ആരും ആരുടേയും പകരമല്ല! അങ്ങനെയൊരു സ്ഥാനത്തേക്കല്ല വന്നത്! രണ്ടാം വിവാഹത്തെക്കുറിച്ച് വീണ്ടും വിശദീകരണം

വ്‌ളോഗിലൂടെയായി ജീവിത വിശേഷങ്ങള്‍ പങ്കുവെക്കുന്നുണ്ട് വിദ്യയും അരുണും. രണ്ടാം വിവാഹത്തിലൂടെയായിരുന്നു ഇരുവരും ഒന്നിച്ചത്. അടുത്ത സുഹൃത്തുക്കളായതിന് ശേഷമായിരുന്നു ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. മക്കളുടെ കാര്യങ്ങളൊക്കെയായി നല്ല തിരക്കിലാണ്. എന്നാലും വ്‌ളോഗിലൂടെയായി വിദ്യ വിശേഷങ്ങള്‍ പങ്കിടാറുണ്ട്.

ഇടവേളയ്ക്ക് ശേഷമായി ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയതിനെക്കുറിച്ച് വിദ്യ പറഞ്ഞിരുന്നു. സൗഭാഗ്യയുടെ കൂടെയാണ് ജോയിന്‍ ചെയ്തത്. ഓഫീസില്‍ നിന്നും തിരികെ വന്ന് നേരെ ഡാന്‍സ് ക്ലാസില്‍ ജോയിന്‍ ചെയ്യാന്‍ പറ്റും. സമയം അനുസരിച്ച് പ്ലാനാക്കി, ഡാന്‍സ് പഠിച്ച് തുടങ്ങൂയെന്ന് താര കല്യാണ്‍ പറഞ്ഞതായും വിദ്യ വ്യക്തമാക്കിയിരുന്നു. സെക്കന്‍ഡ് മാര്യേജിനെക്കുറിച്ചുള്ള വിദ്യയുടെ തുറന്നുപറച്ചിലുകള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Vidya Arun Sekhar  reply
Photo Credit: Vidya Arun Sekhar/ Facebook

ഞങ്ങളെ അംഗീകരിക്കണമെന്നോ, ഞങ്ങളുടെ മക്കളോട് കാണിക്കുന്ന വേര്‍തിരിവ് നിങ്ങള്‍ മാറ്റണമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഞങ്ങളോടും, മക്കളോടും സ്‌നേഹത്തോടെ പെരുമാറണം എന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഞങ്ങളുടെ അനുഭവങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന കണ്ടന്റ് മാത്രമേ ഇടാവൂ എന്ന് നിങ്ങള്‍ക്ക് വാശി പിടിക്കാന്‍ പറ്റില്ല. വ്യൂസിന് വേണ്ടിയല്ല അതൊന്നും പറഞ്ഞത്.

അങ്ങനെയൊക്കെ ചെയ്തവര്‍ക്കായിരിക്കും ആ വീഡിയോ കണ്ട് ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടാവുക. എനിക്ക് കുറേ വോയ്‌സ് മെസേജുകള്‍ വരെ വന്നിരുന്നു. ആരോടെങ്കിലും അങ്ങനെ ചെയ്തവര്‍ക്കായിരിക്കും ഇത്രയധികം പ്രശ്‌നങ്ങള്‍ തോന്നിയത്. ഡിവോഴ്‌സിന് ശേഷവും, ഭാര്യയോ, ഭര്‍ത്താവോ മരിച്ച് പോയത് കൊണ്ട് സെക്കന്‍ഡ് മാര്യേജ് ചെയ്തവരില്‍ ചിലരൊക്കെ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോവുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു.

രണ്ടാം വിവാഹം കഴിഞ്ഞതിന് ശേഷം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നേരത്തെ വിദ്യ തുറന്നുപറഞ്ഞിരുന്നു. ചിലര്‍ക്കൊക്കെ കാണുമ്പോള്‍ സംസാരിക്കാന്‍ എന്തോ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെയുള്ള കാര്യങ്ങളൊന്നും ഞങ്ങളെ ബാധിക്കാറില്ല. പക്ഷേ, വ്‌ളോഗിലൂടെയായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് ഇതെന്ന് തോന്നിയെന്നും വിദ്യ പറഞ്ഞിരുന്നു. മരിച്ചുപോയ ഭാര്യയുടെ സ്ഥാനത്ത് വേറൊരാളെ എങ്ങനെയാണ് കാണുന്നതെന്നാണ് പലരുടെയും ചിന്ത.

നേരിട്ട് ചോദിക്കുന്നില്ലെന്നേയുള്ളൂ. സംശയമാണ് പലര്‍ക്കും. അങ്ങനെയൊരു പകരക്കാരിയായല്ല ഞാന്‍ വന്നത്. ആര്‍ക്കും ആരുടേയും പകരമാവാന്‍ കഴിയില്ല ഒരിക്കലും.സീന ചേച്ചിയെ ആ മനസില്‍ നിന്നും എടുത്ത് കളയാന്‍ കഴിയില്ല. ഇപ്പോഴും അവരുടെ കാര്യം പറയുമ്പോള്‍ കണ്ണ് നിറഞ്ഞും, വാക്കുകള്‍ ഇടറുന്നതും കാണാം. വഴക്കിട്ട് ഇറങ്ങിപ്പോയതൊന്നുമല്ലല്ലോ അവര്‍. എന്ത് ചെയ്യാനാണ്. കൊവിഡ് ബാധിച്ചായിരുന്നു അരുണിന്റെ ആദ്യ ഭാര്യ സീന മരിച്ചത്.

പരസ്പരം സപ്പോര്‍ട്ട് ചെയ്താണ് ഞങ്ങള്‍ ജീവിക്കുന്നത്. മക്കളുടെ കാര്യങ്ങളും ഒന്നിച്ചാണ് ചെയ്യുന്നത്. ഈ സമയത്ത് ഇന്ന കാര്യം ചെയ്യണം എന്നൊന്നുമില്ല. രണ്ടാം വിവാഹത്തിന്റെ പേരില്‍ മാത്രമായി ഞങ്ങളെ മാറ്റിനിര്‍ത്തേണ്ട കാര്യമില്ലെന്നും അന്ന് വിദ്യ പറഞ്ഞിരുന്നു. അനു വിദ്യയോട് അടുപ്പം കാണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. പെട്ടെന്ന് ഉള്‍ക്കൊള്ളാനാവില്ല, പയ്യെയായി അവള്‍ മാറിക്കോളും. എപ്പോളും ചിരിച്ച് കളിച്ച് നടക്കാറുണ്ടെങ്കിലും ക്യാമറ കണ്ടാല്‍ അവള്‍ സീരിയസാവും. അത് ആരോടും പ്രശ്‌നമുള്ളത് കൊണ്ടല്ല, അവളുടെ നാച്ചര്‍ അങ്ങനെയാണെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X