എന്റെ സർജറി നടന്നപ്പോൾ അമ്മ ഉപവാസത്തിലും ഭാര്യ സീരിസ് കാണുകയുമായിരുന്നു; വീഡിയോയുമായി വിജയ് മാധവ്

മുടി കൊഴിച്ചിലിനും കഷണ്ടിക്കുമുള്ള പരിഹാരമായിട്ടാണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ സർജറിയെ കാണുന്നത്. സിനിമാ-സീരിയൽ താരങ്ങൾ അടക്കം നിരവധി പേർ ഹെയർ ട്രാൻസ്പ്ലാന്റേഷൻ സർജറിക്ക് വിധേയരായി നല്ല റിസൽട്ട് നേടിയിട്ടുമുണ്ട്. എന്നാൽ അടുത്തിടെയായി തലമുടി വെച്ചുപിടിപ്പിച്ചതിനെത്തുടര്‍ന്ന് തലയോട്ടി പഴുത്തതും ചിലർക്ക് ജീവൻ നഷ്ടപ്പെട്ടതുമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അടുത്തിടെയാണ് ​ഗായകനും യുട്യൂബറുമായ വിജയ് മാധവ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ സർജറിക്ക് വിധേയനായത്.

എന്നാൽ ഹെയർ ട്രാൻസ്പ്ലാന്റേഷൻ സർജറിയെ കുറിച്ച് വ്യക്തമായി ധാരണയുള്ള ക്ലിനിക്കിൽ നിന്നാണ് വിജയ് ചികിത്സ നടത്തിയത്. അതുകൊണ്ട് തന്നെ ഭയപ്പെടാനില്ലെന്നാണ് വിജയ് അടുത്തിടെ പറഞ്ഞത്. ഇപ്പോഴിതാ ഹെയർ ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞെത്തിയ തന്നെ കണ്ടപ്പോഴുള്ള അമ്മയുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്നത് കാണിക്കുന്ന വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിജയിയും ദേവികയും.

Vijay Madhav

മാഷിന്റെ ട്രീറ്റ്മെന്റ് കഴിഞ്ഞശേഷം അമ്മ കണ്ടിട്ടില്ലായിരുന്നു. കാണേണ്ടെന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അമ്മ മോനെ കാണാൻ വേണ്ടി വന്നിട്ടുണ്ട്. റിയാക്ഷൻ എന്തായിരിക്കുമെന്ന് ദൈവത്തിന് മാത്രമെ അറിയൂ എന്ന് പറഞ്ഞാണ് ദേവിക വ്ലോ​ഗ് വീഡിയോ ആരംഭിച്ചത്. വിജയിയുടെ മുഖത്തേക്ക് നോക്കാൻ പോലും അമ്മ തയ്യാറായില്ല. തലയിലേക്ക് ഞാൻ നോക്കില്ല. എനിക്ക് നേരത്തത്തെ മാധു (വിജയ്)വിനെയാണ് ഇഷ്ടം.

മുടിയുള്ള മാധുവിനെയാണ് ഇഷ്ടമെന്ന് പണ്ട് പറഞ്ഞത് ദൈവം തന്ന ഒറിജിനൽ മുടി മാധുവിന് ഉണ്ടായിരുന്നത് കൊണ്ടാണ്. ഇനി ഞാൻ ഒന്നും പറയുന്നില്ല. എല്ലാം ഭ​ഗവാനിൽ അർപ്പിച്ചിരിക്കുകയാണ്. സർജറി ചെയ്തത് എനിക്ക് അക്സപ്റ്റ് ചെയ്യാൻ കഴിയുന്നില്ല. അവനവന്റെ മുടി തന്നെയാണ് വീണ്ടും സർജറിയിലൂടെ തലയിൽ വെക്കുന്നതെന്ന് എനിക്ക് അറിയാം. ഞാൻ ഭ​ഗവാനോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.

പൂവൻ പഴത്തിൽ മാധുവിന്റെ പേരിൽ തുലാഭാ​രം നേർന്നിട്ടുണ്ട്. ഒരു പ്രശ്നവും വരാതിരിക്കാൻ വേണ്ടിയാണത്. ഇതുപോലെ സമാനമായ രീതിയിൽ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തവരുടെ അവസ്ഥ ഞാൻ കണ്ടതാണ്. നല്ല എന്തെങ്കിലും വീഡിയോ കാണാമെന്ന് കരുതി യുട്യൂബ് തുറന്നപ്പോൾ മാധുവിന്റെ തലയിൽ സർജറി ചെയ്യുന്നതും ഞാൻ കണ്ടു. അത് കണ്ടതോടെ ഞാൻ ഭയന്നു. അതോടെ വല്ലാത്ത അവസ്ഥയിലായി. എന്നാൽ കഴിയുന്നതുപോലെ ഞാൻ ഭ​ഗവാനോട് പ്രാർത്ഥിച്ചു എന്നാണ് അമ്മ പറഞ്ഞത്.

