ഇഷ്ടമില്ലെങ്കില്‍ നിര്‍ബന്ധിക്കണോ! അമ്മ ആശുപത്രിയില്‍! മകളുടെ കൈയ്യിലും കെട്ട്! ദേവികയ്ക്ക് വിമര്‍ശനം

വിജയ് മാധവും ദേവിക നമ്പ്യാരും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇവരുടെ വിശേഷങ്ങള്‍ വൈറലായി മാറാറുണ്ട്. മക്കളുടെ വിശേഷങ്ങളും, യോഗ ക്ലാസിനെക്കുറിച്ചും, വീട്ടിലെ കാര്യങ്ങളും, പാട്ടുമൊക്കെയായി ഇവരെത്താറുണ്ട്. മകളുടെ പേരുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനങ്ങളായിരുന്നു തുടക്കത്തില്‍ ഉയര്‍ന്നത്. ഔരു മകള്‍ ജനിക്കുകയാണെങ്കില്‍ ഓം പരമാത്മ എന്ന പേരിടാമെന്ന് വളരെ മുന്നേ തീരുമാനിച്ചതാണ്. ദേവികയ്ക്കും അതില്‍ എതിര്‍പ്പുകളൊന്നുമില്ലായിരുന്നു. ആത്മജ മഹാദേവ് എന്നായിരുന്നു മകന് പേരിട്ടത്. ഇതെന്തൊരു പേരാണ്, പെണ്‍കുട്ടികള്‍ക്ക് ഇടുന്ന പേരല്ലേയെന്നായിരുന്നു അന്ന് വന്ന ചോദ്യങ്ങള്‍. ഭാവിയില്‍ മകന്‍ തന്നെ ഇതിന്റെ പേരില്‍ നിങ്ങളെ ചോദ്യം ചെയ്യുമെന്നായിരുന്നു വിലയിരുത്തലുകള്‍. വിമര്‍ശനങ്ങളിലൊന്നും പതറാതെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു വിജയ്.

രണ്ടാമത്തെ പ്രസവം ഞങ്ങളെ ശരിക്കും പേടിപ്പെടുത്തിയിരുന്നു. ആദ്യത്തേത് നോര്‍മ്മലായിരുന്നതിനാല്‍ ഇതും അങ്ങനെയായിരിക്കുമെന്നായിരുന്നു ധാരണ. അവസാനനിമിഷമായിരുന്നു സിസേറിയനെക്കുറിച്ച് പറയുന്നത്. വാട്ടര്‍ ബ്രേക്കായി എന്ന് ദേവിക പറഞ്ഞപ്പോഴാണ് ഞങ്ങള്‍ ആശുപത്രിയിലേക്ക് പോയത്. എമര്‍ജന്‍സി സി സെക്ഷനായതിനാല്‍ ഓറലി ആയിരുന്നു അനസ്‌ത്യേഷ്യ കൊടുത്തത്. അതുകഴിഞ്ഞ് ബോധം വരാന്‍ ഒരുദിവസം എടുത്തിരുന്നു. മോളെ കൈയ്യില്‍ കിട്ടിയപ്പോഴും ദേവികയെ കാണാത്തതിന്റെ ടെന്‍ഷനിലായിരുന്നു വിജയ്. പ്രാര്‍ത്ഥനയും ഉപവാസവുമൊക്കെയായി ആ നിമിഷങ്ങള്‍ തള്ളിനീക്കുകയായിരുന്നു. ഇതൊന്നും വേണ്ടായിരുന്നു എന്നുവരെ ചിന്തിച്ച നിമിഷങ്ങളായിരുന്നു. വിചാരിച്ച പോലെ വേദനയില്ലാത്ത അവസ്ഥയൊന്നുമായിരുന്നില്ല തന്റേത് എന്ന് ദേവികയും പറഞ്ഞിരുന്നു.

