സംസാരിക്കുന്നത് രണ്ട് വര്‍ഷം കൂടുമ്പോള്‍, വലിയ സുഹൃത്തുക്കള്‍ ആയിരുന്നില്ല, ദേവികയും വിജയ് മാധവും...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദേവിക നമ്പ്യാര്‍. ഈ കഴിഞ്ഞു പോയ ജനുവരിയില്‍ആയിരുന്നു താരത്തിന്റെ വിവാഹം. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിജയ് മാധവാണ് ദേവികയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഗുരുവായൂര്‍ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വളരെ ലളിതമായിട്ടായിരുന്നു കല്യാണം നടന്നത്.

ചായയെങ്കിലും ഇട്ടു കൊടുത്തിട്ടേ താന്‍ പോകാറുള്ളൂ, പ്രണയവും വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ച് ചന്ദ്ര

പരസ്പരം അറിയാവുന്നവരാണെങ്കിലും വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച കല്യാണമായിരുന്നു. ദേവിക തന്നെ ഇത് പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത ആദ്യമായി കണ്ടുമുട്ടിയതി കുറിച്ചും വിവാഹത്തില്‍ എത്തി ചേര്‍ന്നതിനെ കുറിച്ചും വെളിപ്പെടുത്തുകയാണ് ദേവികയും വിജയ് മാധവും. ജഗദീഷ് അവതാരകനായി എത്തുന്ന മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന പടം തരും പണം എന്ന ഷോയില്‍ അതിഥികളായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

വിവാഹം

2012ല്‍ ആണ് ഞങ്ങള്‍ ആദ്യമായ പരിചയപ്പെടുന്നത്. പിന്നീട് ഓരോ രണ്ട് വര്‍ഷത്തെ ഗ്യാപ്പില്‍ കണാറുണ്ടായിരുന്നു. പക്ഷെ കല്യാണ കഴിക്കാം എന്ന ചിന്ത വരുന്നത് 2021 ല്‍ ആണെന്ന് ദേവിക പറയുന്നു. 9 വര്‍ഷം പരിചയമണ്ടെങ്കിലും അത്ര വലിയ സുഹൃത്തുക്കള്‍ ആയിരുന്നില്ല. എന്നും വിളിക്കുകയും കാണുകയും ചെയ്യുന്ന സുഹൃത്തുക്കള്‍ ആയിരുന്നില്ല. രണ്ട് വര്‍ഷം കൂടുമ്പോഴാള്‍ ഫോണ്‍വിളിക്കും. അങ്ങനെയുള്ള അടുപ്പം മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ തങ്ങള്‍ അടുത്ത ബന്ധുക്കാളാണെന്നും ദേവിക പറയുന്നു.

ആദ്യമായി കാണുന്നത്

ആദ്യമായി കാണ്ടതിനെ കുറിച്ചും ഇവര്‍ പറയുന്നുണ്ട് . പരിണയമെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു വിജയിനെ പരിചയപ്പെടുന്നത്. ഒരു ദിവസം സീരിയലിന്റെ നിര്‍മ്മാതാവ് സുധീപ് കാരാട്ട് തന്നെ വിളിച്ചു. പ്രണയദിന സ്‌പെഷ്യലായി ഒരു വീഡിയോ ആല്‍ബം ചെയ്യുന്ന കാര്യം പറയാനായിട്ടായിരുന്നു. തനിക്ക് മ്യൂസിക്കിനോട് താല്‍പര്യമുള്ള കാര്യം അദ്ദേഹത്തിന് നേരത്തെ അറിയാം. പാട്ട് പാടാനായി അദ്ദേഹത്തിന്റെ വില്ലയില്‍ ചെന്നപ്പോഴാണ് ആദ്യമായി വിജയിയെ കാണുന്നത്. ആദ്യം പാട്ട് പറഞ്ഞു തന്നു. രണ്ട് ദിവസം കഴിഞ്ഞ് അത് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ അന്നൊന്നും തന്നെ മൈന്റ് പോലും ചെയ്തിരുന്നില്ല. ഇത് കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് തന്നെ വിജയ് വിളിക്കുന്നത്. 2012 ല്‍ ആയിരുന്നു ഈ ആല്‍ബം നടക്കുന്നത്. എന്താണ് ഈ രണ്ട് വര്‍ഷത്തെ ഗ്യാപ്പെന്നും ജഗദീഷ് തമാശ രൂപേണേ ചോദിക്കുന്നുണ്ട്.

