'ഒറ്റയ്ക്ക് ജീവിക്കാൻ എനിക്ക് ആഗ്രഹമില്ല, കുടുംബവും കുട്ടികളും ഇഷ്ടമാണ്, സ്നേഹത്തിനേക്കാൾ അടിപിടിയാണ് കൂടുതൽ'
2025 അവസാനിക്കാറയപ്പോൾ 2025ൽ നേരിട്ട വെല്ലുവിളികളേക്കുറിച്ചും നേട്ടങ്ങളെ കുറിച്ചും റീക്കാപ്പ് വീഡിയോ ചെയ്തപ്പോഴാണ് നടിയും അവതാരകയുമായ വർഷ രമേശ് റിലേഷൻഷിപ്പ് തകർന്ന കാരണം ആദ്യമായി വെളിപ്പെടുത്തിയത്. കാനഡയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി അക്ഷയിയാണ് വർഷയെ വിവാഹം ചെയ്തത്. ഇരുവരുടേയും വിവാഹ വീഡിയോകളും ഫോട്ടോകളുമെല്ലാം വൈറലായിരുന്നു.
മുമ്പ് അക്ഷയ്ക്കൊപ്പമുള്ള നല്ല നിമിഷങ്ങളുടെ വീഡിയോകളും ഫോട്ടോകളും വർഷ പങ്കുവെച്ചിട്ടുമുണ്ട്. റിലേഷൻഷിപ്പ് തർന്നത് വർഷയെ സാരമായി തന്നെ ബാധിച്ചിരുന്നുവെന്നത് താരം ചെയ്ത റീലിൽ നിന്ന് തന്നെ വ്യക്തമാണ്. 2025ൽ ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ ലോങ്ങ് ഡിസ്റ്റൻസ് മാരീഡ് ലൈഫിനെ കുറിച്ച് വർഷ സംസാരിക്കുന്നുണ്ട്.

സംസാരത്തിനിടയിൽ വർഷയുടെ വാക്കുകൾ ഇടറുന്നതും കണ്ണുകൾ നിറയുന്നതും കാണാം. അഞ്ച് മാസം മുമ്പ് നൽകിയ അഭിമുഖത്തിൽ അക്ഷയിയെ ആദ്യമായി പരിചയപ്പെട്ടപ്പോൾ മുതലുള്ള കാര്യങ്ങൾ വർഷ തുറന്ന് പറഞ്ഞു. അക്ഷയിയുടെ എൻട്രി വലിയൊരു എൻട്രിയായിരുന്നു. എനിക്ക് ഒരു മൂന്ന് കൊല്ലത്തെ പ്രണയമുണ്ടായിരുന്നു. അയാളെ കല്യാണം കഴിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അത് പക്ഷെ പിന്നീട് തകർന്നു.
ഞാൻ മീഡിയയിലാണ് എന്നതായിരുന്നു കാരണം. അദ്ദേഹത്തിന് അല്ല അദ്ദേഹത്തിന്റെ വീട്ടുകാർക്കായിരുന്നു പ്രശ്നം. അതിനുശേഷം വിവാഹ ആലോചനയ്ക്കായി എന്റെ വിവരങ്ങൾ വീട്ടുകാർ മാട്രിമോണിയിൽ ഇട്ടു. ഞാനും കല്യാണം കഴിക്കാൻ റെഡിയായിരുന്നു. എനിക്ക് ഒരു കൂട്ട് വേണമെന്ന് ആഗ്രഹമുള്ളയാളാണ്. ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹമില്ലാത്തയാളാണ്. കുടുംബവും കുട്ടികളുമെല്ലാം എന്റെ ആഗ്രഹമാണ്.
വിവാഹ ആലോചന പുരോഗമിക്കുന്നതിന് ഇടയിലാണ് അക്ഷയ് ലാന്റ് ചെയ്യുന്നത്. തുടക്കത്തിൽ അക്ഷയ് കോഴിക്കോടുകാരനാണെന്നാണ് ഞാൻ വിചാരിച്ചത്. സംസാരിച്ചപ്പോഴാണ് സ്വദേശം തിരുവനന്തപുരമാണെന്ന് മനസിലായത്. പക്ഷെ വീട്ടുകാർ അത്ര ദൂരത്ത് നിന്നും ബന്ധം താൽപര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് ചെറിയ എതിർപ്പുണ്ടായിരുന്നു. പക്ഷെ അക്ഷയിയോട് സംസാരിച്ചപ്പോൾ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു.
ലവ് കം അറേഞ്ച്ഡ് മാരേജ് ആയിരുന്നു. ലോങ് ഡിസ്റ്റൻസ് മാരേജ് ലൈഫ് മുന്നോട്ട് കൊണ്ടുപോകാൻ ഭയങ്കര പ്രശ്നമാണ്. ഞങ്ങൾ സ്നേഹത്തോടെ ഇരിക്കുന്നതിനേക്കാൾ അടിപിടി വഴക്കാണ് കൂടുതൽ. കാനഡയിലേയും ഇവിടുത്തേയും ടൈമിലുള്ള വ്യത്യാസമാണ് കാരണം. ഭയങ്കര പ്രശ്നങ്ങളാണ്. പക്ഷെ മുന്നോട്ട് എങ്ങനെയൊക്കെയോ ലൈഫ് പോകുന്നുണ്ട്.