Devika Nambiar  shared a bad news
Photo Credit: Devika Nambiar / Instagram

അഭിനയ മേഖലയില്‍ സജീവമല്ലെങ്കിലും യോഗ ക്ലാസും, ഡാന്‍സും, പാട്ടുമൊക്കെയായി ദേവികയും സജീവമാണ്. പാചക പരീക്ഷണങ്ങളുമായും ദേവിക എത്താറുണ്ട്. മക്കള്‍ക്കായാലും, മാഷിനായാലും സന്തോഷത്തോടെയാണ് ഓരോ കാര്യങ്ങളും ചെയ്ത് കൊടുക്കുന്നത്. ഇപ്പോഴത്തെ ജീവിതത്തില്‍ സംതൃപ്തയാണെന്ന് ദേവിക പറഞ്ഞിരുന്നു. പുതിയ വണ്ടി എടുത്തതിന് ശേഷമായി നടത്തിയ യാത്രയെക്കുറിച്ചായിരുന്നു ഇവര്‍ ഒടുവിലായി പറഞ്ഞത്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വെച്ചാണ് വണ്ടി പൂജിച്ചത്. അതുകഴിഞ്ഞ് ലോംഗ് ട്രിപ്പ് പോയാലോ എന്ന പ്ലാനിലാണ് നേരെ കന്യാകുമാരിയിലേക്ക് പോയത്. ഇത്തവണ ഇവരോടൊപ്പം വിജയിന്റെ അമ്മയുമുണ്ടായിരുന്നു. ഫാമിലിയായിട്ട് നില്‍ക്കാന്‍ പറ്റിയ നല്ലൊരു പ്രോപ്പര്‍ട്ടിയിലായിരുന്നു താമസിച്ചത്.

അതിന് ശേഷമായിരുന്നു തിരുപ്പതിയിലേക്ക് പോയത്. ബീച്ചും കാറ്റുമൊക്കെയായി നല്ല വൈബായിരുന്നു. എല്ലാം ചുറ്റിക്കറങ്ങിയിരുന്നു ഞങ്ങള്‍. ആ സന്തോഷം അധികനേരം നിന്നില്ല. അവിടെ നിന്ന് വന്നതും അമ്മ ആശുപത്രിയിലായി. അമ്മയെ കൊണ്ടുപോവണ്ട, ബുദ്ധിമുട്ടാവും എന്ന് മാഷ് എന്നോട് കുറേ പ്രാവശ്യം പറഞ്ഞതാണ്. എന്റെയൊരു സന്തോഷത്തിന് കൊണ്ടുപോയതാണ്. അത് ഇങ്ങനെയായി മാറുമെന്ന് കരുതിയില്ല. അമ്മ കുറച്ച് ബെറ്ററായിട്ടുണ്ട്. എന്നാലും ആശുപത്രിയില്‍ തന്നെയാണ്. നന്നായാണ് തുടങ്ങിയതെങ്കിലും അവസാനിച്ചത് ഇങ്ങനെയാണെന്നുമായിരുന്നു ദേവിക പറഞ്ഞത്.

വീഡിയോയില്‍ മകളും കൈയ്യിലും കെട്ട് കാണാനുണ്ടായിരുന്നു. മകളുടെ കൈക്ക് എന്ത് പറ്റിയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. വ്‌ളോഗിലൂടെയായി വിജയിന്റെ അമ്മയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. അമ്മയുടെ കൈക്ക് എന്തുപറ്റിയതാണ്. എത്രയും പെട്ടെന്ന് സുഖമാവട്ടെ. അമ്മയെ നന്നായി തന്നെ കെയര്‍ ചെയ്യൂ. അമ്മ പൊതുവെ അങ്ങനെ യാത്ര ചെയ്യാറില്ലെന്ന് വിജയ് തന്നെ പറയാറുള്ളതല്ലേ. അത് മനസിലാക്കാമായിരുന്നുവെന്നുള്ള പ്രതികരണങ്ങളും വീഡിയോയുടെ താഴെയുണ്ട്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X