നിലവിളക്ക് തൊടാന്‍ പാടുണ്ടോ? പ്രസവം കഴിഞ്ഞ് 11 വരെ ഇത് ശ്രദ്ധിക്കണ്ടേ! വീണ്ടും വിമർശിക്കപ്പെട്ട് താരദമ്പതിമാർ
മൂത്ത മകന് ആത്മജ എന്ന പേരിട്ടതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നവരാണ് വിജയ് മാധവും ദേവിക നമ്പ്യാരും. ഇപ്പോഴിതാ രണ്ടാമത് ജനിച്ച പെണ്‍കുഞ്ഞിന് പേരിട്ടതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങുകയാണ് താരദമ്പതിമാര്‍.
ഇക്കഴിഞ്ഞ ജനുവരി 30നാണ് ദേവിക രണ്ടാമതൊരു കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകന് കൂട്ടായി അനിയത്തിക്കുട്ടി വന്ന വിവരം താരങ്ങള്‍ പുറംലോകത്തെ അറിയിച്ചു. പിന്നാലെ ആശുപത്രിയില്‍ വച്ച് തന്നെ മകള്‍ക്കിട്ട പേരും വെളിപ്പെടുത്തി. എന്നാല്‍ ഈ പേര് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് എത്തിയ താരങ്ങള്‍ ഈ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവിടെയും ചില തെറ്റുകുറ്റങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പ്രസവം കഴിഞ്ഞ ഉടനെ സ്ത്രീകള്‍ ചെയ്യാന്‍ പാടില്ലാത്തത് ദേവിക ചെയ്‌തെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ചിലര്‍ എത്തിയിരിക്കുന്നത്.
വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ദേവിക നിലവിളക്ക് പിടിച്ചത് അടക്കം പല കാര്യങ്ങളും തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ചിലര്‍ വീഡിയോയുടെ താഴെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
'നിലവിളക്ക് ഒക്കെ തൊടാമോ? പ്രസവിച്ച് 11 ദിവസം വാലായ്മ അല്ലേ? എന്റെ വീട്ടിലൊന്നും 28ന് അല്ലാതെ വിളക്കില്‍ തൊടാന്‍ സമ്മതിക്കില്ല. ഇത്രയും ഈശ്വര വിശ്വാസം ഉള്ള ആള്‍ അതെന്താ ശ്രദ്ധിച്ചില്ലേ, വിശ്വാസം വേണം. അന്തവിശ്വാസം ആവരുത്' എന്നാണ് ദേവികയുടെ വീഡിയോയുടെ താഴെ വന്ന ഭൂരിഭാഗം കമന്റുകളിലും പറയുന്നത്.
എന്നാല്‍ ഇതിനെതിരെ രൂക്ഷമായി പ്രതികരിക്കുകയാണ് ദേവികയുടെ ആരാധകരും. ദൈവം അങ്ങനെ എന്തെങ്കിലും നിയമങ്ങള്‍ പറഞ്ഞിരുന്നോ? ഒരു കുഞ്ഞിന് ജന്മം നല്‍കിയവള്‍ക്ക് എന്ത് വാലായിമയാണ് ഉള്ളത്. ഈ ലോകത്ത് ദൈവത്തിനും ഒരു അമ്മയ്ക്കും മാത്രം സാധിക്കുന്ന കാര്യം അല്ലേ... ഒരു കുഞ്ഞിന് ജന്മം കൊടുത്തവള്‍ എങ്ങനെയാ അശുദ്ധി ഉള്ളവള്‍ ആകുന്നത്? വിളക്ക് തൊട്ടാല്‍ ഭൂമി ഇടിഞ്ഞു വീഴുമോ... എന്നിങ്ങനെ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്.
