ഞാനും മോളും പ്രാർത്ഥിച്ച ഒരേയൊരു കാര്യം, ദൈവം പ്രാർത്ഥന കേട്ടു; ഹൃദയസ്പർശിയായ കുറിപ്പുമായി വിദ്യ

സൗഭാ​ഗ്യ വെങ്കിടേഷിനേയും താര കല്യാണിനേയും എന്നപോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതരാണ് സൗഭാ​ഗ്യയുടെ ഭർത്താവും നടനുമായ അർജുനും കുടുംബാം​ഗങ്ങളും. കൊവിഡ് കാലത്ത് മാതാപിതാക്കളേയും ചേട്ടത്തിയമ്മയേയും നഷ്ടപ്പെട്ട അർജുന് രക്തബന്ധമെന്ന് പറയാൻ അവശേഷിക്കുന്നത് ചേട്ടൻ അരുണും അദ്ദേഹത്തിന്റെ രണ്ട് മക്കളുമാണ്. സുദർശനയെ സൗഭാ​ഗ്യ ​ഗർഭിണിയായിരുന്ന സമയത്തായിരുന്നു കൊവിഡ് പൊട്ടിപുറപ്പെട്ടതും രാജ്യത്തെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ട് അടച്ചിട്ടതും. ​

അർജുന്റെ കുടുംബത്തിൽ ആദ്യം കൊവിഡ് ബാധിച്ചത് അരുണിന്റെ ഭാര്യയ്ക്കായിരുന്നു. അതിന് ശേഷം അച്ഛനും അസുഖം വന്നു. ആശുപത്രിയിലേക്ക് നടന്നായിരുന്നു അച്ഛന്‍ പോയതെന്നും മരിക്കുന്ന ദിവസവും താന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നുവെന്നും അര്‍ജുന്‍ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. പനിയായിരുന്നു ചേച്ചിക്ക് ആദ്യം പിടിപ്പെട്ടത്.

Sowbhagya Venkitesh Vidya
Photo Credit: instagram

ചേച്ചിക്ക് അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെ മകനും അസുഖം വന്നു. ചേച്ചിക്ക് അസുഖവുമായി ബന്ധപ്പെട്ട വിഷമതകൾ രണ്ടാം ദിവസമായപ്പോഴേക്കും വർധിച്ചു. അതോടെ ആശുപത്രിയിലേക്ക് വിദ​ഗ്ദ ചികിത്സയ്ക്കായി മാറ്റി. പക്ഷെ പ്രാർത്ഥനകൾ ഫലം കണ്ടില്ല. അസുഖം ബാധിച്ച് നാലാം ദിവസം ചേച്ചി മരിച്ചു. ചേച്ചിയുടെ വേർപാട് സംഭവിച്ച് 21 ​ദിവസം പിന്നിട്ടപ്പോഴേക്കും അച്ഛനും മരിച്ചു. അപ്രതീക്ഷിതമായി മൂന്ന് മരണങ്ങൾ തുടരെ തുടെര സംഭവിച്ചത് സൗഭാ​ഗ്യയുടെ കുടുംബത്തെ ഉലച്ചിരുന്നു.

ചേട്ടത്തിയമ്മ എന്നതിലുപരി അരുണിന്റെ ഭാര്യ ആ കുടുംബത്തിലെ നെടുംതൂണുകളിൽ ഒന്നായിരുന്നു. സുദർശന വന്നശേഷമാണ് മൂന്ന് പേരുടെ മരണം ഉണ്ടാക്കിയ വിടവ് കുടുംബാം​ഗങ്ങൾ മറന്ന് തുടങ്ങിയത്. സൗഭാ​ഗ്യയും അർജുനും മകളും അരുണും മക്കളും എല്ലാം ഒരുമിച്ച് ഒരു വീട്ടിലാണ് ഇക്കാലമത്രെയും താമസിച്ചത്.

ചേട്ടത്തിയമ്മയുടെ മക്കളെ സ്വന്തം മക്കളെന്നപോലെയാണ് സൗഭാ​ഗ്യ സ്നേഹിച്ചിരുന്നുത്. കഴിഞ്ഞ ദിവസമായിരുന്നു അരുണിന്റെ രണ്ടാം വിവാഹം. വിദ്യയാണ് അരുണിന്റെ വധു. ഏറെ നാളുകളായി ഇരുവരുടേയും വിവാഹം ഉറപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. ഒരു പെൺകുഞ്ഞിന്റെ അമ്മയായ വിദ്യ വിവാഹമോചിതയാണെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ഇതാ വിവാഹം കഴിഞ്ഞ സന്തോഷം പങ്കിട്ട് വിദ്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

നല്ല ജീവിതം തന്റേയും മകളുടേയും ഏറെ കാലമായുള്ള പ്രാർത്ഥനയായിരുന്നുവെന്നും അത് ഇപ്പോൾ സഫലമായിയെന്നും വിദ്യ കുറിച്ചു. ഞങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ ഈ മനോഹരമായ കുടുംബം നൽകി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു.

Sowbhagya Venkitesh Vidya
Photo Credit: instagram

ഈ കുടുംബത്തിലെ ഓരോരുത്തരും അതിന്റെ വിലയേറിയ ഭാഗമാണ്. ഒരുമിച്ചായിരിക്കുമ്പോൾ നമ്മൾ ശക്തരാണ്. ഒരുമിച്ചായിരിക്കുമ്പോൾ നമ്മൾ അനുഗ്രഹിക്കപ്പെട്ടവരാണ്. സ്നേഹം, ഐക്യം, സന്തോഷം എന്നിവ എപ്പോഴും നമ്മെ ചുറ്റിപ്പറ്റിയുണ്ടകട്ടേയെന്നുമാണ് വിദ്യ കുടുംബചിത്രം പങ്കുവെച്ച് കുറിച്ചത്. നിരവധി പേരാണ് വിദ്യയ്ക്ക് ആശംസകൾ നേർന്ന് എത്തിയത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നുവെങ്കിലും ഒന്നിനും ഒരു കുറവ് വരാതിരിക്കാൻ വേണ്ടതെല്ലാം സൗഭാ​ഗ്യയും അർജുനും ചെയ്തു.

ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട് ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ​ത്തിന് തലേദിവസം മെഹന്തിയിടൽ ചടങ്ങ് നടന്നതിന്റെ വീഡിയോ സൗഭാ​ഗ്യ പങ്കുവെച്ചിരുന്നു. അടുത്തിടെയായി സൗഭാ​ഗ്യയുടെ വീഡിയോകളിലും ഫോട്ടോകളിലും വിദ്യയുടേയും മകളുടേയും സാന്നിധ്യം കണ്ട് തുടങ്ങിയപ്പോൾ മുതൽ വിവാഹം കഴിഞ്ഞോ എന്നത് സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു.

എന്നാൽ സൗഭാ​ഗ്യ കൃത്യമായ മറുപടി നൽകിയത് വിവാഹ​ ചിത്രം പുറത്ത് വന്നശേഷം മാത്രമാണ്. അരുണിന്റെ മക്കൾക്കൊപ്പമാണ് വിദ്യയുടെ മകളും വളരുന്നത്. താര കല്യാണിന് കീഴിൽ മകളെ വിദ്യ നൃത്തം അഭ്യസിപ്പിക്കുന്നുമുണ്ട്. അരുണിനെ പങ്കാളിയായി കിട്ടിയ വിദ്യ ഭാ​ഗ്യവതിയാണെന്നാണ് കഴിഞ്ഞ ദിവസം സംസാരിക്കവെ സൗഭാ​ഗ്യ പറഞ്ഞത്.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X