പോവില്ലെന്ന് ചുമ്മ പറയുന്നതാണ് ചാൻസ് കിട്ടായാൽ എല്ലാവരും പോകും, രണ്ടാം വിവാഹം ഉണ്ടാകും, പങ്കാളി വേണം; വീണ
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായി നിൽക്കുന്ന വീണ നായർ അടുത്തിടെ മുതൽ പ്രൊഡക്ഷനിലേക്കും കാലെടുത്ത് വെച്ച് കഴിഞ്ഞു. വെള്ളിമൂങ്ങയ്ക്കുശേഷമാണ് അഭിനേത്രി എന്ന രീതിയിൽ വീണയുടെ തലവര തെളിഞ്ഞത്. പ്രൊഫഷണൽ ലൈഫ് വിജയകരമായി മുന്നോട്ട് പോകുമ്പോഴും വ്യക്തി ജീവിതത്തിൽ നിരവധി നഷ്ടങ്ങൾ കഴിഞ്ഞ കുറച്ച് വർഷത്തിനിടയിൽ വീണയ്ക്കുണ്ടായി. അതിൽ പ്രധാനപ്പെട്ടതായിരുന്നു വിവാഹമോചനവും ഏറെ പ്രിയപ്പെട്ട സുഹൃത്തുക്കൾ മൂലം ഉണ്ടായ വിഷമങ്ങളും.
നമ്മൾ ഏറ്റവും അധികം സ്നേഹിക്കുന്നയാൾക്കെ നമ്മളെ ഏറ്റവും നന്നായി വേദനിപ്പിക്കാൻ കഴിയൂവെന്ന് താൻ മനസിലാക്കിയെന്ന് വീണ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രണ്ടാം വിവാഹത്തെ കുറിച്ചും ബിഗ് ബോസ് ജീവിതത്തെ കുറിച്ചുമെല്ലാം നടി മനസ് തുറന്നു. ഒരു പ്രായത്തിൽ നമുക്ക് എടുത്ത് ചാട്ടമായിരിക്കും കൂടുതൽ. മുന്നും പിന്നും നോക്കില്ല. ഒരു വഴക്കുണ്ടായാൽ ബാക്കി എന്താകും എന്ന് പോലും ചിന്തിക്കുന്നില്ല.

പക്ഷെ ഇപ്പോൾ അങ്ങനെയല്ല. ചിന്തിച്ചേ പറ്റു. കാരണം വീട്ടിൽ ഒരു കുഞ്ഞുണ്ട്. ഞാൻ ടിടിആറിനോട് വഴക്കുണ്ടാക്കുകയും തട്ടുകടക്കാരനെ അടിക്കാൻ പിടിക്കുകയും ഷോയിൽ വെച്ച് എന്നെ പ്രാങ്ക് ചെയ്തതിന് ഒരാളെ ചീത്ത വിളിച്ച് തല്ലിയിട്ടുണ്ട്. ഇപ്പോൾ എല്ലാം ഹാന്റിൽ ചെയ്യാൻ എനിക്ക് അറിയാം. ഈ സ്റ്റേജിലേക്ക് ഞാൻ എത്തിയിട്ട് രണ്ട്, മൂന്ന് വർഷം മാത്രമെ ആയിട്ടുള്ളു. ഫിസിക്കലി പുരുഷന്മാരാണ് സ്ട്രോങ്ങെങ്കിലും മെന്റലി സ്ട്രോങ്ങ് സ്ത്രീകളാണ്.
ഡൗണായാൽ ആണുങ്ങൾ ഡൗണായിപ്പോകും. സ്ത്രീകൾ കുറച്ച് കരഞ്ഞാലും പിന്നീട് തിരിച്ച് വരും. നമ്മൾ ഏറ്റവും അധികം സ്നേഹിക്കുന്നയാൾക്കെ നമ്മളെ ഏറ്റവും നന്നായി വേദനിപ്പിക്കാൻ കഴിയൂ. നമ്മൾ ഏറ്റവും നന്നായി വിശ്വസിക്കുന്നയാൾക്ക് മാത്രമെ നമ്മളെ ചതിക്കാനും കഴിയൂ. ഏറ്റവും പ്രിയപ്പെട്ടവരാകും നമ്മളെ പറ്റിക്കുക. ചതിക്കുമെന്ന് കരുതിയിട്ടല്ലല്ലോ സൗഹൃദം തുടങ്ങുന്നത്.
തെറ്റിദ്ധാരണ മൂലവും സൗഹൃദങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. എനിക്ക് ആരോടും ദേഷ്യമില്ല. കർമയിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. സ്വർഗവും നരകവും ഇവിടെ തന്നെയാണ്. കൺ മുന്നിൽ പലതും കണ്ടിട്ടുണ്ടെന്നും വീണ പറഞ്ഞു. എന്റെ മകൻ അമ്പാടി അവൻ വളരെ അഡ‍്ജസ്റ്റബിളാണ്. ദൈവം എന്റെ വിഷവും സങ്കടവുമൊക്കെ കണ്ടിട്ട് തന്ന കുഞ്ഞിനെപ്പോലെ. ഞാൻ വിഷമിച്ചാലും അവന്റെ അച്ഛൻ വിഷമിച്ചാലും അവൻ അത് ഹാന്റിൽ ചെയ്യും. രണ്ടുപേരെയും അവൻ വിഷമിപ്പിക്കില്ല. ഒന്നിനും വാശിയില്ല.
ജനിച്ച് 91 ആം ദിവസം മുതൽ അവൻ എനിക്കൊപ്പം ലൊക്കേഷനിൽ വരാൻ തുടങ്ങിയതാണ്. ഒന്നുകിൽ കണ്ണന്റെ അല്ലെങ്കിൽ അച്ഛന്റെയോ അമ്മയുടേയോ സ്വഭാവമാണ് അവന്. എന്തായാലും എന്റെ സ്വഭാവമല്ല. ഒരു പങ്കാളിയെ എനിക്കും വേണം. അങ്ങനൊരാൾ വേണമെന്നത് ആവശ്യമാണ്. അന്നും ഇന്നും ഫാമിലി ലൈഫ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. നാളത്തേക്ക് എന്നല്ല. ടൈം എടുത്ത് ആലോചിച്ച് അങ്ങനൊരാൾ വന്നാൽ വിവാഹം ഉണ്ടാകും.

