വിധു പ്രതാപ് ഇടം കണ്ണിട്ട് നോക്കി ദീപ്തിയെ വളച്ചെടുത്തു! ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് വിധുവും
ലോക്ഡൗണില്‍ ആയതോടെ പുതിയ പരിപാടികളൊന്നും ഷൂട്ട് ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്. അതിനാല്‍ സീരിയലുകളോ പുതിയ പരിപാടികളോ സംപ്രേക്ഷണം ചെയ്യുന്നില്ലെങ്കിലും പ്രേക്ഷകര്‍ക്ക് നിരാശപ്പെടേണ്ട കാര്യമില്ല. നേരത്തെ ഹിറ്റായ പല പരിപാടികളും വീണ്ടും പ്രക്ഷേപണം നടത്തി കൊണ്ടിരിക്കുകയാണ്. അതിലൊന്ന് കൈരളിയിലെ മനസിലൊരു മഴവില്ല് എന്ന പരിപാടിയാണ്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അവതാരകയായിട്ടെത്തിയ ഷോ യില്‍ വിധു പ്രതാപും ഭാര്യ ദീപ്തിയും പങ്കെടുക്കാന്‍ എത്തിയിരുന്നു. അവതാരകയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞതിനൊപ്പം തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം താരദമ്പതികള്‍ പറഞ്ഞിരിക്കുകയാണ്.

വിധു സ്റ്റേജില്‍ പാടുന്ന സമയത്ത് ദീപ്തി ഡാന്‍സ് ചെയ്തിട്ടില്ലേ എന്നായിരുന്നു ഭാഗ്യ ലക്ഷ്മി ചോദിച്ചത്. ഉണ്ട് ഞങ്ങള്‍ ഒരുമിച്ച് പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ടെന്ന് വിധു പറയുന്നു. അങ്ങനെ പ്രോഗ്രാമിനിടെ ഇടം കണ്ണിട്ട് ലൈന്‍ അടിച്ചല്ലേ വിവാഹം കഴിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയ്യോ അങ്ങനെ അല്ലെന്നായിരുന്നു ഇരുവരും ഒന്നിച്ച് പറഞ്ഞത്.
ഞാന്‍ അത് കണ്ടുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ചേച്ചി, എന്ത് കണ്ടൂന്നാ അയ്യോ ഞാന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്ന് വിധു പറയുന്നു. മനസില്‍ ഒരു മഴവില്ലില്‍ വന്നതോടെ ഡൈവേഴ്‌സ് പെറ്റീഷനില്‍ ഒപ്പിടിക്കുമോ എന്ന് താരം തിരിച്ച് ചോദിക്കുന്നു. ഈ സമയം ഭാഗ്യലക്ഷ്മിയും ദീപ്തിയും ചിരിയോട് ചിരിയിലായിരുന്നു.

നേരത്തെ വിധുവിന്റെ അടുത്ത് പ്രണയ വിവാഹമായിരുന്നോ എന്ന് ചോദിച്ചിരുന്നു. ഇത് എല്ലാവര്‍ക്കും തോന്നും. കാരണം പണ്ട് തൊട്ട് ഞങ്ങള്‍ ഒരുമിച്ച് ചെയ്തിരുന്നു. ആല്‍ബം വരുന്ന സമയത്താണ് പകല്‍ കിനാവ് എന്നൊരു പാട്ട് ഇറക്കിയത്. സുഹൃത്തുക്കളെല്ലാവരും കൂടി തട്ടിക്കൂട്ടായി ഉണ്ടാക്കിയതായിരുന്നു. അതില്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റായിരുന്നു ദീപ്തി.
അന്ന് ദീപ്തി വന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്. അന്ന് ഞാന്‍ പ്രൊഡ്യൂസര്‍ ആയത് കൊണ്ട് ലൈറ്റൊക്കെ ചുമന്ന് നടക്കുകയായിരുന്നു. വലിയ ആളെ പോലെ വണ്ടിയിലൊക്കെ വന്ന് ഇറങ്ങിയപ്പോഴാണ് ദീപ്തിയെ ആദ്യമായി കാണുന്നത്. അപ്പോ തൊട്ട് ബന്ധം ഉണ്ടായിരുന്നു. പക്ഷേ ലവ് മ്യാരേജ് അല്ലായിരുന്നു എന്നാണ് വിധു പറയുന്നത്.


Click it and Unblock the Notifications