എന്റെ തലച്ചോറ് ബാക്ടീരിയ കാർന്ന് തിന്നോയെന്ന് അറിയാനാണ് അമ്മ വന്നിരിക്കുന്നതെന്നായിരുന്നു വിജയിയുടെ കമന്റ്. മുടി വരുമോ ഇല്ലയോ എന്നത് ബാധിക്കുന്ന വിഷയമല്ലെങ്കിൽ പിന്നെ നീ എന്തിനാണ് സർജറി ചെയ്തതെന്നും അമ്മ വിജയ് മാധവിനോട് ചോദിച്ചു. അമ്മ രാവിലെ എഴുന്നേറ്റ് വന്നാൽ ഉടൻ സായ് ബാവയുടെ ഫോട്ടോ വീട്ടിലുണ്ട്. സമീപത്തായി മുടിയുള്ള മാഷിന്റെ പഴയ ഫോട്ടോയുമുണ്ട്.

Vijay Madhav

അത് രണ്ടും അമ്മ നോക്കി കൊണ്ടിരിക്കും. എനിക്ക് എന്റെ ഈ മാധുവിനെയാണ് വേണ്ടതെന്നും പറയും. ആ മാധു ഇനി ആവാൻ പോവുകയാണെന്ന് ദേവിക അമ്മയോട് പറഞ്ഞു. മുടിയില്ല കഷണ്ടിയാണ് എന്നൊക്കെ ആളുകൾ എന്റെ കുഞ്ഞിനെ കുറിച്ച് പറയാറില്ലേ. അങ്ങനെ പറയുന്നവരെ കാണിക്കാൻ വേണ്ടിയാണ് മുടിയുള്ള ഫോട്ടോ ഞാൻ സൂക്ഷിച്ചിരിക്കുന്നതെന്നായിരുന്നു അമ്മയുടെ മറുപടി. സർജറിക്ക് പോയ ദിവസം അമ്മയ്ക്ക് ഭയങ്കര ടെൻഷനായിരുന്നു.

അമ്മ അന്ന് ഭക്ഷണം പോലും കഴിച്ചില്ല. എന്നാൽ എന്റെ ഭാര്യ മക്കൾക്കൊപ്പമിരുന്ന് നെറ്റ്ഫ്ലിക്സിലെ ഒരു സീരിസ് മുഴുവൻ കണ്ട് തീർത്തു. ഞാൻ വരുമ്പോൾ സുഖ ഉറക്കത്തിലായിരുന്നു. അതാണ് അമ്മയും ഭാര്യയും തമ്മിലുള്ള വ്യത്യാസം. അമ്മയ്ക്ക് പകരം അമ്മ മാത്രമെന്നും വിജയ് വീഡിയോയിൽ പറയുന്നത് കേൾക്കാം. എനിക്ക് സ്ട്രെസ് അടിക്കാൻ വയ്യായിരുന്നു. പ്രാർത്ഥിക്കാനുള്ളത് ഞാൻ പ്രാർത്ഥിച്ചിരുന്നു.

പിന്നെ ഡോക്ടറും അദ്ദേഹത്തിന്റെ ട്രീറ്റ്മെന്റും നല്ലതാണെന്ന് എനിക്ക് അറിയാമായിരുന്നു. റിലാക്സ് ചെയ്യാൻ കിട്ടിയ സമയവുമായിരുന്നു എന്നായിരുന്നു ദേവികയുടെ മറുപടി. താനും ദേവികയും ഫ്ലാറ്റിലേക്ക് മാറിയപ്പോൾ അമ്മ വീട്ടിൽ ഒറ്റയ്ക്കായോ എന്ന ചോ​ദ്യത്തിനുള്ള മറുപടിയും പുതിയ വീഡിയോയിൽ വിജയ് നൽകി. അമ്മ വീട്ടിൽ ഒറ്റയ്ക്കല്ല. സഹായത്തിന് ആളുകളുണ്ട്. അമ്മയ്ക്ക് ഫ്ലാറ്റ് ജീവിതം ഇഷ്ടമല്ലെന്നാണ് വിജയ് പറഞ്ഞത്. ഫ്ലാറ്റിനേക്കാൾ തനിക്കിഷ്ടം വീട് തന്നെയാണെന്ന് അമ്മയും പറഞ്ഞു.

More from Filmibeat

Read more about: Devika Nambiar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X