രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചു! കല്യാണം കഴിഞ്ഞതോടെ സ്വഭാവം മാറി! അനുവും നാഥുവും കണക്റ്റഡ്
സൗഭാഗ്യ വെങ്കിടേഷിനെ പോലെ തന്നെ വ്‌ളോഗുമായി ആക്ടീവാണ് വിദ്യയും. ഡാന്‍സിലും കഴിവുള്ള വിദ്യയ്ക്ക് നേരത്തെ തന്നെ സൗഭാഗ്യയും കുടുംബവും പരിചിതയായിരുന്നു. ജോലിക്കിടയില്‍ ഡാന്‍സ് പഠനം പറ്റുന്നുണ്ടായിരുന്നില്ല. അടുത്തിടെയായി വീണ്ടും ഡാന്‍സില്‍ ജോയിന്‍ ചെയ്തിരുന്നു വിദ്യ. സൗഭാഗ്യയുടെ ശിക്ഷണത്തിലാണ് ഇപ്പോള്‍ പഠനം തുടരുന്നത്. ആദ്യ വിവാഹത്തിലെ ദുരനുഭവങ്ങളെക്കുറിച്ച് നേരത്തെ വിദ്യ തുറന്നുപറഞ്ഞിരുന്നു. ഒരുതരത്തിലും പറ്റാതെ വന്നതോടെയാണ് ആ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോന്നതെന്ന് വിദ്യ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴത്തെ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും, ആളുകളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായെത്തിയിരിക്കുകയാണ് ഇവരിപ്പോള്‍. കല്യാണം കഴിഞ്ഞിട്ട് സാധാരണപോലെ സന്തോഷത്തോടെ, മന:സമാധാനത്തോടെ ജീവിക്കുന്നു. അടുത്ത മാസമാവുമ്പോള്‍ ഒരുവര്‍ഷമാവാന്‍ പോവുകയാണ്.
ഇത്രയുംകാലം തന്നെ ജീവിച്ചിട്ട് ഇപ്പോള്‍ ഫാമിലി ലൈഫിലേക്ക് വന്നതില്‍ സംതൃപ്തയാണ് താനെന്നായിരുന്നു വിദ്യ പറഞ്ഞത്. ഫാമിലി ലൈഫില്‍ ഇതുവരെ ഞങ്ങള്‍ ഹാപ്പിയാണ്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. ഹണിമൂണൊന്നും പോയിട്ടില്ല. മക്കളെയൊക്കെ എവിടെയെങ്കിലും ഏല്‍പ്പിച്ചിട്ട് വേണമെങ്കില്‍ പോവാമായിരുന്നു. പക്ഷേ, ഞങ്ങള്‍ക്കതിന് താല്‍പര്യമില്ല. എല്ലാവരും ഒന്നിച്ചുള്ള സന്തോഷമാണ് പ്രധാനം. കല്യാണം കഴിഞ്ഞ ശേഷം ചിലര്‍ക്ക് ഞങ്ങളോട് മിണ്ടാന്‍ വലിയ പ്രയാസമുള്ളത് പോലെ തോന്നിയിട്ടുണ്ട്. എന്താണ് കാരണമെന്നറിയില്ല. പല വേദികളില്‍ നിന്നപ്പോഴും അത് ഫീല്‍ ചെയ്തിരുന്നു. ഞാന്‍ സെപ്പറേറ്റായപ്പോള്‍ ഇനി സാമ്പത്തികമായി ഞങ്ങളെ സഹായിക്കേണ്ടി വരുമോയെന്ന് സംശയിച്ചവരുമുണ്ട്. അതുവരെ കൂടെയുണ്ടായിരുന്നവരില്‍ പലരും പെട്ടെന്ന് അപ്രത്യക്ഷരായ അനുഭവമാണ് തന്റേത് എന്നായിരുന്നു വിദ്യ പറഞ്ഞത്.

