വീട്ടുകാരോട് പോലും പറയാതെ അങ്ങനൊരു തീരുമാനമെടുത്തു! ദേവികയ്‌ക്കൊപ്പം താമസം മാറുകയാണെന്ന് വിജയ് മാധവ്
വിവാഹത്തിന് ശേഷമാണ് സീരിയല്‍ നടി ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും യൂട്യൂബില്‍ സജീവമാകുന്നത്. ഇപ്പോള്‍ ഒത്തിരി ഫോളോവേഴ്‌സുള്ള താരകുടുംബമാണ് ഇവരുടേത്. തങ്ങളുടെ നിത്യജീവിതത്തിലെ പ്രധാന സംഭവങ്ങളാണ് ദമ്പതിമാര്‍ ആരാധകര്‍ക്ക് മുന്നില്‍ എത്തിക്കാറുള്ളത്. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് മക്കളുടെ മാതാപിതാക്കളായതിനെ പറ്റിയാണ് ഈ ദിവസങ്ങളില്‍ താരങ്ങള്‍ പറഞ്ഞത്.
ജനുവരി മുപ്പതിനാണ് ദേവിക രണ്ടാമതൊരു കുഞ്ഞിന് ജന്മം കൊടുക്കുന്നത്. പിന്നാലെ മകള്‍ക്ക് പേരിട്ടതുമായി ബന്ധപ്പെട്ട് താരദമ്പതിമാര്‍ സോഷ്യല്‍ മീഡിയില്‍ വിമര്‍ശിക്കപ്പെട്ടു. കുഞ്ഞിനോട് ചെയ്ത ക്രൂരതയാണെന്നും തുടങ്ങി അധിഷേപങ്ങളും അതിക്രമങ്ങളുമൊക്കെ വന്നതോടെ ഇരുവരും പ്രശ്‌നത്തിലായി. എന്നാല്‍ അതിനെയൊക്കെ മറികടന്ന് മുന്നോട്ട് പോവുകയാണ്. ഇതിനിടെ തങ്ങളുടെ ജീവിതത്തില്‍ വലിയൊരു സന്തോഷമുണ്ടായെന്ന് പറഞ്ഞാണ് വിജയും ദേവികയും എത്തിയിരിക്കുന്നത്.

