twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പോലീസുകാര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കി വിനോദ് കോവൂര്‍! നടന്റെ കുറിപ്പ് വൈറല്‍

    By Midhun Raj
    |

    സിനിമകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് വിനോദ് കോവൂര്‍. മഴവില്‍ മനോരമയിലെ മറിമായം പോലുളള പരമ്പരകളിലൂടെയാണ് നടന്‍ ശ്രദ്ധേയനായത്‌. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ ആദ്യമായി പുറത്തിറങ്ങിയപ്പോള്‍ പോലീസുകാര്‍ക്കൊപ്പം സെല്‍ഫിയെടുത്ത അനുഭവം നടന്‍ പങ്കുവെച്ചിരുന്നു.

    തന്റെ ഫേസ്ബുക്ക് പേജിലാണ് വിനോദ് കോവൂര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കടുത്ത വേനലിലും എല്ലാം മറന്ന് ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ഒരു ബിഗ് സല്യൂട്ട് നല്‍കികൊണ്ടാണ് നടന്റെ പോസ്റ്റ് വന്നിരിക്കുന്നത്. ഒപ്പം ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്നും വിനോദ് കോവൂര്‍ അഭ്യര്‍ത്ഥിക്കുന്നു.

    വിനോദ് കോവൂരിന്റെ വാക്കുകളിലേക്ക്.

    വിനോദ് കോവൂരിന്റെ വാക്കുകളിലേക്ക്: കഴിഞ്ഞ ദിവസം ലോക് ഡൗണ്‍ കാലത്ത് ആദ്യമായ് പുറത്തിറങ്ങിയ ദിനം. ശശി കലിംഗ മരിച്ച ദിവസം പിലാശ്ശേരിയിലുള്ള വീട്ടില്‍ പോയി തിരിച്ച് വരുമ്പോള്‍ കുന്നമംഗലത്ത് എത്തിയപ്പോള്‍ കാറ് പോലീസ് തടഞ്ഞു. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ യാത്രക്ക് അനുവാദം തന്നു .കാറ് മുമ്പോട്ട് എടുത്ത ഉടനെ ഞാന്‍ നിര്‍ത്തി പോലീസ്‌കാരുടെ അടുത്തേക്ക് നടന്ന് ചെന്നു. അവര്‍ ആകാംക്ഷയോടെ എന്നെ നോക്കി.

    ഞാന്‍ പറഞ്ഞു എനിക്ക്

    ഞാന്‍ പറഞ്ഞു എനിക്ക് സാറ് മാരോടൊപ്പം നിന്ന് ഒരു സെല്‍ഫി എടുക്കണം. അപ്പോള്‍ വലിയ സന്തോഷത്തോടെ അവര്‍ പറഞ്ഞു ഞങ്ങള്‍ക്ക് താങ്കളുടെ കൂടെയും ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഈ സാഹചര്യത്തില്‍ എങ്ങനെ ന്ന് ചിന്തിച്ചിട്ടാ . മറിമായവും മറ്റ് പ്രോഗ്രാമുകളുമൊക്കെ ഞങ്ങള്‍ എല്ലാരും കാണാറുണ്ട് എന്നവര്‍. എന്തായാലും ചെറിയ ഒരു അകലത്തില്‍ നിന്ന് നമുക്ക് ഒരു സെല്‍ഫിയെടുക്കാം .

    എല്ലാരും റെഡിയായ് ഫോട്ടോ

    എല്ലാരും റെഡിയായ് ഫോട്ടോ എടുത്തു .ഞാന്‍ യാത്ര പറഞ്ഞപ്പോള്‍ അവര്‍ ചോദിച്ചു സാറ് ഈ ഫോട്ടോ എഫ് ബിയില്‍ ഇടുമോന്ന്. ചിരിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു തീര്‍ച്ചയായും ഇടും ഒപ്പം നിങ്ങളുടെ സേവനത്തെ കുറിച്ച് എഴുതുകയും ചെയ്യും എന്ന്. നമ്മള്‍ എല്ലാവരും വീട്ടില്‍ സുരക്ഷിതരായിരിക്കുമ്പോള്‍ രാപ്പകല്‍ ഇല്ലാതെ സ്വന്തം കുടുംബത്തെ മറന്ന് നമ്മുടെ സുരക്ഷക്ക് വേണ്ടി യത്‌നിക്കുന്നവരാണ് പോലീസ് കാര്‍.

