ഭാര്യ മരിച്ചതോടെ ലോകം അവസാനിച്ചെന്ന് പറഞ്ഞ ആള്‍! സ്‌നേഹം അറിഞ്ഞത് ഇവിടെ വന്നപ്പോള്‍! അരുണിനെക്കുറിച്ച് വിദ്യ

സൗഭാഗ്യ വെങ്കിടേഷും അര്‍ജുനും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. വ്‌ളോഗിലൂടെയായി വീട്ടിലെ കാര്യങ്ങളും, ഡാന്‍സ് ക്ലാസിലെ വിശേഷങ്ങളുമെല്ലാം കാണിക്കാറുണ്ട് സൗഭാഗ്യ. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് അര്‍ജുനും അച്ഛനെയും, അമ്മയേയും ചേട്ടത്തിയമ്മയേയും നഷ്ടമായിരുന്നു. അടുത്തിടെയായിരുന്നു ഇവരുടെ കുടുംബത്തിലേക്ക് വിദ്യയും നാഥുവും എത്തിയത്. ചേട്ടന്‍ അരുണ്‍ ശേഖറിന്റെ വിവാഹ വിശേഷങ്ങളും ഇവര്‍ കാണിച്ചിരുന്നു.താര കല്യാണിന്റെ ശിഷ്യ കൂടിയാണ് വിദ്യ. വ്‌ളോഗിലൂടെയായി വിദ്യയും വിശേഷങ്ങള്‍ പങ്കുവെക്കുന്നുണ്ട്. അടുത്തിടെയായിരുന്നു തന്റെ ജീവിതകഥ വെളിപ്പെടുത്തിയത്. അരുണിനെ കണ്ടുമുട്ടിയതിനെക്കുറിച്ചും, ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും, വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമായിരുന്നു വിദ്യ തുറന്നുപറഞ്ഞത്.

രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചിട്ടേയില്ലായിരുന്നു ഞാന്‍. എന്നെങ്കിലും അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഏറ്റവും ബെസ്റ്റായിരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. മോള്‍ കംഫര്‍ട്ടായിരിക്കണം. അവളുടെ കാര്യങ്ങളിലൊന്നും ഇന്നുവരെ ഞാന്‍ ഒരു നിര്‍ബന്ധവും വെച്ചിട്ടില്ല. സോഷ്യല്‍മീഡിയയിലൂടെയാണ് ഞാന്‍ ഏട്ടനെ പരിചയപ്പെടുന്നത്. അങ്ങനെ പരിചയപ്പെട്ട് കുറച്ചുകാലം സുഹൃത്തുക്കളായി. കുഞ്ഞിന്റെ കാര്യങ്ങളും, അവിടത്തെ മക്കളെക്കുറിച്ചും, സൗഭാഗ്യയെക്കുറിച്ചും, അര്‍ജുനെക്കുറിച്ചും എല്ലാം സംസാരിക്കാറുണ്ടായിരുന്നു. നല്ലൊരു ബ്രദറാണ്, നല്ലൊരു അച്ഛനാണ്, നല്ലൊരു മകനാണ്, അങ്ങനെ കുറേ കാര്യങ്ങള്‍ അറിയാന്‍ പറ്റി. പിന്നെ പുള്ളിയുടെ ഭാര്യയുടെ വിയോഗവും, അതേക്കുറിച്ചുള്ള വിഷമങ്ങളും. ഇങ്ങനെയും ഭാര്യയെ സ്‌നേഹിക്കുന്ന ആളുണ്ടെന്ന് അപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത്.

Vidya Arun Sekhar about second marriage
Photo Credit: Vidya Arun Sekhar/ Facebook

അച്ഛനും അമ്മയും ഭാര്യയും മരിച്ചപ്പോള്‍ എന്റെ ലോകമേ അവസാനിച്ചു എന്നായിരുന്നു എന്നോട് പറഞ്ഞത്. ഇങ്ങനെയും ആളുകള്‍ക്ക് സ്‌നേഹിക്കാന്‍ പറ്റും എന്ന് എന്നെ മനസിലാക്കി തരികയായിരുന്നു. എന്നാല്‍ പിന്നെ ഈ പുള്ളിയെ കല്യാണം കഴിച്ചാലോയെന്ന് തീരുമാനിച്ചു. അച്ഛന്‍ സൂപ്പറാണ്, എനിക്ക് ഇഷ്ടമാണെന്നായിരുന്നു നാഥുവിന്റെ അഭിപ്രായം. ഇതായിരുന്നു ഞാനും ആഗ്രഹിച്ചത്. ഉള്ളിന്റെയുള്ളില്‍ നിന്നും പറയുന്നതാണ്. ഇവിടെ ഞങ്ങള്‍ ഹാപ്പിയാണ്. നല്ലൊരു ബ്രദറിനെ കിട്ടി, ഏറ്റവും ലവബിളായിട്ടുള്ളൊരു സിസ്റ്ററിനെ കിട്ടി. എങ്ങനെയാണ് അതേക്കുറിച്ച് പറയേണ്ടത് എന്നെനിക്കറിയില്ല. ഞങ്ങള്‍ക്ക് ആരെങ്കിലും ഉണ്ട്, ഞങ്ങളും സ്‌നേഹം ആഗ്രഹിക്കുന്ന വ്യക്തികളാണെന്ന് തിരിച്ചറിഞ്ഞ ഫാമിലിയാണ്.

താര ടീച്ചറിനെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. അത്രയും സ്‌നേഹമാണ്, എപ്പോള്‍ കണ്ടാലും എന്തെങ്കിലും പറയാനുണ്ടാവും. എന്റെ അമ്മയെപ്പോലെയാണ്. എന്റെ നാഥുവിനെ ഇവിടെ ഒരിക്കല്‍പ്പോലും മാറ്റിനിര്‍ത്തിയിട്ടൊന്നുമില്ല. കൊച്ചുവും, അനുവും, മനുവും എങ്ങനെയാണോ, അതുപോലെയാണ് നാഥുവും. എല്ലാവരോടും പെട്ടെന്ന് സെറ്റാവുന്ന ആളല്ല അര്‍ജുന്‍. മക്കളെയൊക്കെ കാണുന്ന പോലെ തന്നെയാണ് അര്‍ജുന്‍ നാഥുവിനെയും പരിഗണിക്കുന്നത്. ചിത്തി എന്ന് പറഞ്ഞാല്‍ ജീവനാണ് അവള്‍ക്ക്. അവളെ ഡാന്‍സ് പഠിപ്പിക്കാന്‍ ഞാന്‍ ഏരെ ആഗ്രഹിച്ചതായിരുന്നു. ചിത്തി പഠിപ്പിക്കുന്നതൊക്കെ അതുപോലെ ചെയ്യും. ശരിക്കും പറഞ്ഞാല്‍ ഞങ്ങള്‍ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത് ഒരു സ്വര്‍ഗത്തിലാണ്. ഇവിടമാണ് എന്റെ സ്വര്‍ഗം എന്നായിരുന്നു വിദ്യ പറഞ്ഞത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X