിൽ നിന്ന് ഇന്നും ജനങ്ങൾക്ക് മുക്തി ലഭിച്ചിട്ടില്ല. ഇപ്പോഴും താരത്തിന്റെ പാട്ടുകൾ കേൾക്കുമ്പോൾ കണ്ണു നിറയാത്തതായി ആരും തന്നെയുണ്ടാകില്ല.

സഹപ്രവർത്തകരുമായി വളരെ മികച്ച ബന്ധമാണ് കലഭവൻ മണി പുലർത്തിയിരുന്നത്. അതിനാൽ ഇന്നും കലഭവൻ മണി എന്നു കേൾക്കുമ്പോൾ സഹപ്രവർത്തകരുടെ കണ്ണുകൾ നിറയും. പരിസരം മറന്ന് പൊട്ടിക്കരയുകയും ചെയ്യും. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് നടിയും അവതാരകയുമായ വീണ നായർ സ്റ്റേജിൽ പൊട്ടിക്കരയുന്ന വീഡിയോയാണ്.

ചേട്ടനെ പോലെ

ചേട്ടനെ പോലെ

അച്ഛനും അമ്മയും മരിച്ചപ്പോൾ തനിയ്ക്ക് പിന്തുണയുമായി കൂടെ നിന്നിരുന്നത് മണിച്ചേട്ടനായിരുന്നു. തന്റെ വിവാഹസമയത്തും മറ്റും ഒരു ചേട്ടനെപ്പോലെ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. കലഭവൻ മണി തനിയ്ക്ക് സ്വന്തം ചേട്ടനെപ്പോലെയാണെന്നും വീണ പറഞ്ഞു. മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന തകർപ്പൻ കോമഡി പരിപാടിക്കിടയിലാണ് വീണ പൊട്ടിക്കര‍ഞ്ഞത്. വേദിയിൽ കലഭവൻ മണിയെ ഒരാൾ അനുകരിച്ചതോടെയാണ് ഷോയിൽ വികാരനിർഭര രംഗങ്ങൾ അരങ്ങേറിയത്.

മൗനമായി സലിം കുമാർ

മൗനമായി സലിം കുമാർ

കലഭവൻ മണിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സലിം കുമാർ. അദ്ദേഹവും വേദിയിൽ ഉണ്ടായിരുന്നപ്പോഴാണ് സംഭവം അരങ്ങേറിയത്. പെർ ഫോമനൻസ് കണ്ട് സലികുമാർ പ്രതികരിച്ചിരുന്നില്ല. കൂടാതെ ഷോയിലെ മറ്റു അംഗങ്ങളായ താരങ്ങളും വികാരഭരിതരായിരുന്നു.

തന്നെ പോലെ ഒരു പാട് പേർ

തന്നെ പോലെ ഒരു പാട് പേർ

വിവാഹ സമയത്ത് തന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് മണിച്ചേട്ടനായിരുന്നു എന്ന് വീണ പറഞ്ഞു. ഇത്രയും നാളായിട്ടും താൻ കലാഭവൻ മണിയുടെ സിനിമകൾ കാണുകയോ പാട്ടുകൾ കേൾക്കുകയോ ചെയ്യാറില്ല. ടിവിയിൽ പാട്ടു വരുമ്പോൾ ചാനൽ മാറ്റുകയാണ് ചെയ്യാറുള്ളത്. താനും കലഭവൻ മണി ചേട്ടനുമായിട്ടുള്ള ആത്മബന്ധം തന്റെ ഭർത്താവിനും വീട്ടുകാർക്കും വരെ അറിയാമെന്നും വീണ പറഞ്ഞു. തനിയ്ക്ക മാത്രമല്ല ഒരുപാട് പേർക്ക് മണിച്ചേട്ടൻ ഇതുപോലുള്ള സഹായം ചെയ്തു കൊടുക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 നമ്മുടെ കൂടെ

നമ്മുടെ കൂടെ

ചിരിച്ചതെന്തിന് കുഴഞ്ഞതെന്തിന് എന്ന കലഭവൻ മണിയുടെ നാടൻ പാട്ടായിരുന്നു സ്റ്റേജിൽ അനുകരിച്ചത്. അദ്ദേഹം തനിയ്ക്കുണ്ടായ ഒരു അനുവവും സ്റ്റേജിൽ പങ്കുവെയ്ക്കുകയുണ്ടായി. കലഭവൻ മണിയെ അനുകരിക്കാരിച്ച് പാട്ടുകൾ പാടുമായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ പാട്ട് പാടിയിട്ട് തനിയ്ക്ക് ഉറക്കം വന്നിരുന്നില്ല. രാത്രി 11 മണിയൊക്കെയായി. താൻ ഉറക്കം വരാത്തതിനാൽ പുറത്തു പോയി ഇരുന്നപ്പോൾ ഒരു മിന്നാമിനുങ്ങ് തന്റെ കയ്യിൽ വന്ന് ഇരുന്നു. ഇതിൽ നിന്ന് തനിയ്ക്ക് ഒരു കാര്യം മനസിലായി. അദ്ദേഹം തങ്ങളെ വിട്ട് എങ്ങും പോയിട്ടില്ലെന്നും മത്സരാഥി പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X