    അവരെ നമ്മള്‍ അനുസരിക്കണം

    അവരെ നമ്മള്‍ അനുസരിക്കണം. നിയമം തെറ്റിക്കുന്നത് കൊണ്ടാണ് അവര്‍ നമ്മളെ അടിക്കുന്നതും നമ്മുടെ വണ്ടികള്‍ പിടിച്ച് വെക്കുന്നതും. അത് നമ്മള്‍ മനസിലാക്കണം. നമ്മളോര്‍ക്കണം ഈ പൊരി വെയിലത്തും ഒന്നിരിക്കാന്‍ പോലും പറ്റാതെ, നേരത്തിന് ഭക്ഷണവും വെള്ളവും പോലും കിട്ടാതെ നമുക്ക് വേണ്ടി, ഈ നാടിന് വേണ്ടി കഷ്ട്ടപ്പെടുന്നവരാണിവര്‍.

    ആ കട്ടിയുള്ള കാക്കി

    ആ കട്ടിയുള്ള കാക്കി കുപ്പായത്തിനുള്ളിലെ ചൂട് എന്തായിരിക്കണം എന്ന് നമ്മള്‍ ചിന്തിക്കണം. ഷൂസിനുള്ളിലെ വിങ്ങല്‍ നമ്മള്‍ ഓര്‍ക്കണം തൊപ്പിക്കുള്ളിലെ വിയര്‍പ്പും അസ്വസ്ഥതയും നമ്മള്‍ അറിയണം. കാലത്ത് ദേഹത്ത് അണിയുന്ന ഈ യൂണിഫോം എപ്പോഴാണ് ദേഹത്ത് നിന്ന് അഴിച്ച് വെക്കുന്നത് എന്നും നമ്മള്‍ ഓര്‍ക്കണം.

    നമുക്ക് പോലീസും

    നമുക്ക് പോലീസും ആരോഗ്യ വകുപ്പും പറയുന്ന കാര്യങ്ങള്‍ അനുസരിച്ച് കുടുംബത്തോടൊപ്പം വീട്ടില്‍ സുഖമായിരിക്കാം, നേരത്തിന് ഭക്ഷണം കഴിക്കാം, ടിവിയിലെ പരിപാടികള്‍ കണ്ട് സന്തോഷിക്കാം, കൂടുതല്‍ ഉഷ്ണം തോന്നുമ്പോള്‍ ഫാന്‍ ഇടാം, ഏസിയിടാം. പോലീസുകാരും മനുഷ്യരാണ് ,അവര്‍ക്കും ഇതിനെല്ലാം ആഗ്രഹമുണ്ട്.

    ലോക് ഡൗണ്‍ നാളുകളെക്കുറിച്ച് നിഷാ സാരംഗ്! ഇത് ആര്‍ഭാടത്തിന്റെ സമയമല്ലെന്ന് മക്കളോട് പറയാറുണ്ട്!ലോക് ഡൗണ്‍ നാളുകളെക്കുറിച്ച് നിഷാ സാരംഗ്! ഇത് ആര്‍ഭാടത്തിന്റെ സമയമല്ലെന്ന് മക്കളോട് പറയാറുണ്ട്!

    പക്ഷെ അവരുടെ കര്‍മ്മം

    പക്ഷെ അവരുടെ കര്‍മ്മം നമ്മളേയും നമ്മുടെ നാടിനേയും സംരക്ഷിക്കുക എന്നതാണ്. തിരിച്ചറിയണം നമ്മള്‍ ഓരോ കാക്കി കുപ്പായ കാരനേയും, അനുസരിക്കണം നമ്മള്‍ ലോക് ഡൗണ്‍ കാലത്തെ നിയമങ്ങളെ. ഒപ്പം നമ്മുടെ പ്രാര്‍ത്ഥനയില്‍ അവരേയും ആരോഗ്യ വകുപ്പിലെ ഏവരേയും ഉള്‍പ്പെടുത്തുകയും വേണം. ഈ കടുത്ത വേനലിലും നമ്മള്‍ക്ക് സുരക്ഷയൊരുക്കുന്ന ഓരോ പോലീസ് കാര്‍ക്കും ഒരു ബിഗ് സല്യൂട്ട്, വിനോദ് കോവൂര്‍ കുറിച്ചു.

    പേളി മാണിയുടെ ചലഞ്ച് ഏറ്റെടുത്ത് കുഞ്ചാക്കോ ബോബന്‍! ഒന്നാമത് എത്തി നടന്‍പേളി മാണിയുടെ ചലഞ്ച് ഏറ്റെടുത്ത് കുഞ്ചാക്കോ ബോബന്‍! ഒന്നാമത് എത്തി നടന്‍

    Read more about: vinod kovoor coronavirus
    English summary
    Vinod Kovoor Appreciates Police Efforts During Lockdown Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X