അതൊന്നും ഞങ്ങളെ അലട്ടാറില്ല! അനുവുമായി പ്രശ്‌നത്തിലാണോ? മറുപടിയുമായി വിദ്യ

സൗഭാഗ്യ വെങ്കിടേഷും അര്‍ജുനും മാത്രമല്ല വിദ്യയും അരുണ്‍ ശേഖറുമെല്ലാം യൂട്യൂബ് ചാനലില്‍ സജീവമാണ്. അടുത്തിടെയായിരുന്നു അരുണിന് കൂട്ടായി വിദ്യ എത്തിയത്. വിദ്യയുടെ വരവും, അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം സൗഭാഗ്യ പങ്കിട്ടിരുന്നു. എല്ലാവരും ഒന്നിച്ച് കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നും രണ്ട് വീടുകളിലേക്ക് മാറുകയായിരുന്നു ഇവര്‍. കൊവിഡ് കാലം മുതല്‍ കുറച്ചുമുന്‍പ് വരെ എല്ലാവരും ഒരു വീട്ടിലായിരുന്നു. പക്ഷി മൃഗാദികളും ഇവരോടൊപ്പമായിരുന്നു. ഈ മാറ്റം അവരെ എങ്ങനെ ബാധിക്കും എന്നോര്‍ത്തായിരുന്നു ഞങ്ങള്‍ ആശങ്കപ്പെട്ടതെന്ന് സൗഭാഗ്യ പറഞ്ഞിരുന്നു. നല്ല സ്‌പേസുള്ള വീടാണ് തിരഞ്ഞെടുത്തത്. നല്ല സ്ഥലമുള്ള, പച്ചപ്പുള്ള, രണ്ടുനില വീടായിരുന്നു സൗഭാഗ്യയും അര്‍ജുനും തിരഞ്ഞെടുത്തത്. വീട്ടിലെത്തിയതിന് ശേഷമുള്ള വിശേഷങ്ങളും സൗഭാഗ്യ പങ്കുവെച്ചിരുന്നു.

സൗഭാഗ്യയ്ക്കും അര്‍ജുനൊപ്പമുള്ള ആഘോഷ വിശേഷങ്ങളായിരുന്നു പുതിയ വീഡിയോയിലൂടെ വിദ്യ പങ്കുവെച്ചത്. അനുവിനെക്കുറിച്ച് വന്ന ചോദ്യങ്ങള്‍ക്കും അവര്‍ മറുപടി നല്‍കിയിരുന്നു. അനുവും ഞാനുമായിട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്നായിരുന്നു ചോദ്യങ്ങള്‍. ഞങ്ങള്‍ തമ്മില്‍ ഇന്നേവരെ യാതൊരു പ്രശ്‌നങ്ങളുമില്ല. ഒന്നിച്ച് കൂടുമ്പോള്‍ ഞങ്ങളെല്ലാം സന്തോഷത്തോടെ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. വിഷമങ്ങളോ ടെന്‍ഷനോ ഒന്നും ആ സമയത്ത് ഞങ്ങളെ അലട്ടാറില്ല. ഓരോ നിമിഷവും ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍. സൗഭാഗ്യയും അര്‍ജുനും ഞങ്ങളെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്നവരാണ്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് വീഡിയോ ഒക്കെ ചെയ്യാന്‍ പറ്റുന്നത്.

Vidya Arun Sekhar  s reply goes viral

പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ ഞാന്‍ പങ്കുവെച്ച വീഡിയോ കണ്ടതില്‍ സന്തോഷം. ഒരുപാട് പേര്‍ കമന്റുകളുിലൂടെയും മെസേജുകളിലൂടെയുമൊക്കെയായി സ്‌നേഹം അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ കുഞ്ഞുകുഞ്ഞ് സന്തോഷങ്ങള്‍ കാണിക്കുന്നതിന് വേണ്ടിയാണ് ചാനല്‍ തുടങ്ങിയത്. എന്ത് കാര്യം തുടങ്ങുമ്പോഴും ഒരു കുടുംബം മുഴുവന്‍ സപ്പോര്‍ട്ട് ചെയ്യാനുണ്ടാവുക എന്നത് ദൈവാനുഗ്രഹമാണ്. എന്റെ വീഡിയോ ഒരു ലക്ഷം പേര്‍ കണ്ടത് ഞങ്ങള്‍ ചെറുതായൊന്ന് ആഘോഷിച്ചിരുന്നു. ചെറിയ സെലിബ്രേഷനാണെങ്കിലും എല്ലാവരും ഇതാസ്വാദിക്കുന്നുണ്ട്.

ഏട്ടനെക്കുറിച്ചും, നാതുവിനെക്കുറിച്ചും, അനുവിനെക്കുറിച്ചുമൊക്കെ പറയാമോയെന്ന ചോദ്യങ്ങള്‍ ഇടയ്ക്ക് വന്നിരുന്നു. അതൊരു വീഡിയോ ആയി ചെയ്യാനാണ് പ്ലാന്‍. തുടക്കം മുതലേ പലരും ചോദ്യങ്ങളുമായി വന്നിരുന്നു. എല്ലാത്തിനുമുള്ള മറുപടി വീഡിയോയിലൂടെ പറയുമെന്നും വിദ്യ വ്യക്തമാക്കിയിരുന്നു. ആ ആഘോഷത്തിലെ ഓരോ നിമിഷവും എനിക്ക് പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഞാന്‍ ഒന്നും കട്ട് ചെയ്തിട്ടില്ല. ഒത്തിരി സന്തോഷത്തോടെയാണ് കേക്ക് കട്ട് ചെയ്തത്. നിങ്ങളെല്ലാവരും പിന്തുണച്ചത് കൊണ്ടാണ് ഈയൊരു സന്തോഷം ആഘോഷിക്കാന്‍ കഴിഞ്ഞത്. യൂട്യൂബ് ചാനല്‍ തുടങ്ങുമെന്നോ, എന്റെ വീഡിയോ ഇത്രയും പേര്‍ കാണുമെന്നോ ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്നും വിദ്യ പറയുന്നുണ്ടായിരുന്നു.

കേക്കിനിടയില്‍ ലഡു വേണോ എന്ന ചര്‍ച്ചയ്ക്കിടയിലായിരുന്നു സര്‍പ്രൈസായൊരു സമ്മാനം സൗഭാഗ്യയും അര്‍ജുനും നല്‍കിയത്. അയ്യോ, ഇത് ഞാന്‍ പ്രതീക്ഷിച്ചതേയില്ലെന്നായിരുന്നു വിദ്യ പറഞ്ഞത്. നല്ലൊരു മൈക്കായിരുന്നു അവര്‍ എനിക്ക് തന്നത്. ഈ ശബ്ദം എല്ലായിടത്തും മുഴങ്ങട്ടെ എന്നായിരുന്നു അര്‍ജുന്റെ കമന്റ്. ചുരുങ്ങിയ ദിവസം കൊണ്ട് നാലായിരത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെയും, ഒരു ലക്ഷത്തിലധികം വ്യൂസും നേടാനായതിന്റെ സന്തോഷമായിരുന്നു വിദ്യ പങ്കിട്ടത്. ഇനിയങ്ങോട്ടും ഈ സ്‌നേഹവും പിന്തുണയും കൂടെയുണ്ടാവണമെന്നും അവര്‍ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X