'നല്ലത് കൊടുത്താൽ നല്ലത് കിട്ടും'; ആദ്യത്തെ കൺമണിയെ കാത്തിരിക്കവെ പുതിയ സന്തോഷം, വിജയിയും ദേവികയും പറയുന്നു!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതികളാണ് വിജയ് മാധവും ദേവിക നമ്പ്യാരും. പാട്ടും അഭിനയവും വ്ലോ​ഗിങ്ങും കുക്കിങുമെല്ലാമായി സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന താരങ്ങൾ തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ​

ഗർഭിണിയായതോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ദേവിക. പക്ഷെ വിജയിക്കൊപ്പം ചേർന്ന് പാട്ട് റെക്കോർഡിങും യുട്യൂബ് വ്ലോ​ഗിങുമെല്ലാം ദേവിക ചെയ്യുന്നുണ്ട്.

ഇനി വളരെ കുറച്ച് നാളുകൾ മാത്രമെ ആദ്യത്തെ കൺമണിയുടെ വരവിനായി ഉള്ളു. വിവാഹിതരായ ശേഷമാണ് വിജയ് മാധവും ദേവികയും യുട്യൂബിൽ സജീവമായത്. പാചക പരീക്ഷണങ്ങളുടേയും യാത്രകളുടേയും വീട്ടിലെ വിശേഷങ്ങളുടേയും വീഡിയോയാണ് അധികമായി ഇരുവരും യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.

അതിനാൽ സ്വന്തം വീട്ടിലെ അം​ഗങ്ങളെപ്പോലെയാണ് ഇരുവരും ഇപ്പോൾ കുടുംബപ്രേക്ഷകർക്ക്. ഇപ്പോഴിത ജീവിതത്തിലെ പുതിയൊരു സന്തോഷത്തെ കുറിച്ച് വാചാലരായി എത്തിയിരിക്കുകയാണ് വിജയ് മാധവും ദേവികയും.

നല്ലത് കൊടുത്താൽ നല്ലത് കിട്ടും

ഇരുവരുടേയും യുട്യൂബ് ചാനലിന് ഒരു ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ളതിനാൽ യുട്യൂബിൽ നിന്നും സിൽവർ പ്ലെ ബട്ടൺ ലഭിച്ചിരിക്കുകയാണ് താരങ്ങൾക്ക്. 'സില്‍വര്‍ പ്ലേ ബട്ടണ്‍ കിട്ടിയപ്പോള്‍ മാമനാണ് അത് സമ്മാനിച്ചത്. മാമനും മാമന്റെ മോളും ഇപ്പോള്‍ ഞങ്ങളോടൊപ്പം ചേരുന്നുണ്ട്.'

'സ്ഥിരം പാടിപ്പിച്ച് എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തയാളാണ് മാമന്‍. നമ്മൾ നല്ലത് കൊടുത്താൽ നമുക്ക് നല്ലത് കിട്ടുമെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. അങ്ങനെ ഞങ്ങൾക്ക് കിട്ടിയ ഒരു നന്മ നിറഞ്ഞ ഒരു കുട്ടി സമ്മാനം.'

ആദ്യത്തെ കൺമണിയെ കാത്തിരിക്കവെ പുതിയ സന്തോഷം

'സന്തോഷമാണ് ഇന്നത്തെ വീഡിയോ. ഈ വീഡിയോയ്ക്ക് എന്താ ഇവിടെ കാര്യമെന്ന് തോന്നിയേക്കാം. പക്ഷെ കാര്യമുണ്ട് ഫേസ്ബുക്കിലും നമുക്ക് ഒരു ലക്ഷം ഫോളോവേഴ്സായി കഴിഞ്ഞിരിക്കുന്നു. നിങ്ങൾ തരുന്ന ഒരിക്കലും മറക്കാൻ പറ്റാത്ത ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് ഒരുപാട് നന്ദി സ്നേഹം.'

സിൽവർ പ്ലെ ബട്ടൺ പ്രേക്ഷകരെ കാണിച്ചുകൊണ്ട് ഇരുവരും പറഞ്ഞു. നന്ദിയും സ്നേഹവും അറിയിച്ചുള്ള താരങ്ങളുടെ വീഡിയോ വന്നതോടെ ആരാധകരും അഭിനന്ദനം അറിയിച്ചു. 'രണ്ടുപേരെയും വളരെ ഇഷ്ടമാണ്. പാട്ടുകളും.'

വിജയിയും ദേവികയും പറയുന്നു

'വരാൻ പോകുന്ന കുഞ്ഞുവാവയ്ക്കും ഈ കഴിവുകളൊക്കെ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. രണ്ടുപേരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഇനിയും ഒത്തിരി ഒത്തിരി അഭിനന്ദനങ്ങളും അംഗീകാരങ്ങളും കിട്ടാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.'

'അധികം വൈകാതെ തന്നെ ഗോൾഡൻ ബട്ടൺ കിട്ടട്ടെ. ഒരുപാട് പോസിറ്റീവ് എനർജി തരുന്ന രണ്ടുപേരാണ് നിങ്ങൾ. നിങ്ങളുടെ സംഗീതം എല്ലാം ഒരുപാട് ഇഷ്ടമാണ്. ഒരുപാട് സ്നേഹം. ദൈവം തന്ന ഒരു ഭാഗ്യമാണ് എല്ലാത്തിനും സപ്പോർട്ട് തരുന്ന അമ്മാവൻ. ഇനിയും ഒരുപാട് ഉയരങ്ങളിൽ രണ്ടുപേരും എത്തട്ടെ എന്ന് പ്രാർത്ഥനയോടെ.'

മിനിസ്ക്രീനിലൂടെ ശ്രദ്ധനേടിയവർ

എന്നിങ്ങനെയെല്ലാമാണ് ഇരുവരേയും അഭിനന്ദിച്ച് ആരാധകർ കുറിച്ചത്. ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം ബാലാമണിയാണ് ദേവിക നമ്പ്യാര്‍. അഭിനയവും അവതരണവും ഡാന്‍സും പാട്ടുമൊക്കെയായി സജീവമായിരുന്നപ്പോഴാണ് താരം വിവാഹിതയായത്.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് വിജയ് മാധവ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഇരുവരുടേതും പ്രണയ വിവാ​ഹമാണെന്നാണ് പ്രേക്ഷകർ കരുതിയത് എന്നാൽ അങ്ങനെയല്ലെന്ന് വിവാഹശേഷം സംസാരിക്കവെ ദേവികയും വിജയിയും പറഞ്ഞിരുന്നു.

വളരെ നാളുകളായുള്ള ശീലം

ഭർത്താവിനെ ഇപ്പോഴും മാഷെയെന്നാണ് ദേവിക വിളിക്കുന്നത്. 'വളരെ നാളുകളായുള്ള ശീലമാണെന്നും പെട്ടന്ന് മാറ്റാൻ സാധിക്കില്ലെന്നും ദേവിക മുമ്പ് പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിനെ ഏട്ടാ എന്നൊക്കെ പലരും വിളിക്കുന്നത് കേട്ടിട്ടുണ്ട്.'

'എന്നാല്‍ അതൊന്നും തനിക്ക് വരുന്നില്ലെന്നും അങ്ങനെയാണ് മാഷേ വിളി സ്ഥിരമാക്കാനായി തീരുമാനിച്ചതെന്നും' ദേവിക പറഞ്ഞിരുന്നു. ഇരുവരും വളരെ വർഷങ്ങളായി പരിചയക്കാരാണ്.

More from Filmibeat

Read more about: year ender 2022 actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X