കിച്ചു നാറും, ലോക കള്ളൻ, സുധിക്ക് പല സ്ത്രീകളുമായി ബന്ധമായിരുന്നു; വീണ്ടും വീണ എസ് പിള്ള
കൊല്ലം സുധിയുടെ മുൻ ഭാര്യ വീണ എസ് പിള്ളയുടെ ആരോപണങ്ങൾക്കെതിരെ കഴിഞ്ഞ ദിവസമാണ് സുധിയുടെ മകൻ കിച്ചു രംഗത്ത് വന്നത്. വീണയുടെ വാദങ്ങളൊന്നും ശരിയല്ലെന്നും അച്ഛനും വീണയും തമ്മിൽ എപ്പോഴും വഴക്കായിരുന്നെന്നും കിച്ചു പറഞ്ഞു. വീണയുടെ പല വാദങ്ങളെയും ഇല്ലാതാക്കുന്നതാണ് കിച്ചുവിന്റെ തുറന്ന് പറച്ചിൽ. ഇപ്പോഴിതാ വീണ്ടും ആരോപണങ്ങളുമായി വന്നിരിക്കുകയാണ് വീണ. സുധിക്ക് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്ന് വീണ പറയുന്നു. കണക്ടിംഗ് മീഡിയയോടാണ് പ്രതികരണം.
ഞങ്ങൾ ഒരുമിച്ചുള്ളപ്പോഴും കിച്ചു താമസിക്കുന്നത് സുധി ചേട്ടന്റെ കുടുംബത്തിലാണ്. ഇടയ്ക്കൊക്കെ ഞാൻ പോയി കാണും. ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് കിച്ചുവിന്റെ അമ്മ ശാലിനിയുടെ പേരിൽ ഞങ്ങൾ വഴക്കിട്ടിരുന്നു. കാരണം ശാലിനിക്ക് ഇഷ്ടം പോലെ കാശ് കൊടുത്തിട്ടുണ്ട്. ശാലിനിയുടെ അക്കൗണ്ടിലേക്ക് ബാങ്കിൽ പോയാണ് പണം ഇട്ട് കൊടുക്കുക. പഴ്സിൽ സ്ലിപ്പ് കാണും. അതിന്റെ പേരിൽ വഴക്കുണ്ടാക്കിയിട്ടുണ്ട്. ചിലപ്പോൾ ഒരു ദിവസമൊക്കെ പിണങ്ങി നിന്ന് പിന്നെ വീണ്ടും മിണ്ടും.

