Just In
- 30 min ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 1 hr ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
- 1 hr ago
തിലകനെ പോലെ സുരാജും മഹാനടനായി വളരുമെന്ന് അദ്ദേഹം പറഞ്ഞു, വെളിപ്പെടുത്തി മണിയന്‍പിളള രാജു
- 1 hr ago
ഇവനാണോ സിദ്ദിഖ്, ആദ്യം കണ്ടപ്പോൾ മമ്മൂക്ക ചോദിച്ചത് ഇതാണ്, അനുഭവം വെളിപ്പെടുത്തി നടൻ
Don't Miss!
- Automobiles
2021 സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയില്‍ അവതരിപ്പിച്ച് ട്രയംഫ്; വില 16.95 ലക്ഷം രൂപ
- News
അയോധ്യയിലെ പള്ളിക്ക് പണം കൊടുക്കല്‍ ഹറാം എന്ന് ഉവൈസി; മറുപടിയുമായി ട്രസ്റ്റ്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Sports
IPL 2021: സിഎസ്കെയുടെ അടുത്ത ക്യാപ്റ്റന്‍ സ്മിത്തോ? ധോണിക്കു പകരം നയിച്ചു, ടീം ഫൈനലിലുമെത്തി!
- Lifestyle
ഭാഗ്യത്തിന്റെ വാഹകരാണ് ഈ പക്ഷികള്‍
- Finance
500 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്സ്; തകര്‍ച്ചയോടെ ഓഹരി വിപണിക്ക് തുടക്കം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഗ് ബോസ് സീസണ് 3 തട്ടിപ്പുകാരിയെ സൂക്ഷിക്കുക; വേണ്ട പ്രതിഫലം നിങ്ങള്‍ ചോദിച്ചു വാങ്ങുക, വൈറല്‍ കുറിപ്പ്
മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളം സീസണ് 3 ആരംഭിക്കാന്‍ പോവുകയാണ്. അധികം താമസമില്ലാതെ ഷോ നിങ്ങളിലേക്ക് എത്തുമെന്ന കാര്യം മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പ്രേക്ഷകരെ അറിയിച്ചിരുന്നു. ഇതോടെ മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്നുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.
കേരളത്തിന് സുപരിചിതരായ പല പ്രമുഖരുടെയും പേരുകള്‍ ഇതിനകം ഉയര്‍ന്ന് വരുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ ചില തട്ടിപ്പുകാരും ഉണ്ടെന്ന് ചൂണ്ടി കാട്ടുകയാണ് മോഡല്‍ ജോമോള്‍ ജോസഫിന്റെ ഭര്‍ത്താവായ വിനോ ബാസ്റ്റിന്. സെലിബ്രിറ്റിയായ ഒരു സ്ത്രീയാണ് ഇതിന് പിന്നിലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വിനോ പറയുന്നു.

ബിഗ് ബോസ് സീസണ് 3 - തട്ടിപ്പുകാരിയെ സൂക്ഷിക്കുക. 'ബിഗ് ബോസിലേക്ക് നിന്നെ ഞാന്‍ റെക്കമെന്റ് ചെയ്തിട്ടുണ്ട് കേട്ടോ, പോകാനായി നീ തയ്യാറായിരുന്നോ' ഈ ഡയലോഗ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ആളുകളില്‍ ചിലരുടെ അടുത്ത് പ്രമുഖ സെലിബ്രിറ്റി കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞു കാണണം. ഇനി നിങ്ങള്‍ സെലക്ടഡായി എന്ന് അറിഞ്ഞാല്‍, ഞാന്‍ റെക്കമെന്റ് ചെയ്തത് കൊണ്ടാണ് നിങ്ങള്‍ സെലക്ടായത്. നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ 20 ശതമാനമോ, 40 ശതമാനമോ ചോദിച്ചു കൊണ്ടും, നിങ്ങളെ വിമാനം കേറ്റിവിടാനായും പ്രമുഖ ഓടിയെത്തും.