ഷൂട്ടും ടെൻഷനുമെല്ലാം കഴിഞ്ഞ് വരുമ്പോൾ എടി പോട്ടെയെന്ന് പറഞ്ഞ് കെട്ടിപിടിച്ച് സമാധാനിപ്പിക്കുന്ന എന്റെ അച്ഛനെപ്പോലെ ഒരാളെ കണ്ട് മുട്ടിയാൽ വിവാഹം ഉണ്ടാകും. എന്റെ അമ്മയെ അത്രയ്ക്ക് സ്നേഹിച്ചിരുന്നയാളാണ് അച്ഛൻ. അങ്ങനൊരാളെ ഇതുവരെ കണ്ടുവെച്ചിട്ടില്ല. വിവാഹം കഴിക്കണം. അച്ഛനും അമ്മയും ഒന്നുമില്ലാത്തതുകൊണ്ട് നമ്മളെ വിളിച്ച് അന്വേഷിക്കാൻ ഒരാൾ വേണമെന്നും വീണ പറഞ്ഞു. ബിഗ് ബോസ് ഷോ നന്നായി ഉപയോഗിക്കാൻ കഴിയാതെ പോയതിന്റെ സങ്കടവും വീണ പങ്കുവെച്ചു.
അന്ന് 24 മണിക്കൂർ ലൈവുണ്ടായിരുന്നുവെങ്കിൽ ഞങ്ങൾക്ക് ആർക്കും സൈബർ ബുള്ളിയിങ് കിട്ടില്ലായിരുന്നു. ബിഗ് ബോസ് സ്ക്രിപ്റ്റഡല്ല. പക്ഷെ അവർ നമ്മളെ വെച്ച് ഒരു സ്റ്റോറിയുണ്ടാക്കും. എല്ലാത്തിനുമുള്ള അനുവാദം എഴുതി കൊടുത്തിട്ടാണ് നമ്മൾ ഷോയിലേക്ക് പോകുന്നത്. എഗ്രിമെന്റിൽ എല്ലാം വ്യക്തമായി എഴുതിയിട്ടുണ്ട്. രജിത്തേട്ടന്റെ പേരിലാണ് ഞങ്ങൾക്ക് എല്ലാവർക്കും സൈബർ ബുള്ളിയിങ് ലഭിച്ചത്. രജിത്തേട്ടന് സപ്പോർട്ടുണ്ടെന്ന് സേവ് ആകുമ്പോൾ നമുക്ക് മനസിലാകും. മാത്രമല്ല ആളുകളുടെ ക്ലാപ്പും കേൾക്കാമല്ലോ.
പക്ഷെ എന്ന് കരുതി നമുക്ക് സ്വിച്ച് ഇട്ടതുപോലെ മാറാൻ പറ്റില്ലല്ലോ. പുള്ളിക്ക് എന്റെ അച്ഛനുമായി ചെറിയ മുഖച്ഛായുണ്ടായിരുന്നു. ഞങ്ങൾ ചിലർ അവിടെ പോയിട്ട് കുക്കിങും കൂട്ടുകാർ, ചേട്ടനെപ്പോലൊരാൾ, അനിയനെപ്പോലൊരാൾ എന്നൊക്കെ ബന്ധമുണ്ടാക്കാൻ നടന്ന് ഫാമിലി ഉണ്ടാക്കാൻ പോയതുപോലെയായി.
ഇത്രയും വലിയൊരു ഷോയിൽ അവസരം കിട്ടിയിട്ടും നന്നായി യൂസ് ചെയ്തില്ല. ബിഗ് ബോസിൽ അവസരം കിട്ടിയാൽ ഇനിയും പോകും. പോകില്ലാന്ന് പറയുന്നവർ എല്ലാം ചാൻസ് കിട്ടിയാൽ പോകും. പോവില്ലെന്ന് വെറുതെ പറയുന്നതാണ്. അതുപോലെ നല്ല എമൗണ്ട് പ്രതിഫലമായി കിട്ടും. ഇത്രയും പ്രതിഫലം കിട്ടുന്ന മറ്റൊരു ഷോയില്ലെന്നും വീണ പറഞ്ഞു.


Click it and Unblock the Notifications