വാട്ടര്‍ ബ്രേക്ക് ആയി കിടന്ന ദേവികയെ എടുത്തോണ്ട് ഓടി! 19 മണിക്കൂറില്‍ രണ്ട് ചിന്തകൾ മനസിലൂടെ പോയി; വിജയ് മാധവ്

രണ്ടാമതും മാതാപിതാക്കളായതിന്റെ സന്തോഷത്തിലാണ് ഗായകന്‍ വിജയ് മാധവും സീരിയല്‍ നടി ദേവിക നമ്പ്യാരും. വിവാഹം കഴിഞ്ഞത് മുതല്‍ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്ന ഇരുവരും മൂത്തമകന്റെ ജനനം മുതല്‍ എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്നു. മകന് ഒരു വയസ് കഴിഞ്ഞതിന് പിന്നാലെയാണ് ദേവിക രണ്ടാമതും ഗര്‍ഭിണിയാവുന്നത്.

ഇത്തവണ വിചാരിച്ചതിനെക്കാളും നല്ല രീതിയില്‍ പോയെങ്കിലും പ്രസവം ചില കോംപ്ലിക്കേഷനുകളിലെത്തി. അപ്രതീക്ഷിതമായ സമയത്ത് വാട്ടര്‍ ബ്രേക്ക് ആയതൊക്കെ പ്രശ്‌നമായെന്നും എന്നാലിപ്പോള്‍ ദേവിക കുഞ്ഞുമായി സന്തുഷ്ടരായി തിരികെ വീട്ടിലെത്തിയെന്നും പറയുകയാണ് വിജയച് മാധവ്.

devika-nambiar

യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ഭാര്യ കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് വന്നത് കാണിച്ചിരിക്കുന്നത്. ഒപ്പം ആശുപത്രിയിലേക്ക് പോകുന്നതിന് മുന്‍പ്് സംഭവിച്ചതിനെ കുറിച്ചും ആ ദിവസങ്ങളില്‍ മനസിലൂടെ പോയ ചിന്തകളെ കുറിച്ചുമൊക്കെ ഗായകന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

'കുടുംബത്തിലേക്ക് ഒരു അതിഥി കൂടെ വന്ന് പുതിയൊരു ജീവിതം തുടങ്ങുകയാണ് ഞങ്ങള്‍. രണ്ട് വര്‍ഷം മുന്‍പ് ഏകദേശം ഒരു മാസം വ്യത്യാസത്തില്‍ ഇതുപോലെ ആത്മജയെ കൊണ്ട് വന്നു. അന്ന് യാതൊരു പ്രശ്‌നവുമില്ലായിരുന്നു. പക്ഷേ അഞ്ച് ദിവസം മുന്‍പ് ഈ ബെഡില്‍ കിടന്ന ദേവികയുടെ അവസ്ഥ മോശമായിരുന്നു. വാട്ടര്‍ ബ്രേക്ക് ആവുകയും ഞാന്‍ എടുത്തോണ്ട് ഓടുകയും ചെയ്യുന്നു.

ആശുപത്രിയില്‍ എത്തിയപ്പോള്‍ തലയും പൊക്കി വെച്ച് വേറൊരു കിടപ്പായി. തിരിച്ച് അതേ ബെഡില്‍ വന്നപ്പോള്‍ പോസിറ്റീവാണ് കാര്യങ്ങള്‍. നമ്മള്‍ എന്തൊക്കെ പറഞ്ഞാലും വിധിയെ മാറ്റാന്‍ കഴിയില്ല. അതിനെ പൂര്‍ണമായും സന്തോഷത്തോടെ ഉള്‍കൊള്ളാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

devika-nambiar

ദേവിക ബോധം കെട്ട് കിടന്ന പത്തൊന്‍പത് മണിക്കൂര്‍ എന്റെ ജീവിതത്തിലെ വ്യത്യസ്തമായ ഇമോഷണുകളിലൂടെയാണ് ഞാന്‍ പോയത്. നെഗറ്റീവ് ചിന്തകളൊക്കെ വന്നു. മുന്‍പൊരിക്കലും എനിക്കങ്ങനെ വന്നിട്ടില്ല. പുതിയൊരു അനുഭവമായിരുന്നു. ഒന്നിനോടും ഓവറായി അറ്റാച്ച്ഡ് ആയിട്ടുള്ള ആളല്ല ഞാന്‍. എപ്പോഴും നല്ലത് സംഭവിക്കട്ടെ എന്ന് പറയാറുള്ള ഞാന്‍ ഈ കേസില്‍ മാറ്റി പറഞ്ഞു. നല്ലത് സംഭവിക്കട്ടെ എന്നല്ല, എനിക്കിത് വേണം എന്ന് ഞാന്‍ ആദ്യമായി ചോദിച്ചു. അല്ലെങ്കില്‍ ഞാനെന്ത് ചെയ്യുമെന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. തുറന്ന് പറയാന്‍ പറ്റുന്ന മാനസികാവസ്ഥയിലെത്തുമ്പോള്‍ എല്ലാം പറയാം.

ദേവിക ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞാന്‍ രണ്ട് കാര്യം ആലോചിച്ചു. ഒന്ന് അവസ്ഥകളൊക്കെ പറഞ്ഞ് കൊണ്ട് ഒരു വീഡിയോ ചെയ്താലോ എന്ന് വിചാരിച്ചു. ലക്ഷക്കണക്കിന് ആളുകളിത് കണ്ട് അവള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുമല്ലോ. എന്നാല്‍ യൂട്യൂബും ഫേസ്ബുക്കുമൊക്കെ ഡിലീറ്റ് ചെയ്ത് കളയാനും തോന്നലുണ്ടായി. രണ്ടും ചെയ്തില്ല. അങ്ങനെ പല മാനസികാവസ്ഥയിലൂടെയാണ് ഞാന്‍ കടന്ന് പോയത്. പ്രസവിക്കാന്‍ പോകുന്ന എല്ലാ സ്ത്രീകളും സൗഖ്യത്തോടെ പ്രസവിക്കട്ടെ എന്നും അതിന് താന്‍ പ്രാര്‍ഥിക്കുകയാണെന്നും' വിജയ് മാധവ് പറയുന്നു.

Read more about: Devika Nambiar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X