മൂസക്കായിയുടെ മോളിപ്പോള്‍ ആകാശത്താണ്! ആഗ്രഹിച്ചത് നേടിയെടുത്തു! മോളെക്കുറിച്ച് അഭിമാനം: വിനോദ് കോവൂര്‍

എം 80 മൂസയിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയതാണ് വിനോദ് കോവൂരും, സുരഭിയും, അഞ്ജുവും അതുലും. മൂസക്കായിയും, പാത്തുവും റസിയയും, റിസ്വാനുമായി ഇവര്‍ ജീവിക്കുകയായിരുന്നു. ബാലതാരമായെത്തിയ അഞ്ജു ഇപ്പോള്‍ എയര്‍ഹോസ്റ്റസാണ്. ആ വിശേഷം പങ്കുവെച്ച് നേരത്തെ സുരഭിയും വിനോദും എത്തിയിരുന്നു. ഇപ്പോഴിതാ അഞ്ജുവിനൊപ്പമായി വീഡിയോയുമായെത്തിയിരിക്കുകയാണ് വിനോദ് കോവൂര്‍.അഞ്ചൂട്ടി എന്നായിരുന്നു ആ സമയം മുതല്‍ വിളിച്ചത്. വലിയൊരു ഗ്യാപ്പിന് ശേഷമാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. കൊച്ചിയിലേക്ക് ഞങ്ങള്‍ മാറിയതിന് ശേഷം ആദ്യമായാണ് അഞ്ജു ഞങ്ങളെ കാണാന്‍ വരുന്നത്. യുദ്ധമൊക്കെയായി കുറച്ച് ഫ്‌ളൈറ്റുകളൊക്കെ ക്യാന്‍സല്‍ ചെയ്തല്ലോ, അങ്ങനെയാണ് നാട്ടിലേക്ക് വന്നത്.

എല്ലാവരും സംശയിച്ചു! മഞ്ജുവിനെയും ദിലീപിനെയും വിളിച്ചുവരുത്തി! അവരറിയാതെ അന്ന് ചെയ്തത്? വൈറലായി പോസ്റ്റ്‌
എല്ലാവരും സംശയിച്ചു! മഞ്ജുവിനെയും ദിലീപിനെയും വിളിച്ചുവരുത്തി! അവരറിയാതെ അന്ന് ചെയ്തത്? വൈറലായി പോസ്റ്റ്‌

വിനോദേട്ടനും, സുരഭി ചേച്ചിയും ഏതെങ്കിലും ദിവസം എന്റെ ഫ്‌ളൈറ്റില്‍ കയറണമെന്നാണ് അവള്‍ പറയുന്നത്. സ്വന്തം അച്ഛനെയും, അമ്മേയും അവള്‍ ഫ്‌ളൈറ്റില്‍ കയറ്റിയിരുന്നു. മകളെന്ന നിലയില്‍ ഒരുപാട് സന്തോഷിച്ച നിമിഷമായിരുന്നു അത്. ഇനി സ്‌ക്രീനിലെ പേരന്‍സിനെയും കൊണ്ട് പറക്കണമെന്നാണ് ആഗ്രഹം എന്ന് അഞ്ജു പറയുന്നു. എം 80 മൂസയുടെ സെറ്റില്‍ ഞാന്‍ നല്ല അലമ്പായിരുന്നു. ഒരു വീട്ടില്‍ എങ്ങനെയാണോ, അതുപോലെ തന്നെയാണ് ഞാന്‍.

Vinod Kovoor with Anju
Photo Credit: Anju / Instagram

അഞ്ചാം ക്ലാസ് മുതല്‍ എനിക്ക് എയര്‍ഹോസ്റ്റാസാവണം എന്നാഗ്രഹമുണ്ടായിരുന്നു. ഞങ്ങളെല്ലാം ഒന്നിച്ച് ഫ്‌ളൈറ്റില്‍ പോയപ്പോഴും, ഞാന്‍ ഇതേക്കുറിച്ച് വിനോദേട്ടനോട് പറഞ്ഞിരുന്നു. അന്നേരമാണ് ഷാഹുലിക്കയുമായി കണക്റ്റ് ചെയ്ത് തന്നത്. അവള്‍ ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോള്‍ എനിക്ക് പരിചയമുള്ള ആളുടെ കോണ്ടാക്റ്റ് കൊടുത്തു എന്നായിരുന്നു വിനോദ് പറഞ്ഞത്. അന്നേരമൊന്നും എനിക്ക് വലിയ പ്രതീക്ഷയില്ലായിരുന്നു. അഞ്ജുവും അതുലുമായിരുന്നു എം 80 മൂസ സെറ്റിലെ താരങ്ങള്‍. നന്നായി ഡാന്‍സും ചെയ്യും, അഭിനയിക്കാന്‍ പറഞ്ഞാല്‍ അതും ചെയ്യും. എന്തെങ്കിലും ഡയലോഗ് തെറ്റിയാല്‍ ഞാനിപ്പോള്‍ കുറച്ച് മുന്‍പാണ് പാല്‍ കുടിച്ചതെന്നാണ് അഞ്ജു പറയാറുള്ളത്. അല്ല, അത് സത്യമായിരുന്നു. എനര്‍ജി ഡ്രിങ്ക് കുടിച്ചതാണ്. അഞ്ജുവിന് അഭിനയിച്ച് പരിചയമൊന്നുമില്ലായിരുന്നു. ഞങ്ങളുടെ കൂടെ കൂടിയപ്പോഴാണ് ഇവര്‍ ഇതേ ശൈലിയില്‍ സംസാരിച്ച് തുടങ്ങിയത്. ഭയങ്കരമായി പാടുപെട്ടിരുന്നു ഞാന്‍.

