ഞാൻ ഫ്രോഡാണെന്നും വേശ്യയാണെന്നും രേണു പറഞ്ഞു, കുടുംബം കലങ്ങി, കുട്ടികളെ എന്റെ അടുത്തേക്ക് വിടാതായി; വീണ
കൊല്ലം സുധി മരിച്ച് രണ്ട് വർഷം പിന്നിടുന്ന സാഹചര്യത്തിൽ രണ്ടാം ഭാര്യയാണെന്ന അവകാശവാദം ഉന്നയിച്ച് വീണ എസ് പിള്ള എന്ന സ്ത്രീ എന്തിന് പെടുന്നനെ വന്നുവെന്ന ചോദ്യം പ്രേക്ഷകർക്കുണ്ടായിരുന്നു. അതിനുള്ള മറുപടി ഫൈനൽ ന്യൂസ് മലയാളത്തിന് നൽകിയ പുതിയ അഭിമുഖത്തിൽ വീണ വെളിപ്പെടുത്തി. സുധിയുടെ നിലവിലെ ഭാര്യയായ രേണു തന്നെ കുറിച്ച് പല മോശം കഥകളും പ്രചരിപ്പിച്ചുവെന്നും അത് തന്റെ ജോലി പോലും നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുകയാണെന്നും വീണ പറയുന്നു.
ഡാൻസ് പഠിപ്പിക്കലും നാടകവും അഭിനയവുമാണ് വീണയുടെ വരുമാന മാർഗം. സുധിയുമായുള്ള വിവാഹമോചനശേഷം വീണ്ടും വിവാഹിതയായ വീണ ഒരു കുഞ്ഞിന്റെ അമ്മ കൂടിയാണ്. ഞാൻ എന്തിനാണ് ഇപ്പോൾ എല്ലാം തുറന്ന് പറയുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്.

സുധിയുടെ ഇൻഷുറൻസ് തുകയ്ക്ക് വേണ്ടിയാണെന്നുമെല്ലാമാണ് പറയുന്നത്. സ്വന്തം മക്കളുടെ കാര്യം നോക്കി ജീവിക്കാനുമെല്ലാം ആളുകൾ കമന്റ്സിലൂടെ എന്നോട് പറയുന്നുണ്ട്. ഒന്നിലും ഇടപെടാതെ എന്റെ ലൈഫ് നോക്കി കഴിഞ്ഞിരുന്നയാളാണ് ഞാൻ. പക്ഷെ ഞാൻ പഠിപ്പിക്കുന്ന പിള്ളേരുടെ പാരന്റ്സിനോട് രേണു പറഞ്ഞു ഞാൻ പക്ക ഫ്രോഡാണെന്നും വേശ്യയെന്ന ലേബലിലുമാണ് അവൾ എന്നെ അവരുടെ മുന്നിൽ അവതരിപ്പിച്ചത്.
സുധി കൊണ്ട് നടന്നയാളാണെന്നും രേണു പറഞ്ഞു. ഇതെല്ലാം കേട്ടിട്ടും കുറേ ഞാൻ ക്ഷമിച്ചു. ഇപ്പോൾ ഞാൻ രണ്ടും കൽപ്പിച്ചാണ്. ഇനി ആര് എന്റെ അവിഹിതം കുത്തിപ്പൊക്കി കൊണ്ടുവന്നാലും എനിക്ക് പ്രശ്നമില്ല. നേരിടാൻ തയ്യാറാണ് ഞാൻ. ഇവരെയെല്ലാം ഞാൻ ഒരു ദിവസം വലിച്ച് പുറത്തിടും.
സുധി ചേട്ടന്റെ മൃതദേഹം കാണാൻ പോകുന്നില്ലെന്നാണ് കരുതിയത്. നീ പോയി കാണണമെന്ന് എന്നോട് പറഞ്ഞത് ഭർത്താവാണ്. സ്റ്റാർമാജിക്കിൽ വന്ന് രേണു തന്റെ രണ്ടാം ഭാര്യയാണെന്ന് സുധി പറഞ്ഞപ്പോൾ എന്നെ പരിചയമുള്ളവരും ഞങ്ങളുടെ വിവാഹത്തെ കുറിച്ച് അറിയാവുന്നവരും രണ്ടാം വിവാഹം നടന്ന കാര്യം കമന്റ് ചെയ്തിരുന്നു. സുധി ചേട്ടന്റെ മദ്യപാനം എനിക്ക് പ്രശ്നമായിരുന്നു. ഞാൻ എവിടേയും സുധി ചേട്ടന്റെ പേര് ഉപയോഗിച്ചിട്ടില്ല.
ഇതൊന്നും പുറത്ത് പറയാതെ നിവൃത്തിയില്ലെന്ന അവസ്ഥ വന്നപ്പോഴാണ് ഞാൻ ഇതെല്ലാം വെളിപ്പെടുത്തിയത്. ഇവളുടെ അടുത്താണോ പിള്ളേരെ ഡാൻസ് പഠിക്കാൻ വിടുന്നത്, വീണ മോശക്കാരിയാണ് എന്നൊക്കെയാണ് രേണു പറഞ്ഞത്. ഡാൻസ് പഠിപ്പിച്ചിട്ട് കൂടിയാണ് ഞാൻ ജീവിതം കഴിഞ്ഞ് പോകുന്നത്.

പിന്നെ നാടകവും ഷോർട്ട് ഫിലിംസും ആൽബങ്ങളും ചെയ്യാറുണ്ട്. വലിയൊരു ആർട്ടിസ്റ്റാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെയുള്ള എന്നെ കുറിച്ച് വീണ പഠിപ്പിക്കുന്ന പിള്ളേർ ചീത്തയായി പോകുമെന്ന് പറഞ്ഞുവെന്ന് അറിഞ്ഞാൽ മാനസീക ബുദ്ധിമുട്ട് ഉണ്ടാവില്ലേ. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ പുറത്ത് വന്നത്. നേരെത്തെ എനിക്ക് കുടുംബത്തിന്റെ സപ്പോർട്ടുണ്ടായിരുന്നു.
ഇപ്പോൾ എനിക്ക് പണികിട്ടി ഇരിക്കുകയാണ്. എന്തായാലും ഞാൻ ഭയങ്കരമായി നാറി. ഈ സംഭവത്തിനുശേഷം രേണുവിന് ഇപ്പോഴുള്ള സുഹൃത്തുക്കളെ ഞാൻ കോൺടാക്ട് ചെയ്തിരുന്നു. ഞങ്ങളെ ഇതിൽ വലിച്ചിടരുത് എന്നാണ് അവർ പറയുന്നത്. ഞാൻ ഡാൻസ് പഠിപ്പിച്ചാൽ കുട്ടികൾ വരില്ലെന്ന സ്ഥിതിയുമുണ്ട്. അത് ആ സ്ഥാപനത്തേയും എന്റെ ജോലിയേയും ബാധിക്കുന്നുണ്ട്.
എന്റെ കെട്ട്യോൻ എന്നെ കളഞ്ഞിട്ട് പോയാലും ശരി ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിട്ടേ ഞാൻ അടങ്ങു. നിയമപരമായി നീങ്ങാനും ഉദ്ദേശിക്കുന്നുണ്ട്. എന്റെ കുടുംബം വരെ കലങ്ങിയെന്നും വീണ പറഞ്ഞു. സുധിയുമായി രേണുവിന്റേയും രണ്ടാം വിവാഹമായിരുന്നു.


Click it and Unblock the Notifications