വിവാഹത്തെ കുറിച്ച്

വിവാഹത്തെ കുറിച്ചും ഇവര്‍ പറയുന്നുണ്ട്. തനിക്ക് വേറെ വിവാഹാലോചനകള്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ മാനസികമായി വിവാഹത്തിന് തയ്യാറല്ലായിരുന്നില്ല. എന്നാല്‍ ദേവികയെ കണ്ടപ്പോഴാണ് കല്യാണം കഴിക്കാമൊന്നാരു ഫീല്‍ തോന്നിയത്. തനിക്ക് ഒരു നല്ലൊരു ഭര്‍ത്താവ് ആകാന്‍ പറ്റുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. വിവാഹത്തിന് മുന്‍പ് ഇത് ദേവികയോട് പല തവണ ഓക്കെയാണോ എന്ന് ചോദിച്ചിരുന്നു. കാരണം ഫാന്റസി ആഗ്രഹിച്ചാണ് ഒരു പെണ്‍കുട്ടി വിവാഹ ജീവിതത്തിലേയ്ക്ക് വരുന്നതെങ്കില്‍ അതൊന്നും ചിലപ്പോള്‍ സാധിച്ച് കൊടുക്കാന്‍ പറ്റിയെന്നു വരില്ല എന്നാണ് വിജയ് മറപടി പറഞ്ഞത്..

റിയാലിറ്റിയില്‍ ജീവിക്കുന്നു

താന്‍ ഒരു സ്വപ്‌ന ജീവിയാണെന്നാണ് ദേവിക പറയുന്നത്. എന്നാല്‍ താന്‍ റിയാലിറ്റിയില്‍ മാത്രം ജീവിക്കുന്ന ആളാണെന്നാണ് വിജയിയുടെ പ്രതികരണം. പിന്നെ എങ്ങനെയാണ് നിങ്ങള്‍ വിവാഹം എന്ന തീരുമാനത്തില്‍ എത്തിയ എന്ന് ജഗദീഷ് വിജയിയോട് ചോദിക്കുന്നുണ്ട്. ഇപ്പോഴും തങ്ങളുടെ വിവാഹം കഴിഞ്ഞെന്ന്് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് താരം പറയുന്നത്. ഇത് പോയി കഴിഞ്ഞാല്‍ പിന്നെയൊരു കല്യാണം ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു. ഇതുപോലെ നമ്മളെ സ്വീകരിക്കുന്ന ഒരാളെ ഇനി തപ്പിപ്പിടിച്ച് എടുക്കാനും ബുദ്ധിമുട്ടാണ്. ആ ചിന്തയാണ് വിവാഹത്തിന് കാരണമായതെന്ന് വിജയ് പറയുന്നു. വളരെ സീരിയസായ ആളാണ് വിജയ് എന്നും ദേവികയും പറയുന്നുണ്ട്. എന്നാല്‍ അങ്ങനെയല്ല കോമഡി ആസ്വദിക്കുന്ന വേണമെങ്കില്‍ ഹ്യൂമര്‍ ചെയ്യാന്‍ കഴിവുള്ള ആളാണ് വിജയ് എന്നാണ് ജഗദീഷിന്റെ കണ്ടെത്തല്‍.

Recommended Video

Vijay Madhav Devika Nambiar Wedding Video
പ്രണയ വിവാഹമല്ല

പ്രണയ വിവാഹമല്ലെന്ന് നേരത്തെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദേവിക പറഞ്ഞിരുന്നു. വിവാഹത്തെ കുറിച്ച് അന്ന് ദേവിക പറഞ്ഞത് ഇങ്ങനെയാണ്... ''എന്റെ വീട്ടില്‍ വിവാഹാലോചനകള്‍ നടക്കുന്നുണ്ടായിരുന്നു. കുഴപ്പമില്ല എന്നു തോന്നുന്ന ആളെക്കുറിച്ച് ഞാന്‍ മാഷിനോട് പറഞ്ഞ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിപ്പിക്കാറുണ്ടായിരുന്നു. പല കാരണങ്ങള്‍ കൊണ്ട് ഒന്നും ശരിയായില്ല. ഞങ്ങള്‍ തിരുവനന്തപുരത്തു പോകുമ്പോള്‍ മാഷിന്റെ വീട് സന്ദര്‍ശിക്കും. അദ്ദേഹത്തിന്റെ അമ്മയും അനുജത്തിയുമായി നല്ല അടുപ്പമാണ്. അങ്ങനെയിരിക്കുമ്പോഴാണ് 'നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടെ എന്ന് ചോദിക്കുന്നത്' എന്ന ചോദ്യം ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്കിടയില്‍ നിന്നുണ്ടാകുന്നത്. പക്ഷേ ഞങ്ങള്‍ അതേക്കുറിച്ച് ആലോചിച്ചിട്ടേ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പറ്റില്ല എന്നാണു മറുപടി പറഞ്ഞത്. അതിനുശേഷവും വീണ്ടും പല ആലോചനകള്‍ വന്നു. യാതൊരു പരിചയവുമില്ലാത്ത ഒരാളെ വിവാഹം കഴിക്കുന്നതിലും നല്ലതല്ലേ പരസ്പരം നന്നായി അറിയുന്ന ഞങ്ങള്‍ തമ്മില്‍ വിവാഹിതരാകുന്നത് എന്ന ചിന്ത ആയിടെയാണ് ഉണ്ടാകുന്നത്. ഇത് ശരിയാകുമോ എന്നു പിന്നീടും പലവട്ടം ആലോചിച്ചിട്ടുണ്ട്. ഒടുവില്‍ കറങ്ങിത്തിരിഞ്ഞ് ഇവിടെത്തന്നെ എത്തി.

More from Filmibeat

Read more about: tv ടിവി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X