അതേ സമയം മകള്‍ക്കിട്ട പേരിനെ കുറിച്ചും ചിലര്‍ അഭിപ്രായപ്പെട്ടു. രക്ഷിതാക്കള്‍ ഏറ്റവും ഉത്തരവാദിത്തതോടെ ചെയ്യേണ്ട ഒരു കാര്യമാണ് പേരിടല്‍. അത് ആ കുട്ടിയുടെ ഐഡന്റിറ്റി ആണ്. ഒരിക്കലും അതിന്റെ പേരില്‍ പരിഹാസ പാത്രമാവാന്‍ ഇട വരുത്തരുത്. ഇത് വളരെ കൂടി പോയി. ഓം എന്ന് ആണ്‍കുട്ടികളും നോര്‍ത്ത് ഇന്ത്യയില്‍ പേരിടും. പക്ഷെ പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും ഇടാറില്ല. അതിന്റെ കൂടെ പരമാത്മാ. ഇത് ഭക്തി അല്ല ഒരുതരം സൈക്കോസിസ് ആണ്.

ആണ്‍കുട്ടിക്ക് പെണ്‍കുട്ടിയുടെ പേരും പെണ്‍കുട്ടിക്ക് ആണ്‍കുട്ടിയുടെ പേരും ഇട്ടു. ഇതിനേക്കാള്‍ എത്രയോ ഭേദമാണ് ആത്മജ എന്ന് തോന്നുന്നു. ശരിക്കും ആ കുട്ടികളോട് പേരിടലില്‍ കൂടെ ചെയ്ത ദ്രോഹം വല്ലാത്തതാണ്.. ക്ലാസ്സില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ആ കുഞ്ഞുങ്ങള്‍ പരിഹാസ ചിരിയുടെ അകമ്പടികള്‍ കേള്‍ക്കണം... പേര് മാറ്റൂ, ഇനിയും സമയം ഉണ്ട്. ആ മോള് പാവം, പേര് കൊണ്ട് കുറെ അനുഭവിക്കും...'
ദേവികയ്ക്ക് പ്രസവ സമയത്ത് ബുദ്ധിമുട്ടുണ്ടായി എന്ന് പറഞ്ഞല്ലോ, എങ്ങനെ ഉണ്ടാവാതിരിക്കും. ഒരു വര്‍ഷം ആകുന്നതിന് മുന്നേ രണ്ടാമത്തെ പ്രസവം. അത് തന്നെ അപകടമാണ്. ഗര്‍ഭപാത്രം പഴയ അവസ്ഥയിലോട്ട് തിരികെ എത്താനും അമ്മ ആരോഗ്യത്തോടെ എത്താനു ഒരു വര്‍ഷമെടുക്കും. അതിനിടയില്‍ അടുത്ത പ്രസവം തന്നെ ശരിയാവില്ല, മാത്രമല്ല മൂത്ത കുട്ടി ഒന്ന് എല്ലാവരെയും തിരിച്ചറിയാനും മനസിലാക്കാനും തുടങ്ങുന്നതേയുള്ളു.
അവന് നിങ്ങളെ രണ്ടാളുടെയും കെയര്‍ അത്യാവശ്യമായ സമയമാണ് 3 വയസ് വരെ. അതിനിടക്ക് മറ്റൊരാള്‍ വരുമ്പോള്‍ അതവന് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാവും. ശ്രദ്ധ മുഴുവന്‍ കുഞ്ഞിന് കിട്ടുമ്പോള്‍ അവനത് ശ്രദ്ധിക്കും. ഇങ്ങനുള്ളപ്പോള്‍ നല്ല വാശിക്കാരനാവാനുള്ള സാധ്യതയുമുണ്ട്. ഇത്രയും അഗാധമായി ചിന്തിച്ച് പേരൊക്കെ കണ്ടു പിടിക്കുന്ന ആള്‍ക്ക് ഒരു വര്‍ഷത്തെ ഇടവേള വെക്കാമായിരുന്നു. എന്നിങ്ങനെ താരദമ്പതിമാര്‍ക്കുള്ള ഉപദേശം കൊണ്ട് കമന്റ് ബോക്‌സ് നിറഞ്ഞിരിക്കുകയാണ്. അവരുടെ ജീവിതം, അവരുടെ കുട്ടികള്‍. അവര്‍ക്കിഷ്ടമുള്ളത് പോലെ ജീവിക്കട്ടെ... എന്നാണ് ആരാധകരും പറയുന്നത്.


Click it and Unblock the Notifications