ഒന്നോ രണ്ടോ ദിവസം കുടുംബത്തിലെ വീട്ടിൽ പോയി നിൽക്കും. മൂന്നാമത്തെ ദിവസം കുറേ തക്കാളിയും മീനും വാങ്ങി സോപ്പിടാൻ വീണ്ടും വരും. പോട്ടെ എന്ന് അമ്മ എന്നോട് പറയും. വീണ്ടും സുധി ചേട്ടൻ ഞങ്ങളുടെ വീട്ടിൽ നിൽക്കും. അല്ലാതെ കിച്ചു പറയുന്നത് പോലെ ജീവിതകാലം മുഴുവൻ മുഴുവൻ സുധി ചേട്ടൻ വഴക്കുണ്ടാക്കി അവരുടെ വീട്ടിൽ പോയി നിന്നിട്ടില്ല. രേണുവിന്റെ പേരിലൊക്കെ അവസാനമാണ് വഴക്കുണ്ടായത്. ഒരുപാട് പെൺപിള്ളേരുടെ പേരിൽ ഞങ്ങൾ വഴക്കുണ്ടാക്കിയിട്ടുണ്ട്. ആ സമയത്ത് എനിക്കാെരു ഡാൻസ് ട്രൂപ്പുണ്ടായിരുന്നു. അതൊന്നും സുധിയുടെ വീട്ടുകാർക്കോ കിച്ചുവിനോ അറിയില്ല. തിരുവനന്തപുരത്ത് നിന്നു സുധിയുടെ കെയർ ഓഫിൽ ഒരു കൊച്ചിനെ കൊണ്ട് വന്നു. സുധി എവിടെ പോയാലും വണ്ടിയുടെ ബാക്കിൽ ഈ കൊച്ചുണ്ട്.
ഈ കൊച്ചിനെ ഞാനാണ് പറഞ്ഞ് വിട്ടത്. അല്ലാതെ ഒരുപാട് വിഷയമുണ്ട്. ഞാനൊന്നും പറയുന്നില്ല. വിവാഹ വാഗ്ദാനം നൽകി പാലത്തിന്റെ മുകളിൽ നിന്ന് ചാടാൻ വരെ പെൺ പിള്ളേർ നിന്നിട്ടുണ്ട്. ഇതൊക്കെ ഞാൻ കഴിഞ്ഞ മാസമാണ് അറിയുന്നത്. കിച്ചുവിനെ ഓർത്ത് പലരോടും പ കാര്യങ്ങളും തുറന്ന് പറയേണ്ടെന്ന് ഞാനാണ് പറഞ്ഞത്. ഞാൻ അവനെക്കുറിച്ച് ഏതെങ്കിലും അഭിമുഖത്തിൽ മോശമായി പറയുന്നത് കണ്ടിട്ടുണ്ടോ. മനപ്പൂർവം അവന്റെ പേര് ഞാൻ വലിച്ചിഴയ്ക്കാത്തതാണെന്നും വീണ പറയുന്നു.

ശാലിനിയെ പോയി കാണാറും അവളുടെ വീട്ടിൽ പോയി തങ്ങാറും ഉണ്ടായിരുന്നു. കിച്ചുവിനെയും കൂട്ടി പോകുന്നതിനൊക്കെ ഞാൻ വഴക്കുണ്ടാക്കിയിട്ടുണ്ട്. എനിക്കതൊന്നും അംഗീകരിക്കാൻ പറ്റില്ല. ശാലിനിയെ വിളിച്ച് ഞാൻ സംസാരിച്ചു. നിന്റെ മോനാണ്, കാണേണ്ടെന്ന് ഞാൻ പറയുന്നില്ല, കാണേണ്ടപ്പോൾ എപ്പോൾ വിളിച്ചാലും ഞാനും സുധിയും വന്ന് നിന്നെ കാണിക്കും എന്ന് പറഞ്ഞു.
രേണു മെസേജ് അയക്കുന്ന സമയത്ത് തന്നെ സുധി ചേട്ടന് മൂന്നും നാലും കമ്മിറ്റ്മെന്റുകളുണ്ടായിരുന്നെന്നും വീണ ആരോപിക്കുന്നു. കിച്ചുവിന് രേണുവും സുധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നെന്നും അന്ന് താൻ സുധിയുടെ ഭാര്യയായിരുന്നെന്നും വീണ പറയുന്നുണ്ട്. രേണു കിച്ചുവിന്റെ ഫോണിൽ വിളിക്കും, അമ്മ വിളിക്കുന്നു എന്ന് പറഞ്ഞ് സുധിക്ക് ഫോൺ കൊടുക്കുമായിരുന്നെന്ന് തന്നോട് സുധിയുടെ മാനേജരെ പോലെ ഒപ്പമുണ്ടായിരുന്നവർ പറഞ്ഞിട്ടുണ്ട്. അവർ കരുതിയത് ഞാനാണ് വിളിക്കുന്നതെന്നാണ്. എന്നാൽ അത് രേണുവായിരുന്നെന്ന് വീണ പറയുന്നു. ഞാൻ കൂടുതൽ പറയുന്നില്ല. കിച്ചു നാറും, ലോക കള്ളനാണ് കിച്ചുവെന്നും വീണ ആരോപിക്കുന്നു.


Click it and Unblock the Notifications