എന്നേക്കാളും ബുദ്ധിയുള്ളവള്‍! ജോലി ചെയ്ത് സമ്പാദിച്ച് എന്നെ നോക്കണം! പ്രിയയെക്കുറിച്ച് ചാക്കോച്ചന്‍
എന്നേക്കാളും ബുദ്ധിയുള്ളവള്‍! ജോലി ചെയ്ത് സമ്പാദിച്ച് എന്നെ നോക്കണം! പ്രിയയെക്കുറിച്ച് ചാക്കോച്ചന്‍

ഇതെങ്ങനെ പഠിച്ചെടുക്കുമെന്നായിരുന്നു ആദ്യത്തെ ടെന്‍ഷന്‍. മൂന്ന് വര്‍ഷം പിഎച്ച്ഡി എടുത്തത് പോലെയായിരുന്നു. ഭക്ഷണം കഴിഞ്ഞാല്‍ അവിടെ ചെറിയൊരു ബെഡുണ്ടായിരുന്നു, ഞങ്ങള്‍ നാലാളും അതിലായിരുന്നു കിടന്നിരുന്നത്. ചെകുത്താന്‍ പോലും ഉറങ്ങുന്ന സമയമാണ്, വിളിക്കല്ലേ എന്ന് സുരഭി പറയാറുണ്ട്. എന്നെ കാണുമ്പോള്‍, എവിടെയോ കണ്ട് പരിചയമുണ്ടല്ലോ എന്ന് പറയാറുണ്ട്. ലൈസന്‍സില്ലാതെ സ്‌കൂട്ടിയെടുത്ത് ലൊക്കേഷനില്‍ ചെന്നപ്പോള്‍ എല്ലാവരും വഴക്ക് പറഞ്ഞിരുന്നു. 18 വയസായപ്പോള്‍ തന്നെ ഞാന്‍ ലൈസന്‍സെടുത്തു. അതുപോലെ തന്നെ ബുള്ളറ്റാണ് ആദ്യം ഓടിച്ചത്. ആരൊക്കെ എന്നെ ചീത്ത പറഞ്ഞാലും വിനോട്ടന്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുമായിരുന്നു. സുരഭി നന്നായിട്ട് ചൂടാവുമായിരുന്നു ഇവളോട്. വിനോട്ടന്‍ വഴക്ക് പറഞ്ഞാലും കൂളായാണ് പറയുള്ളൂ.

ചെറുപ്രായമായതിനാല്‍ എനിക്ക് നല്ല കുശുമ്പായിരുന്നു. വിനോട്ടന്‍ വേറെ ആര്‍ക്കും ചോക്ലേറ്റ് വാങ്ങിക്കൊടുക്കുന്നത് എനിക്കിഷ്ടമല്ലായിരുന്നു. ചില കാര്യങ്ങള്‍ മനസില്‍ ഉറപ്പിച്ച്, അതിന് വേണ്ടി പ്രയത്‌നിച്ചാല്‍ അത് നടക്കും എന്നുള്ളതിന് ഉദാഹരണമാണ് അഞ്ജു. പെട്ടെന്നൊരു സ്പാര്‍ക്കാണ് അവള്‍ക്ക് കിട്ടിയത്. നമ്മുടെ മോള്‍ എന്നാണ് ഞാന്‍ ഇപ്പോഴും പറയാറുള്ളത്. മൂസക്കായി ഇങ്ങളെ മോള്‍ എയര്‍ഹോസ്റ്റസായല്ലോ എന്നൊക്കെ ചോദിക്കാറുണ്ട്. എന്റെ മക്കളൊക്കെ വലിയ ഉയരത്തിലെത്തി. മോള്‍ എയര്‍ഹോസ്റ്റസാണ്, മോന്‍ ദുബായില്‍. ഭാര്യ ഇന്ത്യ അറിയുന്ന നടിയാണ്. മൂസക്കായി ഇപ്പോഴും മീന്‍ കച്ചവടം എന്ന് പറയുമ്പോള്‍ എല്ലാവരും കൈയ്യടിക്കും. തിരക്കിനിടയില്‍ ഇപ്പോഴും അഭിനയിക്കുന്നുണ്ട് അഞ്ജു. ഒരു തമിഴ് സിനിമയില്‍ മെയ്ന്‍ വേഷം ചെയ്തിരുന്നു. അതുപോലെ തന്നെ ഓര്‍ണമെന്‍സ് ബിസിനസുമായും സജീവമാണ് അഞ്ജു.

More from Filmibeat

Read more about: vinod kovoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X