ഇപ്പോഴും കൂടെ തന്നെയുണ്ട്.. ബിഗ് ബോസ് ഹൗസിലെ ആ ഓർമ പങ്കുവെച്ച് വീണ നായർ

മിനി സ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വീണ നായർ. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 2 ലെ ഒരു മത്സരാർഥിയായിരുന്നു വീണ. ഈ റ്റി ഷോ താരത്തിന് കൈനിറയെ ആരാധകകെ നേടി കൊടുക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് ഹൗസിലെ ശക്തയായ മത്സരാർഥിയായ വീണ 63 ാം ദിവസമാണ് ഷോയിൽ നിന്ന് പുറത്താകുന്നത്. അവസാന ദിവസം വരെ പ്രേക്ഷകർ പ്രതീക്ഷിച്ച ഒരു മത്സരാർഥി കൂടിയായിരുന്നു വീണ.

veena nair

ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു വന്നതിന് ശേഷം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാണ് വീണ. ഹൗസിലെ 63 ദിവസത്തെ ജീവിതാനുഭവം താരം പ്രേക്ഷകരുമായ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത ബിഗ് ബോസ് ഹൗസിലെ ഓർമ പങ്കുവെച്ച് വീണ നായർ. ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു വീണ്ടും ബിഗ് ബോസ് ഹൗസിലെ ഓർമയിലേക്ക് താരം സഞ്ചരിച്ചത്.

ബിഗ് ബോസ് മത്സർഥികൾക്ക് നൽകിയ പാവയും വാട്ടർ ബോട്ടിലും കപ്പിന്റേയും ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു വീണയുടെ കുറിപ്പ്. മറ്റ് മത്സാരാർഥികളെ ടാഗ് ചെയ്തു കൊണ്ടായിരുന്നു വീണയുടെ പോസ്റ്റ്. ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരുപിടി നല്ല ഓർമകളും, നല്ല സൗഹൃദങ്ങളും ഒപ്പം ഇതു മൂന്നും കൂടുണ്ട്...അവിടെ എല്ലാവരും ഏറ്റവും കൂടുതൽ കൂടെ കൊണ്ട് നടന്നതാണ്.... എല്ലാരുടെ കൈയിലും ഏതേലുമൊക്കെ ഇപ്പോഴും കൂടെ കാണും..... അല്ലേ? വീണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. താരത്തിന്റെ പോസ്റ്റിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ബിഗ് ബോസ് മിസ് ചെയ്യുന്നുണ്ടോ എന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്.

ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒന്നായിരുന്നു പാവ. ഹൗസിൽ പാവയുടെ പേരിൽ പല പ്രശ്നനങ്ങളും സംഭവിച്ചിരുന്നു. പാവയെ കാണുമ്പോൾ ഒരു പക്ഷെ പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുന്നത് ഡോക്ടർ രജിത് കുമാറിനെ ആയിരിക്കും. അദ്ദേഹത്തിന്റെ രാജൻ എന്ന പാവ മലായാളി പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്.

വീണ നായർ ഇൻസ്റ്റഗ്രാം പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X