ആഘോഷിക്കാൻ ഒപ്പമുണ്ടാകും, പക്ഷെ വിജയ്ക്കൊരു പ്രശ്നം വന്നാൽ തൃഷയെ കാണില്ല; വിമർശിച്ച് ആരാധകർ

ജനനായകന്റെ റിലീസ് മാറ്റി വെച്ചതിന്റെ നിരാശയിലാണ് ആരാധകർ. ഒഴിവാക്കാൻ പറ്റാത്ത ചില കാരണങ്ങളാൽ റിലീസ് നീട്ടി വെക്കുകയാണെന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോ​ഗികമായി അറിയിച്ചു. വെള്ളിയാഴ്ചയായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. ഓൺലെെൻ ബുക്കിം​ഗിലൂടെ മാത്രം ഏകദേശം 50 കോടി രൂപയോളമാണ് ആ​ഗോള തലത്തിൽ കലക്ഷനായി ലഭിച്ചത്. ഇത് തിരിച്ച് കൊടുക്കണം. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ വെെകുന്നതാണ് റിലീസ് മുടങ്ങാൻ കാരണം.ഇതിൽ നിർമാതാക്കൾ നൽകിയ ഹർജിയിൽ മദ്രാസ് ഹെെക്കോടതിയിൽ വെള്ളിയാഴ്ച രാവിലെയേ വിധി പറയൂ.

തമിഴകത്ത് നിന്നും നിരവധി പേർ വിജയ്ക്ക് പിന്തുണയറിയിച്ചിട്ടുണ്ട്. സിമ്പു, രവി മോഹൻ തുടങ്ങിയ താരങ്ങളെല്ലാം വിജയ്ക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. എന്നാൽ വിജയുടെ സുഹൃത്തായി കണക്കാക്കപ്പെടുന്ന നടി തൃഷ പ്രതികരിച്ചിട്ടില്ല. വിജയുടെ കരിയറിലെ അവസാന സിനിമയാണിത്. എന്തുകൊണ്ട് തൃഷ ജനനായകന് വേണ്ടി സംസാരിക്കുന്നില്ലെന്ന ചോദ്യം ആരാധകർക്കുണ്ട്. വിജയുടെ പിറന്നാൾ ദിനത്തിൽ നടന് ആശംസയറിയിച്ച് തൃഷ പോസ്റ്റുകൾ പങ്കുവെക്കാറുണ്ട്. ഇവരുടെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന ഫോട്ടോകൾ ചർച്ചയാകാറുമുണ്ട്. എന്നാൽ വിജയ്ക്ക് ഒരു പ്രശ്നം വന്നാൽ തൃഷ പിന്തുണയറിയിക്കാറില്ലെന്ന് നെറ്റിസൺസ് പറയുന്നു.

Vijay Trisha
Photo Credit: KVN Productions , Trisha / Instagram

പ്രചരിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം വിജയും ഭാര്യ സം​ഗീതയും അകൽച്ചയിലാണ്. സം​ഗീത ലണ്ടനിലാണുള്ളത്. മകൻ ജേസൺ സഞ്ജയുമായും വിജയ് അകൽച്ചയിലാണെന്ന് സംസാരമുണ്ട്. വിജയോ കുടുംബമോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇതിനിടെ തൃഷ വിജയ് ​ഗോസിപ്പുകളും വ്യാപകമായി പ്രചരിച്ചു. അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നതായിരുന്നു തൃഷ പങ്കുവെച്ച ചില ഫോട്ടോകൾ. വിജയുടെ പിറന്നാളിന് നടി മുടങ്ങാതെ ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെക്കും. ഇക്കഴിഞ്ഞ പിറന്നാളിന് പങ്കുവെച്ച ഫോട്ടോ കണ്ട പലരും ഇവർ പ്രണയത്തിലാണെന്ന് ഉറപ്പിച്ച് പറയുന്നു. വിജയ്-തൃഷ ​ഗോസിപ്പുകൾ സത്യമാണെന്ന വാദം നാൾക്ക് നാൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഒരു പക്ഷെ ഇതുകൊണ്ടാകാം ജനനായകൻ വിവാ​​ദത്തിൽ തൃഷ മൗനം പാലിക്കുന്നത്.

വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നതിനാൽ എതിരാളികൾ പല വിഷയങ്ങളും ആയുധമാക്കും. തൃഷയുമായി ചേർത്തുള്ള ​ഗോസിപ്പുകളും വലിച്ചിഴയ്ക്കാൻ സാധ്യതയുള്ളതിനാലാകും തൃഷ മൗനം പാലിക്കുന്നതെന്നും വാദമുണ്ട്. തമിഴിലും തെലുങ്കിലും മിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും തൃഷ അഭിനയിച്ചിട്ടുണ്ട്. എന്നാൽ വിജയ് ആയിരുന്നു തൃഷയുടെ ഏറ്റവും മികച്ച ജോഡി. പ്രചരിക്കുന്ന വാദങ്ങൾ തെറ്റായിരുന്നെങ്കിൽ വിവാഹ വാർഷിക ദിനത്തിൽ ഭാര്യക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ച് വിജയ്ക്ക് ​ഗോസിപ്പുകൾ അവസാനിപ്പിക്കാമായിരുന്നു. പ്രത്യേകിച്ചും വിജയ് രാഷ്ട്രീയത്തിൽ പ്രബല സാന്നിധ്യമായി വളർന്ന് കൊണ്ടിരിക്കുന്ന ഘട്ടത്തിൽ. എന്നാൽ അതുണ്ടായില്ല.

More from Filmibeat

Read more about: vijay trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X