സല്‍മാന്‍ ഖാനും വിക്രമും ഒരുമിക്കുന്നു
ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനും തമിഴ് സൂപ്പര്‍ താരം വിക്രമും ഒരുമിക്കുന്നു. വിക്രം നായകനായി റിലീസിനൊരുങ്ങുന്ന ഐ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ബിഗ് ബോസ് വേദിയിലാണ് ഇരുവരും ഒരുമിക്കുന്നത്. അടുത്തു ദിവസം തന്നെ ടെലിവിഷന്‍ പ്രക്ഷേപണം ചെയ്യുന്ന എപ്പിസോഡിന്റെ ചിത്രീകരണം തിങ്കളാഴ്ചയാണ് നടന്നത്.
ഇരുവരും ചേര്‍ന്നുള്ള സെല്‍ഫി വിക്രം തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ട്വിറ്ററിലൂടെ സല്‍മാന്‍ഖാനെ പുകഴ്ത്താനും വിക്രം മറന്നില്ല. സല്‍മാന്‍ ഖാന്‍ ഉത്തരേന്ത്യയിലെ രജനീകാന്ത് ആണെന്നായിരുന്നു വിക്രമിന്റെ വിശേഷണം. ഹിന്ദിയില്‍ ശരിക്കും സൂപ്പര്‍ സ്റ്റാര്‍ ആണെന്നും തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സല്‍മാനെന്നും വിക്രം പറഞ്ഞു.

പൊങ്കല്‍ ദിവസത്തിലാണ് ഷങ്കര്‍ സംവിധാനം ചെയ്ത ഐ റിലീസ് ചെയ്യുന്നത്. ഹിന്ദി തമിഴ് തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം വന്‍ പ്രതീക്ഷകളോടെയാണ് റിലീസിനൊരുങ്ങുന്നത്. ഐ യുടെ ട്രെയിലര്‍ ഇതിനകം തന്നെ സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു. ചിത്രത്തില്‍ പല രൂപത്തിലെത്തുന്ന വിക്രം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.
മലയാളി സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയും ഐയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആമി ജാക്‌സണാണ് നായിക. എ ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ചിംഗിനായി എത്തിയത് ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാര്‍സനെഗര്‍ ആയിരുന്നു.


Click it and Unblock the Notifications











