സീറോ ബാലന്‍സായിരുന്നു ഇറങ്ങിപ്പോരുമ്പോള്‍! അരുണ്‍ വന്നതോടെ ലൈഫ് മാറി! സന്തോഷവാര്‍ത്തയുമായി വിദ്യ

യൂട്യൂബ് ചാനലുമായി ആക്ടീവാണ് വിദ്യ അരുണ്‍ ശേഖര്‍. ഭാര്യയുടെ അപ്രതീക്ഷിത വിയോഗം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമായിരുന്നു അരുണിന്റെ പുനര്‍വിവാഹം. വിദ്യയുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. ഒന്നര മാസം പ്രായമുള്ളൊരു കുഞ്ഞും, സീറോബാലന്‍സുമായാണ് ആദ്യ വിവാഹ ബന്ധത്തില്‍ നിന്നും ഇറങ്ങിപ്പോരുമ്പോള്‍ കൂടെയുണ്ടായിരുന്നത്. അവിടെ നിന്നാണ് ലൈഫ് റീസ്റ്റാര്‍ട്ട് ചെയ്തത്. വിവാഹത്തെക്കുറിച്ചും, വിവാഹമോചനത്തെക്കുറിച്ചും, ഇപ്പോളത്തെ ജീവിതത്തെക്കുറിച്ചുമെല്ലാം വിദ്യ തുറന്ന് സംസാരിക്കാറുണ്ട്. ഏട്ടനും കൂടെ കൂടിയപ്പോള്‍ ജീവിതം ഗ്രാന്റായി. നാദുവും ഏട്ടന്റെ മക്കളുമൊക്കെയായി നല്ല തിരക്കാണ്. വിവാഹമോചനത്തിന് മുന്നോടിയായാണ് വിദ്യ അരുണിന് ഐ ഫോണ്‍ സമ്മാനിച്ചത്. അതിനൊപ്പമായി ഒരു സ്‌കൂട്ടിയും സ്വന്തമാക്കിയിരുന്നു. ഇതൊക്കെ വലിയ സംഭവമാണോ എന്ന് ചോദിച്ചാല്‍ അതെ. ഞങ്ങളുടെ നല്ല ഡേയില്‍ ഞങ്ങള്‍ക്കായി ഞങ്ങള്‍ തന്നെ ഗിഫ്റ്റ് ചെയ്തതാണ് ഇത്. ആക്ടീവ 125 ആണ് എടുത്തത്.

ഇടയില്‍ ചില ആരോഗ്യ പ്രശ്‌നങ്ങളൊക്കെ വന്നെങ്കിലും, ഇങ്ങനെയുള്ള ഗിഫ്റ്റുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. വീട്ടില്‍ കുറച്ച് വര്‍ക്കൊക്കെ നടക്കുന്നതിനാല്‍ സൗഭാഗ്യയ്ക്കും, അര്‍ജുനും ഞങ്ങളുടെ ഈ നിമിഷത്തില്‍ നേരിട്ട് പങ്കുചേരാന്‍ കഴിഞ്ഞില്ലെന്നും വിദ്യ പറഞ്ഞിരുന്നു. വീടിനടുത്തുള്ള ക്ഷേത്രത്തില്‍ വെച്ചായിരുന്നു വണ്ടി പൂജിച്ചത്. കൈ വയ്യാത്തതിനാല്‍ ഓടിച്ച് നോക്കാനൊന്നും പറ്റിയില്ല, ആ നിരാശയിലായിരുന്നു വിദ്യ. സൗഭാഗ്യയും, അര്‍ജുനും വന്നപ്പോള്‍ അവരും വണ്ടി ഓടിച്ച് നോക്കിയിരുന്നു. അത്രയും സന്തോഷത്തോടെ ഇരിക്കുന്നതിനിടയിലായിരുന്നു നാദുവിന് വയ്യാതെയായത്. പനി വന്നാല്‍ പെട്ടെന്ന് മാറുന്നതാണ്. എന്നാല്‍ ഇത്തവണ കൈ വേദനയുമുണ്ടായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ഡാന്‍സ് പ്രാക്ടീസ് ചെയ്യാറുണ്ട്. അതൊന്നും ചെയ്യാതെ കിടക്കുന്നത് കണ്ടപ്പോഴേ ഇത് കുറച്ച് സീരിയസാണെന്ന് മനസിലായിരുന്നു.

Vidya Arun Sekhar s new video goes viral
Photo Credit: Vidya Arun Sekhar/ Facebook

കൈ ഉയര്‍ത്താനും, താഴ്ത്തി വെക്കാനുമൊക്കെ നല്ല പ്രയാസമായിരുന്നു. ആന്റി ബയോട്ടിക്ക് കൊടുത്തിരുന്നെങ്കിലും കുറയുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് ഇഞ്ചക്ഷന് വേണ്ടി അഞ്ച് ദിവസം അഡ്മിറ്റ് ചെയ്തത്. കുറച്ച് സര്‍പ്രൈസൊക്കെയായാണ് അവര്‍ വന്നത്. വായിക്കാനായി ബുക്കുകളൊക്കെ എടുത്തായിരുന്നു നാദു വന്നത്. ഇതും കൂടെയായപ്പോള്‍ ആള്‍ നല്ല ഹാപ്പിയായി. എപ്പോഴും ആക്ടീവായിരിക്കുന്ന കുട്ടിയാണ് നാദു. അവളിങ്ങനെ സൈഡായി വയ്യാതെ കിടക്കുന്നത് കണ്ടപ്പോള്‍ എല്ലാവരും സങ്കടത്തിലായിരുന്നു. നേരത്തെയൊക്കെ നാദുവിന് അസുഖം വന്നാല്‍ അവള്‍ തനിച്ചാണ് എല്ലാം മാനേജ് ചെയ്യാറുള്ളത്. ലീവ് അധികം ഇല്ലാത്തതിനാല്‍ എനിക്ക് കൂടെ നില്‍ക്കാനൊന്നും പറ്റാറില്ലായിരുന്നു. ഈ പ്രാവശ്യം എല്ലാവരും വന്നതിനാല്‍ അവള്‍ നല്ല സന്തോഷത്തിലായിരുന്നു.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X