നിലവില്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും ഞങ്ങള്‍ ചെറിയൊരു വീട് മാറ്റം നടത്തിയിരിക്കുകയാണെന്ന് പറഞ്ഞാണ് വിജയ് സംസാരിച്ചത്. കുറച്ച് നാളുകളായി പ്ലാന്‍ ചെയ്തിരുന്നതാണ്. ഇപ്പോഴാണ് സമയം ഒത്തുവന്നത്. ഇപ്പോള്‍ ഫ്‌ളാറ്റിലേക്ക് മാറാന്‍ പോവുകയാണ്.വാങ്ങിയതല്ല, റെന്റാണ്. അവിടെ പണി നടക്കുന്നത് കൊണ്ട് പൊടിയും മറ്റ് പ്രശ്‌നങ്ങളുമുണ്ട്. ഞങ്ങളുടെ സെന്ററും മാറി. ആ വീട്ടില്‍ നിന്നും വാതില്‍ തുറക്കുന്നത് സെന്ററിലേക്ക് ആയിരുന്നു. ഇനി പുതിയൊരു പ്രൊപ്പര്‍ട്ടി എടുത്തിട്ട് അവിടൊരു സെന്റര്‍ ആരംഭിക്കണം.
പൂജയും പാലുക്കാച്ചലുമൊക്കെ നടത്തി വീട്ടിലേക്ക് കയറാന്‍ പോവുകയാണ്. സ്‌പോട്ടില്‍ അപ്‌ഡേറ്റ് ചെയ്യാമെന്ന് വിചാരിച്ചിട്ടാണ് ഇപ്പോള്‍ ഈ വീഡിയോ എടുക്കുന്നത്. ഇന്റിരിയറൊക്കെ ചെയ്യണമെന്ന് വിചാരിച്ചെങ്കിലും കൂടുതലായി ഒന്നും ചെയ്യുന്നില്ല. വീടിനകത്ത് ചെടികള്‍ വെക്കണമെന്ന് രണ്ടാള്‍ക്കും നല്ല ആഗ്രഹമുണ്ടായിരുന്നു. പക്ഷേ മകന്‍ ആത്മജ ചെടിയ്ക്കുള്ളിലെ മണ്ണ് വാരിയിടുന്നതിനാല്‍ അതിന് സാധിക്കുന്നില്ല.
ഫ്‌ളാറ്റിലേക്ക് താമസം മാറുകയാണെന്ന വിവരം അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വീഡിയോ എടുത്തത്. പുതിയൊരു തുടക്കമാണിത്. മക്കള്‍ വരുമ്പോഴും വീട് മാറുന്നതുമൊക്കെ ജീവിതത്തിലുണ്ടാവുന്ന സന്തോഷങ്ങളാണല്ലോ. മറ്റൊരു കാര്യം ഈ വിവരം ആദ്യം പറയുന്നത് പ്രേക്ഷകരോടാണ്. വീട്ടുകാര്‍ പോലും ഇത് അറിയുന്നത് വ്‌ലോഗ് പുറത്ത് വന്നതിന് ശേഷമായിരിക്കും. എല്ലാം റെഡിയാക്കിയതിന് ശേഷം വീട്ടുകാരോട് പറയാമെന്നാണ് വിചാരിച്ചത്. ആരോടും പറഞ്ഞിട്ടില്ല. വീട്ടിലും സര്‍പ്രൈസ് ആവും.

ദേവികയ്ക്കും ഇത് സര്‍പ്രൈസായിരുന്നു. കാരണം എല്ലാം കഴിഞ്ഞതിന് ശേഷമാണ് അവളോടും പറയുന്നത്. ഫ്‌ളാറ്റ് കയറി കണ്ട് അവള്‍ക്ക് ഇഷ്ടമാണോ എന്നറിയാന്‍ വേണ്ടിയാണ് കാണിച്ചത്. അല്ലായിരുന്നെങ്കില്‍ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്നെ ഞാന്‍ പെട്ട് പോവുമായിരുന്നു. എല്ലാം സെറ്റാക്കിയതിന് ശേഷം ദേവികയ്ക്കും സര്‍പ്രൈസ് ആക്കാമെന്നായിരുന്നു ആദ്യം പ്ലാന്‍ ചെയ്തതെന്നും വിജയ് പറയുന്നു.
ഇനി മുതല്‍ ഫ്‌ളാറ്റ് ജീവിതത്തെ കുറിച്ചുള്ള വീഡിയോ ചെയ്യാമെന്ന് വിജയ് പറഞ്ഞെങ്കിലും മുന്‍കൂട്ടി അതൊന്നും പ്ലാന്‍ ചെയ്യണ്ട, ചെയ്താല്‍ നടക്കില്ലെന്നായിരുന്നു ദേവികയുടെ മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ച് നാളുകളായി ഞങ്ങള്‍ അങ്ങനെ ചെയ്യും, ഇങ്ങനെ ചെയ്യുമെന്ന് ഒക്കെ വിചാരിച്ച് പ്ലാനിട്ടാലും അതൊന്നും നടക്കാറില്ല. ഇനി അതുകൊണ്ട് എടുത്ത് പറയുന്നില്ല. ഇപ്പോള്‍ ഈ വീഡിയോ പോലും പ്ലാന്‍ ചെയ്യാതെ സംഭവിച്ചതാണ്. അങ്ങനെയായിരിക്കും ഇനിയും മുന്നോട്ട് പോകുന്നതെന്നും താരങ്ങള്‍ വ്യക്തമാക്കുന്നു.


Click it and Unblock the Notifications