നിറവയറിനിട്ട് വന്ന് ഒറ്റ അടിയായിരുന്നു! 'നല്ലവനായ ഉണ്ണിയുടെ പണി കണ്ടോ'; വീഡിയോ പുറത്ത് വിട്ട് വിജയും ദേവികയും

രണ്ട് ആഴ്ചയായി സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയ താരകുടുംബമാണ് വിജയ് മാധവിന്റെയും ദേവിക നമ്പ്യാരുടേതും. ജനുവരി അവസാനത്തിലാണ് ദേവിക രണ്ടാമതും അമ്മയാവുന്നത്. ഇത്തവണ ഒരു പെണ്‍കുഞ്ഞിനാണ് നടി ജന്മം കൊടുക്കുന്നത്. ചില പ്രതിസന്ധികളിലൂടെയാണ് പ്രസവം നടന്നതെങ്കിലും കാര്യങ്ങളൊക്കെ കൃത്യമായി വന്നു.

എന്നാല്‍ ഇരുവരും മകള്‍ക്ക് പേരിട്ടതുമായി ബന്ധപ്പെട്ടാണ് എയറില്‍ കയറിയത്.ദിവസങ്ങളോളം യൂട്യൂബ് ചാനലുകള്‍ അടക്കം താരദമ്പതിമാരെ പൊരിക്കുകയായിരുന്നു എന്ന് പറയാം. നേരത്തെ മൂത്തമകന് പേരിട്ടതിനും സമാനമായ രീതിയില്‍ ഇരുവരും പരിഹസിക്കപ്പെട്ടിരുന്നു. പേരിട്ടതിന്
മാത്രമല്ല ഇരുന്നതിനും നടന്നതിനുമൊക്കെ കുറ്റങ്ങളാണ് ഇരുവരും നേരിട്ടത്. ഒടുവില്‍ തങ്ങളുടെ ജീവിതത്തെ കുറിച്ചടക്കം പങ്കുവെച്ച് കൊണ്ടാണ് താരങ്ങളെത്തിയത്.

devika-nambiar

ഇപ്പോള്‍ വിമര്‍ശനങ്ങളെ മറികടന്ന് ജീവിതവുമായി മുന്നോട്ട് പോവുകയാണ് താരദമ്പതിമാരിപ്പോള്‍. ഇതിനിടെ ദേവിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്‌തൊരു വീഡിയോ ശ്രദ്ധേയമാവുകയാണ്. മകള്‍ ജനിക്കുന്നതിന് തൊട്ട്മുന്‍പ് മകന്‍ ആത്മജയുടെ കൂടെ ഉണ്ടായിരുന്നപ്പോഴുള്ള തമാശ നിറഞ്ഞൊരു വീഡിയോ ആണ് നടി പോ്‌സ്റ്റ് ചെയ്തത്.

മകന്റെ കളികളൊക്കെ കണ്ട് സോഫയിലിരിക്കുന്ന ദേവികയുടെ വയറിനിട്ട് ഓടി വന്ന് അടിക്കുകയാണ് മകന്‍ ആത്മജ. പ്രതീക്ഷിക്കാത്ത സമയത്തുള്ള മകന്റെ പ്രവൃത്തി കണ്ട് ചിരിക്കുകയാണ് ദേവിക ചെയ്തത്. 'നല്ലവനായ ഉണ്ണിയുടെ പണി കണ്ടോ' എന്ന് പറഞ്ഞ് വിജയ് മാധവാണ് അമ്മയുടെയും മകന്റെയും വീഡിയോ പുറത്ത് വിട്ടത്.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദേവിക നമ്പ്യാര്‍. സ്റ്റാര്‍ സിംഗറിലൂടെ സംഗീത ലോകത്തിന് സുപരിചിതനായ ഗായകനാണ് വിജയ് മാധവ്. വര്‍ഷങ്ങളോളം സൗഹൃദമുണ്ടായിരുന്ന താരങ്ങള്‍ 2022 ജനുവരിയിലാണ് വിവാഹിതരാവുന്നത്. പിന്നാലെ നടി ഗര്‍ഭിണിയാവുകയും 2023 ല്‍ ഒരു മകന് ജന്മം കൊടുക്കുകയും ചെയ്തു.

devika-

മകന് ഒരു വയസായപ്പോഴെക്കും ദേവിക രണ്ടാമതും ഗര്‍ഭിണിയാവുകയായിരുന്നു. ഇപ്പോള്‍ മകന്‍ രണ്ടാം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനൊപ്പം മകള്‍ കൂടി എത്തിയിരിക്കുകയാണ്. ആത്മജ എന്ന് മകന് പേരിട്ടതിന്റെ പേരിലായിരുന്നു മുന്‍പ് താരങ്ങള്‍ വിമര്‍ശനം നേരിട്ടത്. മകന് പെണ്‍കുട്ടികള്‍ക്കിടുന്നത് പോലൊരു പേരായി പോയെന്നാണ് അന്ന് പലരും ആരോപിച്ചത്.

ശേഷം മകള്‍ക്ക് പേരിട്ടത് ഓം പരമാത്മ എന്നായിരുന്നു. മക്കളോട് ചെയ്ത ഏറ്റവും വലിയ ദ്രോഹമാണ് ഈ പേരിടലിലൂടെ നടത്തിയതെന്ന് ആരോപിച്ചാണ് പലരും താരദമ്പതിമാര്‍ക്ക് എതിരെ തിരിഞ്ഞത്. വിജയുടെ അന്ധവിശ്വാസമാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും ദേവികയെ മനസിലാക്കുന്നില്ലെന്നും തുടങ്ങി കമന്റുകള്‍ നിറയെ അധിഷേപം കൊണ്ട് നിറഞ്ഞു.

എന്നാല്‍ മകള്‍ക്കിട്ട പേര് വരാനുണ്ടായ കാരണവും അത് തിരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്നുമൊക്കെ ദേവികയും വിജയും പറഞ്ഞിരുന്നു. നിലവില്‍ യൂട്യൂബ് ചാനലില്‍ സജീവമായ ഇരുവരും മകളുടെ പേര് വെളിപ്പെടുത്തിയതിന് പിന്നാലെ അവളുടെ മുഖവും പുറംലോകത്തിന് കാണിച്ച് കൊടുത്തിരിക്കുകയാണ്.

വീഡിയോ കാണാം

Read more about: Devika Nambiar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X