സൗന്ദര്യം കണ്ടിട്ടല്ല; ദേവികയെ കല്യാണം കഴിക്കാനുളള കാരണം ഇതാണ്... വിജയ് മാധവ് പറയുന്നു
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ആഘോഷമാക്കിയ ഒരു താരവിവാഹമായിരുന്നു ഗായകന്‍ വിജയ് മാധവന്റേയും ദേവിക നമ്പ്യാരുടേയും. ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. കൊവിഡ് മാനദണ്ഡം പാലിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദേവികയും വിജയ് മാധവും. ഇവര്‍ക്ക സ്വന്തമായ ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ വീഡിയോയും വിശേഷങ്ങളും പങ്കുവെച്ച് ഇവര്‍ എത്താറുണ്ട്.ഇത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുമുണ്ട്.
ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് താരങ്ങളുടെ ക്യൂ. എ സെക്ഷനാണ്. പുതിയ ജീവിതത്തെ കുറിച്ച് ചോദിച്ച് കൊണ്ട് പ്രേക്ഷകര്‍ എത്തിയിരുന്നു. അതിനുള്ള മറുപടിയാണ് താരങ്ങള്‍ നല്‍കിയിരിക്കുന്നത്. സന്തോഷമാണോയെന്ന് ചോദിച്ചവരോട് ഇപ്പോള്‍ ഹാപ്പിയാണെന്നാണ് ദേവികയും വിജയും പറഞ്ഞത്. എല്ലാ കാര്യങ്ങളും മാറ്റാന്‍ നില്‍ക്കുന്നതിനേക്കാളും നല്ലത് നമ്മള്‍ കാലത്തിന് അനുസരിച്ച് മാറുകയെന്നതാണ് എന്റെ പോളിസിയെന്ന് വിജയ് മാധവ് പറഞ്ഞത്. വളരെ ക്ലീന്‍ പേപ്പറായി ഒരു ജീവിതത്തിലേക്ക് പ്രവേശിച്ചാല്‍ പ്രശ്നങ്ങളൊന്നുമുണ്ടാവില്ല. നാളെത്തന്നെ മാറുമെന്ന് കരുതി വിവാഹജീവിതത്തിലേക്ക് പ്രവേശിക്കരുതെന്ന് ദേവികയും പറയുന്നുണ്ട്. താരങ്ങളുടെ വാക്കുകള്‍ വായിക്കാം...

വിവാഹശേഷം അങ്ങനെ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ഇപ്പോള്‍ ഒരു കൂരയ്ക്ക് കീഴില്‍ നമ്മളൊന്നിച്ച് താമസിക്കുന്നു എന്നൊരു മാറ്റമുണ്ട്. വ്ളോഗ് തുടങ്ങി, യൂട്യൂബില്‍ ആക്റ്റീവായി അതാണ് വലിയ മാറ്റം. ഒരു വ്ളോഗറാവുമെന്ന് ഞാന്‍ സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ല. മാഷിന് എന്താണ് പെട്ടെന്ന് തന്നെ മാറ്റമെന്ന് ഞാനും ചിന്തിച്ചു എന്നായിരുന്നു ദേവികയും പറഞ്ഞത്. ദേവിക വന്നതിന് ശേഷം പോസിറ്റീവായിട്ടുള്ള ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭയങ്കര എനര്‍ജറ്റിക്കാണ് ദേവികയെന്നായിരുന്നു വിജയ് പറഞ്ഞത്.

ഒരു സീനില്‍ നിന്നും പെട്ടെന്ന് സ്‌കിപ്പടിക്കാനുള്ള കഴിവ് പുള്ളിക്കാരിക്കുണ്ടെന്ന് വിജയ് പറയുന്നു. അതേ പോലെ നല്ലൊരു പാര്‍ട്നര്‍ കൂടിയാണ് ദേവിക. പൊതുവെ നല്ലൊരു വ്യക്തിത്വമാണ്. ദേവികയുടെ മൂന്ന് ഗുണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ വിജയ് ഇങ്ങനെയായിരുന്നു പറഞ്ഞത്. എന്റെ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഇതൊക്കെ ഇത്തിരി ഓവറല്ലേയെന്നായിരുന്നു ദേവിക ചോദിച്ചത്.

