കറുമ്പികളായത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്; പക്ഷേ മഞ്ജു ഇപ്പോള്‍ വെളുത്തു, കാരണം അറിയില്ലെന്ന് കൂട്ടുകാരി സിമി

രണ്ടാളും കറുമ്പികളായത് കൊണ്ടാണ് യൂട്യൂബ് ചാനലിന് ബ്ലാക്കീസ് എന്ന പേര് വന്നത്..

ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെ വന്ന് പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയായി മാറിയ താരമാണ് സിമി. കൂടുതലായും നടി മഞ്ജു പത്രോസിന്റെ കൂടെയാണ് സിമിയെ കാണാറുള്ളത്. ഇരുവരും വെറുതേ അല്ല ഭാര്യ എന്ന ഷോ യിലൂടെയാണ് കണ്ട് പരിചയത്തിലാവുന്നത്. ആ കൂട്ടുകെട്ട് ഇപ്പോഴും മുന്നോട്ട് കൊണ്ട് പോവുകയാണ്.

അടുത്തിടെ മഞ്ജുവിന്റെ ഹൗസ് വാര്‍മിങ്ങിനും സിമി തിളങ്ങി നിന്നിരുന്നു. ഇപ്പോഴിതാ ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനല്‍ തുടങ്ങിയതിനെ കുറിച്ചും അങ്ങനൊരു പേര് വരാനുണ്ടായ കാരണമെന്താണെന്നും വെളിപ്പെടുത്തുകയാണ് സിമി. ബസിംഗ ഫാമിലി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിമിയും കുടുംബവും.

വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോ യില്‍ പങ്കെടുത്തതിന് ശേഷമാണ് ജീവിതം കളറായത്

വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോ യില്‍ പങ്കെടുത്തതിന് ശേഷമാണ് ജീവിതം കളറായതെന്ന് സിമി പറയുന്നു. അതുവരെ ഭര്‍ത്താവ് ഇല്ലാതെ എന്തെങ്കിലും ചെയ്യാന്‍ ഒരു ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്തേക്ക് ഒറ്റയ്ക്ക് കാറോടിച്ച് പോവുകയും മഞ്ജുവിന്റെ കൂടെ വ്‌ളോഗ് ചെയ്യാറുണ്ടെന്നും സിമി പറയുന്നു. ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലിനെ പറ്റി പറയവേ അതിന്റെ പേര് വന്നതിനുള്ള കാരണവും സിമി വ്യക്തമാക്കി.

മഞ്ജു ഇപ്പോള്‍ വെളുത്തു. അതെങ്ങനെയാണെന്ന് മാത്രം എനിക്ക് മനസിലായിട്ടില്ല

ബ്ലാക്കീസ് എന്ന് ഉദ്ദേശിച്ചത് കറുമ്പികള്‍ എന്നാണ്. പക്ഷേ മഞ്ജു ഇപ്പോള്‍ വെളുത്തു. അതെങ്ങനെയാണെന്ന് മാത്രം എനിക്ക് മനസിലായിട്ടില്ലെന്ന് തമാശരൂപേണ സിമി പറയുന്നു. കറുത്ത നിറത്തിന്റെ പേരില്‍ എനിക്കും മഞ്ജുവിനും ചെറുപ്പം മുതല്‍ ഒരുപാട് ബോഡി ഷെയിമിങ്ങുകള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. കറുത്ത മനുഷ്യനെ കെട്ടിയത് കൊണ്ടല്ലേ ഞാന്‍ കറുത്ത് പോയതെന്ന് പറഞ്ഞ് മമ്മിയോട് വഴക്ക് കൂടുമായിരുന്നു. ജോസിയുടെ രണ്ട് മക്കളില്‍ ഒരാള്‍ കറുത്തിട്ടാണെന്ന് പറഞ്ഞാണ് എന്നെ പരിചയപ്പെടുത്തുന്നത്.

