കഷണ്ടി, പെട്ടത്തലയ വിളികൾ ഇനി വേണ്ട, പഴവങ്ങാടി ഗണപതിക്ക് തേങ്ങ അടിച്ച് പ്രാർത്ഥിച്ചിട്ടാണ് പോയത്; വിജയ്
ലൈം ലൈറ്റിലേക്ക് വരുമ്പോൾ മുതൽ ഗായകനായ വിജയ് മാധവിന് തലയിൽ മുടിയില്ല. കഷണ്ടിയുള്ള തല മറയ്ക്കണമെന്നോ ഒളിപ്പിച്ച് പിടിക്കണമെന്നോ വിജയിക്കും തോന്നിയിട്ടില്ല. ഇപ്പോഴിതാ ഏറെ നാളത്തെ ആലോചനയ്ക്കുശേഷം താൻ ഒരു സാഹത്തിന് മുതിർന്നുവെന്ന് പറയുകയാണ് വിജയ് മാധവ്. താരം ഹെയർ ട്രാൻസ്പ്ലാന്റേഷൻ സർജറിക്ക് വിധേയമായതിന്റെ വിശദ വിവരങ്ങളാണ് പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മൊട്ടത്തലയ, കഷണ്ടി, പെട്ടത്തലയ വിളികൾക്ക് അവസാനമാകാൻ പോകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വിജയ് വീഡിയോ ആരംഭിച്ചത്.
കുറേ നാളുകളായുള്ള ആളുകളുടെ ഒരു ചോദ്യത്തിനുള്ള ഉത്തരത്തിന് തുടക്കമിടാൻ പോവുകയാണ്. കുറേ കാലമായി എല്ലാ വീഡിയോയ്ക്ക് താഴെയും ആളുകൾ ചോദിക്കുന്നതാണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്യായിരുന്നില്ലേയെന്നത്. മാഷിന് പക്ഷെ താൽപര്യമുണ്ടായിരുന്നില്ല. ഇപ്പോഴും അമ്പത് ശതമാനം താൽപര്യം മാത്രമെ മാഷിനുള്ളു.

പരീക്ഷിച്ച് നോക്കാമെന്ന രീതിയിലാണ് പോകുന്നതെന്ന് ഭാര്യയും നടിയുമായ ദേവിക പറയുന്നു. ഹെയർ ട്രാൻസ്പ്ലാന്റേഷൻ പരിപാടിക്ക് ഇറങ്ങാൻ പോവുകയാണ്. ഇന്നാണ് സർജറി. ആദ്യമായാണ് ഞാൻ ഒരു സർജറിക്ക് പോകുന്നത്. നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുക. സർജറിക്കുശേഷം എനിക്ക് മുടി വരണേ എന്നാണ് നിങ്ങൾ പ്രാർത്ഥിക്കേണ്ടത്.
എനിക്ക് മുടി വന്നാൽ ലോകത്ത് എല്ലാവർക്കും മുടി വരും. സർജറിയെ കുറിച്ച് പ്ലാൻ ചെയ്ത് തുടങ്ങിയപ്പോൾ തന്നെ എനിക്ക് മുടി വന്ന് തുടങ്ങിയെന്ന് പറഞ്ഞുകൊണ്ടാണ് ആശുപത്രിയിലേക്ക് ട്രീറ്റ്മെന്റിനായി വിജയ് ഇറങ്ങിയത്. രാവിലെ തുടങ്ങിയ സർജറിയും മറ്റ് ട്രീറ്റ്മെന്റുകളും അവസാനിപ്പിച്ച് രാത്രി ഒരു മണിയോടെയാണ് വിജയ് തിരികെ വീട്ടിലെത്തിയത്. രാത്രി ഒരു മണി കഴിഞ്ഞു സർജറി കഴിഞ്ഞ് ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ.
ആത്മജയ്ക്ക് ഇനി എന്നെ കണ്ടാൽ മനസിലാകുമോയെന്ന് അറിയില്ല. പന്ത്രണ്ട് കൊല്ലം മുമ്പ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്യാൻ ഞാൻ പ്ലാനിട്ടിരുന്നു. പിന്നെ വേണ്ടെന്ന് വെച്ച് തീരുമാനം മാറ്റി. പിന്നീട് ഒരുപാട് പേർ വിളിച്ച് എന്നോട് സംസാരിച്ചിരുന്നു. താൽപര്യമുണ്ടെങ്കിൽ ചെയ്യാമെന്നും പറഞ്ഞിരുന്നു. മുടിയില്ലാത്തത് അത്ര വലിയൊരു കുഴപ്പമായി എനിക്ക് തോന്നിയിരുന്നില്ല.
ഞാൻ അതിൽ ബോതേർഡുമായിരുന്നില്ല. പിന്നെ ഇപ്പോൾ എന്തുകൊണ്ട് ഞാൻ ഇത് ചെയ്യാൻ മുതിർന്നുവെന്ന് ചോദിച്ചാൽ എന്റെ സുഹൃത്തും ഗായകനുമായ അരുൺ ഗോപൻ ചെയ്തത് ഞാൻ കണ്ടു. അത് നന്നായിട്ടുണ്ടായിരുന്നു. ഹെയർ ട്രാൻസ്പ്ലാന്റ് സഫാരി എന്നൊരു ചാനൽ യുട്യൂബിലുണ്ട്. കാസർഗോഡ് സ്വദേശിയായ സത്യനാരായണന്റേതാണ് ചാനൽ. പുള്ളി ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട്.