താങ്കളോട് എനിക്ക് സ്നേഹവും ബഹുമാനവുമുണ്ട്. പ്രണയമൊന്നുമുണ്ടായിരുന്നില്ലെന്നും ദേവിക പറഞ്ഞു. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായി എനിക്കും നല്ല ഫാന്‍ ബേസുണ്ട്, അതേക്കുറിച്ച് പുള്ളിക്കാരി ഇപ്പോഴാണ് മനസിലാക്കിയത്. ആരാധകര്‍ ഇപ്പോഴും കൂടെയുള്ളത് കൊണ്ടാണ് വ്ളോഗ് ചെയ്യുന്നത്. എനിക്കൊരുപാട് ഫാന്‍സുണ്ടെന്ന് മാഷ് പറഞ്ഞിരുന്നുവെങ്കിലും നിങ്ങളുടെ കമന്റുകള്‍ കണ്ടപ്പോഴാണ് അതേക്കുറിച്ച് ഞാന്‍ മനസിലാക്കിയതെന്നും ദേവിക പറഞ്ഞിരുന്നു.

വിവാഹത്തെ കുറിച്ചും താരങ്ങള്‍ പറയുന്നുണ്ട്.കാട്ടിക്കൂട്ടലുകളൊന്നുമില്ലാത്ത മനുഷ്യനാണ് വിജയ് എന്നാണ് ദേവിക പറയുന്നത്്. കംപാനിയനായി കൂടെക്കൂട്ടാന്‍ പറ്റിയ ആള്‍ തന്നെയാണ് മാഷ് എന്നറിഞ്ഞത് കൊണ്ടാണ് ഞാന്‍ മാഷിനെ കല്യാണം കഴിച്ചതെന്നും ദേവിക പറഞ്ഞിരുന്നു. അവതാരകയും അഭിനേത്രിയുമായിട്ടുള്ള ദേവികയെ ഞാന്‍ കണ്ടിട്ടില്ല. പരിചയപ്പെടുന്ന സമയത്തും പുള്ളിക്കാരിയുടെ സീരിയല്‍ കണ്ടിട്ടില്ല. എന്നാപ്പിന്നെ കല്യാണം കഴിച്ചാലോ എന്ന ചിന്ത വന്നപ്പോള്‍ ദേവികയുടെ മുഖമാണ് മനസിലേക്ക് വന്നത്. തോന്നിച്ചെയ്യുന്നതേ എനിക്ക് നന്നായി വരാറുള്ളൂ. സൗന്ദര്യമോ സ്വഭാവമോ പദവിയോ ഒന്നും നോക്കിയല്ല ദേവികയെ കല്യാണം കഴിച്ചതെന്നായിരുന്നു വിജയ് പറഞ്ഞത്.
Recommended Video

പുരുഷനേക്കാളും മുകളിലാണ് സ്ത്രീകളുടെ സ്ഥാനമെന്ന് കരുതുന്നയാളാണ് ഞാന്‍. പല കാര്യങ്ങളിലും സ്ത്രീകള്‍ ഒരു ചുവട് മുന്നിലാണെന്ന് വിജയ് പറഞ്ഞപ്പോള്‍ള് ആദ്യമൊക്കെ ഈ മനുഷ്യന്‍ എന്താണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്നൊക്കെ ചിന്തിക്കാറുണ്ടായിരുന്നു. പുള്ളി പറയുന്ന പല കാര്യങ്ങളിലും കഴമ്പുണ്ടെന്ന് പിന്നീടാണ് മനസിലാക്കിയത്. സീരിയസായിട്ടേ ഞങ്ങള്‍ സംസാരിക്കാറുള്ളൂ, എന്റെ ടോണ്‍ നോക്കരുതെന്നായിരുന്നു വിജയ് പറഞ്ഞത്. കണ്ടന്റ് നോക്കിയാല്‍ മതി, ടോണിനെക്കുറിച്ച് പറഞ്ഞാണ് ഞങ്ങള്‍ എപ്പോഴും അടി കൂടാറുള്ളതെന്നും ദേവിക പറഞ്ഞിരുന്നു.


Click it and Unblock the Notifications