ഭര്‍ത്താവിന് അയാളുടെ ഇഷ്ടവും എനിക്കെന്റെ കാര്യമെന്നുമാണ് ചിന്തിച്ചത്! കല്യാണത്തിന് ശേഷം എല്ലാം മാറി; ദേവിക

രണ്ടാമതും ഒരു കുഞ്ഞിന് ജന്മം കൊടുത്തതിന്റെ സന്തോഷത്തിലായിരുന്നു ഗായകന്‍ വിജയ് മാധവും ഭാര്യയും നടിയുമായ ദേവിക നമ്പ്യാരും. ജനുവരി അവസാനത്തോടുകൂടിയാണ് ദേവിക ഒരു മകള്‍ക്ക് ജന്മം കൊടുക്കുന്നത്. പിന്നാലെ കുഞ്ഞിന് പേരിടുകയും ചെയ്തു.

എന്നാല്‍ മകള്‍ക്കിട്ട പേര് ചോദ്യം ചെയ്തുകൊണ്ട് വ്യാപക വിമര്‍ശനമാണ് താരങ്ങള്‍ക്ക് നേരിടേണ്ടിവന്നത്. സോഷ്യല്‍ മീഡിയയിലൂടെ പരിഹാസങ്ങളും വിമര്‍ശനങ്ങളും ഒക്കെ ഉയര്‍ന്നതോടെ വിശദീകരണവുമായി താരദമ്പതിമാര്‍ രംഗത്തുവന്നു. ഏകദേശം പ്രശ്‌നങ്ങളൊക്കെ അവസാനിച്ചതിനുശേഷം ഇരുവരും വാലന്റൈന്‍സ് ഡേ ആഘോഷിച്ചിരിക്കുകയാണ്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ഭാര്യക്ക് സര്‍പ്രൈസ് ഒരിക്കിയതിനെപ്പറ്റി വിജയ് പറഞ്ഞത്.

devika-nambiar

കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങള്‍ എയറിലായിരുന്നു. ഇന്നലെയാണ് ഒന്ന് താഴെ ഇറങ്ങാന്‍ സാധിച്ചത്. അപ്പോള്‍ ഈ വാലന്റൈന്‍സ് ഡേ ആഘോഷിക്കാം എന്ന് കരുതിയെന്നാണ് വിജയ് പറയുന്നത്. ദേവികയെയും മക്കളെയും കൂട്ടി വീടിന് അടുത്ത് തന്നെയൊരു സ്ഥലത്ത് ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം വാലന്റൈന്‍സ് ഡേയ്ക്ക് താനാണ് സര്‍പ്രൈസ് കൊടുത്തത്. അന്ന് ആത്മജയും ഞാനും കൂടി ബലൂണൊക്കെ വീര്‍പ്പിച്ചു, സര്‍പ്രൈസ് മോതിരം ഒക്കെ തന്നിരുന്നു. ഇത്തവണ മാഷാണ് സര്‍പ്രൈസ് നല്‍കിയതെന്ന് ദേവിക പറയുന്നു. മാത്രമല്ല ഭാര്യയ്ക്ക് വേണ്ടി വിജയ് പാട്ട് പാടുകയും ചെയ്തു.

ആദ്യം ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ഞങ്ങള്‍ പാട്ടുകള്‍ പാടുമായിരുന്നു. രണ്ടാം തവണ ഗര്‍ഭിണിയായതോടെ പാട്ട് നിര്‍ത്തി. പിന്നെ യോഗയും മറ്റു കാര്യങ്ങളൊക്കെ ചെയ്യുക ആയിരുന്നു. പിന്നീട് മാഷ് ഇപ്പോളാണ് തനിക്ക് പാടി തരുന്നതെന്ന് നടി പറഞ്ഞു. ഇതോടെ മകള്‍ക്ക് പാട്ടിനോടുള്ള ഇഷ്ടം കുറയുമോന്ന് സംശയിച്ച വിജയ് അവള്‍ക്കിഷ്ടമുള്ളത് ചെയ്യട്ടേ എന്ന് പറയുന്നു.