ഒരുപാട് ആർട്ടിസ്റ്റുകൾ ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്തതായി കണ്ടു. അവരുടേതെല്ലാം വിജയകരമായ സർജറികളായിരുന്നു. പുള്ളി എന്നെ കോൺടാക്ട് ചെയ്തിരുന്നു. അത് വളരെ കൺവിൻസിങ്ങായിരുന്നു. ഈ വിഷയത്തിൽ ടോപ്പ് സൂപ്പർസ്റ്റാറായ ഡോക്ടറാണ് എന്റെ സർജറി ചെയ്തത്. ജീവിതത്തിൽ ഇന്നേവരെ സർജറി ഞാൻ ചെയ്തിട്ടില്ല. വലിയ സർജറിയൊന്നുമല്ല.
പക്ഷെ എന്നിട്ടും ചെറിയ പേടിയുണ്ടായിരുന്നു. വിശ്വസനീയമായ തരത്തിൽ മറുപടികൾ കിട്ടിയപ്പോഴാണ് സർജറിക്ക് ഞാൻ വിധേയനായത്. എല്ലാവരുടേയും റിസൽട്ട് ഒരുപോലെയാവില്ല. മൂന്ന്, നാല് മാസം കഴിയും റിസൽട്ട് വരാൻ. പട്ടത്തുള്ള ഒരു ക്ലിനിക്കിൽ വെച്ചാണ് എന്റേത് ഞാൻ ചെയ്തത്. രാവിലെ പഴവങ്ങാടി ഗണപതിക്ക് തേങ്ങ അടിച്ച് പ്രാർത്ഥിച്ചിട്ടാണ് പോയത്. പഴയ ലുക്കിലേക്ക് പോകുമോയെന്ന് അറിയാനുള്ള എക്സൈറ്റ്മെന്റ് എനിക്കുണ്ട്.
പത്ത് ദിവസം വീട്ടിൽ തന്നെ ഇരുന്ന് റെസ്റ്റ് എടുക്കണമെന്നും വിജയ് പറഞ്ഞു. വിജയിയുടെ പുതിയ ലുക്ക് ദേവികയ്ക്കും ഇഷ്ടപ്പെട്ടു. നല്ല രസമുണ്ട്. കൊള്ളാം. പടം സൂപ്പറായിരിക്കും. മീശ മാത്രമുള്ള ലുക്ക് കൊള്ളാം. മീശ മാത്രമായി ഞാൻ താങ്കളെ കണ്ടിട്ടില്ല. അമ്മയ്ക്ക് ഭയങ്കര ടെൻഷനാണ്. ചെയ്യേണ്ടെന്ന് പറഞ്ഞ് കൂടായിരുന്നുവോ എന്നൊക്കെ അമ്മ എന്നോട് ചോദിച്ചു എന്നായിരുന്നു ദേവികയുടെ പ്രതികരണം. പതിവുപോലെ അച്ഛന്റെ പെട്ടന്നുള്ള രൂപമാറ്റം കണ്ട് ആത്മജ കരയുകയാണ് ചെയ്തത്.


Click it and Unblock the Notifications