കൂടെ നില്‍ക്കുമെന്ന് കരുതിയവരില്‍ പലരും വിട്ടുപോയി. എല്ലാവരോടും ചോദിച്ചിട്ടാണ് കല്യാണത്തിന് തയ്യാറായത്. അരുണിന്റെ തീരുമാനമാണ് പ്രധാനം, പിന്നേ അത് വേണമെന്നായിരുന്നു പറഞ്ഞത്. കാര്യം കഴിഞ്ഞപ്പോള്‍ അവരാരും മിണ്ടുന്നില്ല. എന്താണ് കാരണമെന്നറിയില്ല. പഴയ ആളുടെ സ്ഥാനത്തേക്ക് പുതിയ ആളെ ആസപ്റ്റ് ചെയ്യാന്‍ പറ്റാത്തതാണ് പ്രശ്‌നമെന്ന് തോന്നുന്നു. ഒരാളെ ഒരാള്‍ റീപ്ലേസ് ചെയ്യുന്നതല്ലല്ലോ. പുതിയൊരാള്‍ വരുമ്പോള്‍ പഴയൊരാളുടെ സ്ഥാനം എങ്ങനെയാണ് ഇല്ലാതെയാവുന്നത്. പ്രാക്ടിക്കലായിട്ടുള്ള ലൈഫ് എന്താണെന്ന് അവര്‍ക്കറിയില്ല. കാണുമ്പോഴൊക്കെ വൈരാഗ്യം പോലെയാണ് പെരുമാറുന്നത്. ഞങ്ങള്‍ ആരേക്കുറിച്ചും മോശം പറഞ്ഞിട്ടില്ല. ഞങ്ങളെ കണ്ടപ്പോള്‍ മുഖംതിരിച്ച് പോയവരെക്കുറിച്ചൊക്കെയാണ് പറഞ്ഞത്. എല്ലാത്തിനും പിന്തുണയുമായി കൂടെ നിന്നവര്‍ പെട്ടെന്നങ്ങ് മാറിയപ്പോള്‍ വിഷമം തോന്നി. മുന്നോട്ട് വെച്ച കാല്‍ മുന്നോട്ട് തന്നെ. ഞങ്ങളെന്തായാലും ഒന്നിച്ച് മുന്നോട്ട് പോവാനാണ് തീരുമാനിച്ചിട്ടുള്ളതെന്നായിരുന്നു അരുണ്‍ പറഞ്ഞത്.
നോര്‍മ്മല്‍ എല്ലാ ഫാമിലിയും ഉള്ളതുപോലെയുള്ള സ്ട്രസുകളൊക്കെയേ ഞങ്ങള്‍ക്കുള്ളൂ. പിള്ളേരുടെ കാര്യമൊക്കെ ഓര്‍ത്ത്. അവരുടെ പഠനവും, ഫ്യൂച്ചറുമൊക്കെ ചിന്തിച്ച്. അല്ലാതെ പ്രത്യേകിച്ചൊന്നുമില്ല. നെഗറ്റിവായിട്ടുള്ള പ്രതികരണങ്ങളൊക്കെ വരുമ്പോഴുള്ള നെഗറ്റിവിറ്റിയേ ഉള്ളൂ. ഇപ്പോള്‍ ഞാന്‍ ആരോഗ്യമൊക്കെ നോക്കിത്തുടങ്ങി. ജിമ്മിലൊക്കെ പോവുന്നുണ്ട്. മക്കളോടും എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാറുണ്ട്.
പേരന്റിംഗില്‍ വിമര്‍ശനമൊന്നും ഇഷ്ടമുള്ള ആളല്ല ഞാന്‍ എന്നായിരുന്നു അരുണ്‍ പറഞ്ഞത്. ചില കാര്യങ്ങളൊക്കെ അറിയാത്തതുണ്ടാവും. എന്നാലും ക്രിട്ടിസിസം താല്‍പര്യമില്ല. അക്കാര്യത്തില്‍ വിദ്യയും സമാനമായ അഭിപ്രായമായിരുന്നു പറഞ്ഞത്.
അനുവും നാഥുവും കണക്ടഡാണ്. ഫ്രണ്ട്‌ലിയാണ് അവര്‍. ഒരേ പ്രായമല്ല അവര്‍. സാധാരണ എങ്ങനെയാണോ, അതുപോലെ തന്നെയാണ് വീഡിയോയില്‍ കാണിക്കുന്നത്. അവര്‍ തമ്മിലൊരു പ്രശ്‌നമോ, ദേഷ്യമോ ഒന്നും തോന്നിയിട്ടില്ല. വീഡിയോയിലെ ഭാഗം കണ്ട് കണക്ഷനാണോ, ഡിസ്‌കണക്ഷനാണോ എന്ന് ചോദിക്കുന്നത് ശരിയല്ല. അവര്‍ തമ്മില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ല. അവര്‍ അവരുടേതായ കാര്യങ്ങളുമായി തിരക്കിലാണ്. ഇഷ്ടവും, സ്‌നേഹവുമൊക്കെയുണ്ട്. നാഥുവും കൊച്ചുവും ഒന്നിച്ച് കൡക്കാറുണ്ട്. അവളോട് പ്രത്യേകമായൊരു അറ്റാച്ച്‌മെന്റുണ്ട്. കൊച്ചുവാണെങ്കില്‍ അവളുടെ പ്രായത്തിലുള്ള കുട്ടിയായാണ് നാഥുവിനെ കാണുന്നതെന്നുമായിരുന്നു അനുവിനെയും നാഥുവിനെയും കുറിച്ചുള്ള ചോദ്യത്തിന് ഇരുവരും മറുപടിയേകിയത്.


Click it and Unblock the Notifications