ഒരു സ്റ്റേജ് കഴിഞ്ഞപ്പോള്‍ എനിക്കെന്റെ കളര്‍ ഇഷ്ടപ്പെട്ട് തുടങ്ങി

അന്നൊക്കെ ഏറെ വേദനിപ്പിച്ച കാര്യങ്ങളാണ് ഇതൊക്കെ. പിന്നീട് റിയാലിറ്റി ഷോ യിലൊക്കെ വന്നതിന് ശേഷം വലിയ മാറ്റമുണ്ടായി. ഒരു സ്റ്റേജ് കഴിഞ്ഞപ്പോള്‍ എനിക്കെന്റെ കളര്‍ ഇഷ്ടപ്പെട്ട് തുടങ്ങി. അത് സാബുച്ചേട്ടന്‍ ഭര്‍ത്താവായി വന്നപ്പോഴാണ്. അദ്ദേഹത്തിന് കറുത്തിട്ടുള്ള പെണ്‍കുട്ടികളെയായിരുന്നു ഇഷ്ടമെന്ന് സിമി പറയുന്നു.

  മഞ്ജുവിനൊപ്പം വ്‌ളോഗ് എന്ന് പറഞ്ഞ് സിമി വീട്ടില്‍ നിന്നും ചാടുന്നതാണെന്നാണ് സാബുവിന്റെ വിശദീകരണം

മഞ്ജുവിനൊപ്പം വ്‌ളോഗ് എന്ന് പറഞ്ഞ് സിമി വീട്ടില്‍ നിന്നും ചാടുന്നതാണെന്നാണ് സാബുവിന്റെ വിശദീകരണം. വീട്ടില്‍ നിന്നും എങ്ങനെയെങ്കിലും പുറത്ത് ചാടണമെന്ന ഉദ്ദേശത്തോടെയാണ് വ്‌ളോഗ് എന്ന് പറഞ്ഞ് സിമി പോകുന്നതെന്നാണ് ഭര്‍ത്താവിന്റെ മറുപടി. മക്കള്‍ ആവശ്യപ്പെട്ടിട്ടാണ് താന്‍ പോയതെന്ന് സിമി പറഞ്ഞെങ്കിലും അതൊരു പ്രാവിശ്യം അറിയാതെ ചോദിച്ച് പോയതാണെന്ന് മകന്‍ വ്യക്തമാക്കുന്നു. ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോസ് കാണുമ്പോള്‍ കൂടെ നില്‍ക്കുന്നത് ചേച്ചിയാണോന്ന് ചോദിക്കുന്നവരുണ്ടെന്ന് ഇടയ്ക്ക് അമ്മയെ പുകഴ്ത്തി മകളും പറയുന്നു.

അത്രയും മനോഹരമായൊരു കുടുംബമാണ് സിമിയുടേതെന്ന് അവതാരകന്‍ ജിപി യും പറഞ്ഞു

വീട്ടില്‍ നിന്നും പഠിച്ച് വന്നിട്ടാണ് ഇവര്‍ ഈ പറയുന്നതെന്ന് ജിപി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം തമാശയുടെ പുറത്ത് പറയുന്നതാണെങ്കിലും അത്രയും മനോഹരമായൊരു കുടുംബമാണ് സിമിയുടേതെന്ന് അവതാരകന്‍ ജിപി യും പറഞ്ഞു. എന്നാല്‍ ഇവിടെ കാണുന്നത് പോലെയല്ല, സാബുചേട്ടനുമായി താന്‍ മുട്ടന്‍ വഴക്കാണെന്നാണ് സിമി പറയുന്നത്. അതെന്തിനാണെന്ന ചോദ്യത്തിന് ഇവിടെ പറയാന്‍ കൊള്ളില്ലെന്നും അതൊക്കെ അഡല്‍ഡ്‌സ് ഓണ്‍ലി ആണെന്നും സിമി കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: manju മഞ്ജു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X