അതേ സമയം ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാടില്‍ മാറ്റം വന്നുവെന്നും ദേവിക പറയുന്നു. കല്യാണത്തിന് മുന്‍പ് വരെ ഞാന്‍ ചിന്തിച്ചത് ഭര്‍ത്താവിന് ഭര്‍ത്താവിന്റെ വഴി നോക്കാം, എനിക്കെന്റെ കാര്യങ്ങള്‍ ചെയ്യാം എന്നായിരുന്നു. പക്ഷേ ഞങ്ങളൊരു ഫാമിലി ആയതിനുശേഷം എനിക്ക് അങ്ങനെ ചിന്തിക്കാനെ പറ്റിയിട്ടില്ല.

ഇതുപോലെ ജീവിതത്തില്‍ ഇടയ്‌ക്കെങ്കിലും ആഘോഷിക്കണമെന്നാണ് വിജയ് പറയുന്നത്. പുറത്തു പോവുകയോ ഭക്ഷണം കഴിക്കുകയോ അതുമല്ലെങ്കില്‍ ഒരു ചോക്ലേറ്റ് എങ്കിലും വാങ്ങിക്കൊടുക്കണം. വിവാഹത്തിന് ശേഷം ഇങ്ങനെയൊരു വൈബ് ഉണ്ടാക്കിയെടുക്കുകയാണെങ്കില്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ പോകുമെന്നാണ് എന്റെ ജീവിതത്തില്‍ നിന്നും മനസ്സിലായതെന്ന് വിജയ് പറയുന്നു.

പിന്നാലെ ദേവികയ്ക്ക് സര്‍പ്രൈസ് ആയി ഒരു മൂക്കുത്തി സമ്മാനമായി കൊടുത്തു. മുഴുവന്‍ ഡയമണ്ട് വാങ്ങാനുള്ള സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ചെറിയൊരു ഡയമണ്ടിലാണ് മൂക്കുത്തി വാങ്ങിയത്. എങ്കിലും അത് തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്നാണ് ദേവിക പറയുന്നത്.

ദേവികയോട് ഇതുവരെ പറയാത്തൊരു കാര്യം കൂടി പറയാമെന്ന് പറഞ്ഞ് തനിക്ക് ക്രഷ് തോന്നിയ നിമിഷത്തെ കുറിച്ചും വിജയ് സംസാരിച്ചു. ആദ്യമായി ഞങ്ങള്‍ കണ്ട ദിവസം രാത്രി ഒരുപാട് വൈകും വരെ സംസാരിച്ചിരുന്നു. അന്ന് തന്നെ ഒരു ക്രഷ് തോന്നി. പക്ഷേ ഞാനൊരിക്കലും അതിനെ കുറിച്ച് ഇവളോട് പറഞ്ഞിരുന്നില്ലെന്നാണ് വിജയ് പറഞ്ഞത്. ഇതൂടി കേട്ടപ്പോള്‍ തനിക്കേറ്റവും പ്രിയപ്പെട്ട ദിവസമായി ഇത് മാറിയെന്നാണ് ദേവിക പറയുന്നത്.

അതേ സമയം താരങ്ങള്‍ക്ക് ആശംസയുമായിട്ടാണ് ആരാധകരും എത്തുന്നത്. 'വിജയ് ഇപ്പോഴാണ് സാധാരണ മനുഷ്യനായത്. ഇങ്ങനെ നോര്‍മലായി ബുദ്ധിജീവി എന്നുള്ള മനോഭാവം വിട്ടു ജീവിക്കൂ... കുട്ടിത്തമുള്ള വിജയ് ഇങ്ങനെ വേണം. ദേവികയും വിജയും ജോളി ആയി നോര്‍മലായി ജീവിക്കൂ...' എന്നാണ് ഒരു ആരാധിക പറഞ്ഞത്.

Read more about: Devika Nambiar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X