അത്രയേ എനിക്ക് അറിയൂ. അക്ഷയ്ക്ക് പിആറുണ്ട്. അതുകൊണ്ട് വിവാഹശേഷം പിആർ എടുത്ത് അക്ഷയ്ക്കൊപ്പം കാനഡയിലേക്ക് പോകാൻ ആയിരുന്നു എന്റെ പ്ലാൻ. പക്ഷെ ദൈവത്തിന്റെ പ്ലാൻ മറ്റൊന്നായിരുന്നു. എനിക്ക് പിആർ കിട്ടാൻ ഒന്നര വർഷമെടുത്തു. ആ ഒന്നര വർഷത്തിനിടെ ഇവിടെയുള്ള മീഡിയയിലെ എന്റെ കരിയർ മാറി.
ഇത് ഞാൻ പോലും വിചാരിക്കാതെ സംഭവിച്ചതാണ്. അതുകൊണ്ട് തന്നെ ഇനി എന്റെ കരിയറിൽ ഞാൻ ഒരുവിധ കോംപ്രമൈസും ചെയ്യില്ല. എന്റെ അനുഭവം കൊണ്ടാണ് ഞാൻ പറയുന്നത്. നല്ലൊരു വർക്ക് ചെയ്ത് റിസൽട്ട് വരുമ്പോഴാണ് എനിക്ക് സന്തോഷം. കരിയറിന്റെ വില എനിക്ക് അറിയാം എന്നാണ് വർഷ പറഞ്ഞത്. ഒരു പങ്കാളി വേണമെന്ന് അത്രയേറെ ആഗ്രഹിച്ച് വിവാഹം കഴിച്ചതുകൊണ്ടാകാം വർഷയെ ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ തളർത്തിയത്.
തന്റെ റിലേഷൻഷിപ്പിലെ തകർച്ച വാർത്തയായപ്പോൾ വർഷ പ്രതികരിച്ചിരുന്നു. അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമല്ലേ അതുകൊണ്ട് എനിക്ക് എന്തായാലും അതേക്കുറിച്ച് ഇപ്പോള്‍ എവിടെയും പറയാൻ ഉദ്ദേശമില്ല. കാരണം അത് രണ്ടുപേരെയും ബാധിക്കുന്ന കാര്യങ്ങളാണ് എന്നാണ് റിലേഷൻഷിപ്പിന്റെ ഇപ്പോഴത്തെ സാഹചര്യത്തെ കുറിച്ച് സംസാരിക്കവെ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് വർഷ പറഞ്ഞത്.


Click it and Unblock the Notifications