ബിഗ് ബോസില്‍ നിന്നും എലിമിനേറ്റായി നിങ്ങള്‍ തിരിച്ചെത്തിയാല്‍, നിനക്കീ ഭാഗ്യമൊക്കെ കിട്ടിയത് ഞാന്‍ റെക്കമെന്റ് ചെയ്തത് കൊണ്ടാണ്, ഇനി നിനക്ക് നിരവധി അവസരങ്ങള്‍ ഞാന്‍ റെഡിയാക്കി തരാം. നിന്റെ കാര്യം ഞാന്‍ മാനേജ് ചെയ്തോളാം, ലഭിക്കുന്ന പ്രതിഫലത്തിന്റെ 40% എനിക്ക്, 60% നിനക്ക്. ഇതാകും അവരുടെ അടുത്ത ഡയലോഗ്. പ്രിയ്യപെട്ട വൈറല്‍ സുഹൃത്തുക്കളേ, ബിഗ് ബോസിലേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും വൈറലായ ആളുകളെ പങ്കെടുപ്പിക്കാറുണ്ട്. എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ (Endemol Shine India) എന്ന കമ്പനിയാണ് അവരുടെ സെലക്ഷന് പ്രോട്ടോകോള്‍ അനുസരിച്ച് പരിഗണനാ ലിസ്റ് തയ്യാറാക്കുന്നത്.

അവര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ നിങ്ങള്‍ ഉള്പ്പെട്ടിട്ടുണ്ടേല്, നിങ്ങക്ക് അവരുടെ കോള്‍ ലഭിക്കും. നിങ്ങള്‍ക്കും താല്പര്യമുണ്ട് എങ്കില്‍, നിങ്ങളുടെ പ്രൊഫൈല്‍ തയ്യാറാക്കി അവര്‍ക്കയച്ചു കൊടുക്കുകയും, അവരൂമായി അഭിമുഖത്തിന് ക്ഷണിക്കുകയും ചെയ്യും. അഭിമുഖത്തിന് ശേഷം പ്രതിഫലം നിശ്ചയിക്കുകയും, എഗ്രിമെന്റിലേക്കെത്തുകയും ചെയ്യും. പ്രതിഫലം നിശ്ചയിക്കുന്നതും എഗ്രിമെന്റ് ചെയ്യുന്നതും ഏഷ്യാനെറ്റ് സ്റ്റുഡിയോ കോംപ്ലക്സില്‍ വെച്ചായിരിക്കും. ഒരിക്കലും ഏകപക്ഷീയമാകരുത് പ്രതിഫലം നിശ്ചയിക്കലും എഗ്രമെന്റ് വ്യവസ്ഥകളും.

നിങ്ങള്‍ക്ക് വേണ്ട പ്രതിഫലം നിങ്ങള്‍ ചോദിച്ചു വാങ്ങുക. ഒരു ദിവസം പതിനയ്യായിരത്തിലോ ഇരുപതിനായിരത്തിലോ കുറഞ്ഞ തുകക്ക് പോകാതിരിക്കുക. എഗ്രിമെന്റില്‍ നിങ്ങള്‍ക്ക് പറ്റാത്ത വ്യവസ്ഥകള്‍ ഒഴിവാക്കിയും, നിങ്ങള്‍ക്ക് വേണ്ടത് കൂട്ടിച്ചേര്‍ത്തും തന്നെയേ ഒപ്പിടാവൂ. ഇതിലൊന്നും പ്രമുഖ സെലിബ്രിറ്റിക്ക് യാതൊരു റോളുമില്ല. നിങ്ങള്‍ സെലക്ടഡായി എന്ന് നിങ്ങള്‍ പറയാതെ ഷോ ബ്രോഡ്കാസ്റ്റ് ചെയ്യുന്നത് വരെ പ്രമുഖക്ക് അറിയാനാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

നിങ്ങളുടെ കഴിവിന്റെ വിയര്‍പ്പിന്റെ ഓഹരി അവിതമായി പറ്റിച്ച് കൈക്കലാക്കാനായി കെട്ടിയെഴുന്നള്ളി വരുന്നതാണ് ആയമ്മ. ആയമ്മ വിളിക്കുമ്പോള്‍ ആ കോളുകള്‍ ഒന്ന് റെക്കോര്‍ഡ് ചെയ്ത് വെച്ചേക്ക്, ഭാവിയിലേക്ക് ആവശ്യം വരും. അവസരങ്ങള്‍ കാത്തിരിക്കുന്ന എല്ലാവര്ക്കും ആശംസകള്‍. തട്ടിപ്പിനായി ഇറങ്ങി തിരിച്ച സെലിബ്രിറ്റിക്കും ത്രീജിയാകാനായി ആശംസകള്‍...