അറിയപ്പെടുന്ന താരമായിട്ടും വർഷങ്ങളായി ഉപയോ​ഗിക്കുന്നത് സാധാരണ ഫോൺ, ദേവികയുടെ മനസറിഞ്ഞ് വിജയ് സമ്മാനിച്ചത്!

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ മലയാള സീരിയൽ രം​ഗത്തും ആങ്കറിങ് മേഖലയിലും സജീവമായിരുന്നു ദേവിക നമ്പ്യാർ. വിവാഹശേഷമാണ് താരം അഭിനയത്തിൽ നിന്നും അവതാരക റോളിൽ നിന്നും ബ്രേക്കെടുത്ത്. ഇപ്പോൾ ഭർത്താവ് വിജയ് മാധവിനൊപ്പം ചേർന്ന് നിരവധി കുട്ടികളേയും മുതിർന്നവരേയും നൃത്തം, യോ​ഗ, സം​ഗീതം തുടങ്ങിയവ പഠിപ്പിക്കുകയാണ് ദേവിക. മക്കളുടെ വരവോടെയാണ് അഭിനയത്തിൽ നിന്നും പൂർണ്ണമായും ദേവിക മാറിയത്.

യുട്യൂബ് ചാനലുമായും ദേവികയും വിജയിയും സജീവമാണ്. ഇപ്പോഴിതാ പുതുവർഷത്തിൽ ദേവികയുടെ മനസ് അറിഞ്ഞെന്നപ്പോലെ മനോഹരമായ ഒരു സമ്മാനം നൽകിയിരിക്കുകയാണ് വിജയ്. ന്യൂഇയർ ദിവസം അത് ​ദേവികയ്ക്ക് വിജയ് കൈമാറി. പുതിയൊരു ഐഫോൺ സെവന്റീനാണ് വിജയ് ന്യൂ ഇയറിന്റേയും ആനിവേഴ്സറിയുടേയും ​ഗിഫ്റ്റായി ദേവികയ്ക്ക് സമ്മാനിച്ചത്.

Vijay Madhav
Photo Credit: Vijay Madhav / Facebook

ന്യൂഇയറും ആനിവേഴ്സറിയും പ്രമാണിച്ചാണ് രണ്ടിനും കൂടി വേണ്ടി ഒരുമിച്ച് എന്ന രീതിയിലാണ് ഈ സമ്മാനം എന്ന് പറഞ്ഞുകൊണ്ടാണ് വിജയ് തന്റെ ​ഗിഫ്റ്റ് ദേവികയ്ക്ക് നൽകിയത്. കവർ തുറന്ന് ഐ ഫോൺ കണ്ടതോടെ ദേവികയ്ക്ക് അത്ഭുതവും അതിലേ​റെ സന്തോഷവുമായി. വിശ്വസം വരാതെ ശരിക്കും എനിക്ക് വേണ്ടി തന്നെ വാങ്ങിയതാണോയെന്ന് ദേവിക വിജയിയോട് ചോദിക്കുകയും ചെയ്തു. ഞാൻ നേരത്തെ തന്നെ ഐഫോൺ സെവന്റീൻ പ്രൊ എടുത്തല്ലോ.

പിന്നെ ഇനി എനിക്ക് എന്തിനാണ് ഫോൺ. താങ്കളല്ലേ കഴിഞ്ഞ മൂന്ന്, നാല് വർഷമായിട്ട് ഒരു സാധാരണ ഫോൺ ഉപയോ​ഗിച്ച് ജീവിക്കുന്നത്. എങ്ങനെയുണ്ട്?. തുറന്ന് നോക്കൂ എന്നായിരുന്നു വിജയിയുടെ മറുപടി. എനിക്ക് തുറക്കാൻ പേടിയാണ്. കാരണം മുമ്പ് വിജയിയുടെ ഫോൺ തുറന്ന് പൊട്ടിച്ചയാളാണ് ഞാൻ.

കാലങ്ങൾക്കുശേഷം എനിക്ക് ഐ ഫോൺ കിട്ടി. കൊള്ളാം. വളരെ അധികം ഇഷ്ടപ്പെട്ടു. താങ്ക്യു. എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ. ഒരുപാട് സന്തോഷവും സ്നേഹവും നേരുന്നു. നിങ്ങൾ ഓരോരുത്തരും മനസിൽ വിചാരിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ച് കിട്ടട്ടേ. നല്ലൊരു വർഷമായി മാറട്ടെ 2026 എന്നും ദേവിക ഫോൺ തന്റെ പ്രിയപ്പെട്ട പ്രേക്ഷകരെ കാണിച്ചുകൊണ്ട് പറഞ്ഞു.

ഐഫോൺ സെവന്റീൻ വൈറ്റാണ് വിജയ് ദേവികയ്ക്കായി വാങ്ങിയത്. എന്റെ പുതിയ ഫോൺ ആദ്യം ദിവസം തുറന്ന് ഉടനെ താഴെയിട്ട ടീമാണ് ദേവിക. ഫോൺ ഞാൻ ദേവികയ്ക്ക് കൊടുത്തു. ഇനി അതിന്റെ ആയുസ്സിനെ പറ്റി തനിക്ക് അറിയില്ലെന്നും വിജയ് തമാശയായി പറഞ്ഞു. 2026ൽ സ്ത്രീകൾ എല്ലാവരും വളരെ കെയർഫുള്ളായി സുരക്ഷിതരായി ഇരിക്കണമെന്നും വിജയ് പറഞ്ഞു.

Vijay Madhav
Photo Credit: Vijay Madhav / Facebook

സ്ത്രീകൾ സുരക്ഷിതരായി ഇരിക്കേണ്ട വർഷമാണ് 2026 എന്നും വിജയ് ആവർത്തിച്ച് പറഞ്ഞു. കാരണം ദേവിക തിരിക്കിയപ്പോൾ... ഒന്നും ചോദിക്കരുത്. അത് അങ്ങനെയാണ് എന്നായിരുന്നു വിജയിയുടെ മറുപടി. അറിയപ്പെടുന്ന താരമായിട്ടും വർഷങ്ങളായി ദേവിക ഉപയോ​ഗിച്ചിരുന്നത് സാധാരണ ഫോൺ ആയിരുന്നുവെന്ന് അറിഞ്ഞപ്പോൾ ആരാധകർക്കും അത് അതിശയമായി. ഐഫോൺ സ്വന്തമായില്ലാത്ത സെലിബ്രിറ്റികൾ വിരളമാണ്.

നിരവധി പേരാണ് ഇരുവർക്കും പുതുവത്സര ആശംസകളും വിവാഹ വാർഷിക ആശംസകളും നേർന്നത്. എല്ലാ സന്തോഷവും ദേവിക അർ​ഹിക്കുന്നുണ്ടെന്നും ചിലർ കുറിച്ചു. കഴിഞ്ഞ വർഷമാണ് ഇരുവരുടേയും ജീവിതത്തിലേക്ക് രണ്ടാമത്തെ കുഞ്ഞ് എത്തിയത്. മകളാണ് പിറന്നത്. സങ്കീര്‍ണമായ പ്രസവമാണ് ദേവികയ്ക്കുണ്ടായിരുന്നത്. ആ സമയത്ത് രണ്ട് ദിവസത്തോളം താൻ അനുഭവിച്ച ടെൻഷനെ കുറിച്ച് വിജയ് തന്നെ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

ഓം പരമാത്മ എന്നാണ് മകൾക്ക് ഇരുവരും നൽകിയ പേര്. 2022 ജനുവരിയിലാണ് ദേവികയും വിജയിയും വിവാഹിതരായത്. 2023 മാര്‍ച്ചില്‍ ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് പിറന്നു. മകനായിരുന്നു. ആത്മജ മഹാദേവ് എന്നാണ് പേര് നല്‍കിയത്. കുട്ടികൾക്ക് നൽകിയ പേരിന്റെ പേരിൽ ഇരുവരും വിമർശനം ഏറ്റുവാങ്ങിയിരുന്നു.

More from Filmibeat

Read more about: Devika Nambiar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X