»   » ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ എന്തുകൊണ്ട് ധ്യാനിനെ പരിഗണിച്ചില്ല, വിനീത് പറയുന്നു

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ എന്തുകൊണ്ട് ധ്യാനിനെ പരിഗണിച്ചില്ല, വിനീത് പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ വെള്ളിത്തിരയില്‍ അരങ്ങേറിയത്. പിന്നീട് കുഞ്ഞിരാമായണം എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. ഇപ്പോള്‍ ധ്യാന്‍ ധാനിന്റെ വഴിയിലും വിനീത് വിനീതിന്റെ വഴിയിലും സഞ്ചരിച്ചുകൊണ്ടിരിയ്ക്കുകയാണ്.

പുതിയ ചിത്രമായ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് വിനീതിപ്പോള്‍. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് മഴവില്‍ മനോരമയിലെ വിഷു സ്‌പെഷ്യല്‍ പരിപാടിയില്‍ പങ്കെടുക്കുവെ, എന്തുകൊണ്ട് ധ്യാനിനെ പുതിയ ചിത്രത്തില്‍ പരിഗണിച്ചില്ല എന്ന് സംവിധായകന്‍ പറഞ്ഞു.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ എന്തുകൊണ്ട് ധ്യാനിനെ പരിഗണിച്ചില്ല, വിനീത് പറയുന്നു

എന്തുകൊണ്ട് ധ്യാന്‍ ശ്രീനിവാസനെ ചിത്രത്തില്‍ പരിഗണിച്ചില്ല എന്ന പ്രേക്ഷകന്റെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു വിനീത്

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ എന്തുകൊണ്ട് ധ്യാനിനെ പരിഗണിച്ചില്ല, വിനീത് പറയുന്നു

കുടുംബ കലഹം ഉണ്ടാക്കരുത് എന്ന് പറഞ്ഞുകൊണ്ട് വിനീത് ഉത്തരം പറഞ്ഞു തുടങ്ങി. ധ്യാന്‍ സ്വന്തം നിലയില്‍ സിനിമകള്‍ കമ്മിറ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്. ഈ ചിത്രത്തിലേക്ക് ധ്യാനിനെ ചിന്തിച്ചിട്ടേയില്ല.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ എന്തുകൊണ്ട് ധ്യാനിനെ പരിഗണിച്ചില്ല, വിനീത് പറയുന്നു

നിവിന്‍ ചെയ്ത കഥാപാത്രം ആദ്യം ചെയ്യാന്‍ തീരുമാനിച്ചത് ഞാനായിരുന്നു. ഒരു ചേട്ടന്റെ പ്രായവും പക്വതയും വേണ്ട റോളായിരുന്നു അത്. പിന്നീട് നിവിന്‍ അതിന് യോജിച്ചതാണെന്ന് തോന്നി.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ എന്തുകൊണ്ട് ധ്യാനിനെ പരിഗണിച്ചില്ല, വിനീത് പറയുന്നു

പിന്നെ കൊടുക്കാനുള്ളത് ശ്രീനാഥ് ഭാസി ചെയ്ത വേഷമാണ്. ആ കഥാപാത്രത്തിന് ഒരു എന്‍ ആര്‍ ഐ ഔട്ട്‌ലുക്ക് വേണ്ടതുണ്ടായിരുന്നു. ഒരു ജാക്കറ്റൊക്കെ ഇട്ട്, ഗിറ്റാറൊക്കെ പിടിച്ച് വരുമ്പോള്‍ ശ്രീനാഥ് ആ റോളിലേക്ക് കണ്‍വിന്‍സിഡായിരുന്നു.- വിനീത് പറഞ്ഞു

English summary
Vineeth Sreenivasan reveals that the reason to avoid Dhyan in JSR
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam